Collecting knowledge For you !

കോണ്‍ ടിക്കി - Kon-Tiki

By:
Posted: November 1, 2017
Category: പര്യവേഷണങ്ങൾ
Comments: 0
download palathully android app ! >>>> Get!

ഇന്‍കകളുടെ സൂര്യദേവനാണ് കോണ്‍ ടിക്കി . പക്ഷെ 1947 ല്‍ നോര്‍വീജിയന്‍ എഴുത്തുകാരനും പര്യവേഷകനും ആയിരുന്ന Thor Heyerdahl നടത്തിയ വിഖ്യാതമായ ഒരു സമുദ്രയാത്രയുടെ പേരും ഇത് തന്നെയായിരുന്നു . കൊളംബസ് കരീബിയന്‍ ദ്വീപുകളില്‍ എത്തും വളരെ മുന്നേ ദക്ഷിണ അമേരിക്കയില്‍ ഉള്ളവര്‍ കടല്‍ മാര്‍ഗ്ഗം പസഫിക് കടന്ന് ആസ്ത്രേലിയയ്ക്കടുത്തുള്ള പോളിനേഷ്യന്‍ ദ്വീപുകളില്‍ എത്തിച്ചേര്‍ന്നിരുന്നു എന്ന ഥോറിന്റെ വാദം തെളിയിക്കുവാന്‍ ആയിരുന്നു , അഞ്ചു നോര്‍വേക്കാരും ഒരു സ്വീഡന്‍ കാരനും അടങ്ങുന്ന സാഹസിക സംഘം വെറും ചങ്ങാടത്തില്‍ നൂറ്റിയൊന്ന് ദിവസങ്ങള്‍ കൊണ്ട് 6900 km ദൂരം കടലില്‍ കൂടി പെറുവില്‍ നിന്നും Tuamotu ദ്വീപുകള്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചത് . റേഡിയോ , വാച്ച് തുടങ്ങി ഒന്നോ രണ്ടോ ആധുനിക സൌകര്യങ്ങള്‍ ഒഴിച്ചാല്‍ തികച്ചും പ്രീ കൊളംബിയന്‍ മാതൃകയിലുള്ള ഒരു ചങ്ങാടമായിരുന്നു അവര്‍ ഇതിനായി ഉപയോഗിച്ചത് . ഈ ചങ്ങാടം ഇന്നും ഒസ്ലോയിലെ കോണ്‍ ടിക്കി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി വെച്ചിട്ടുണ്ട് . ഇതില്‍ യാത്ര ചെയ്തവരില്‍ അവസാനത്തെ ആളായിരുന്ന Knut Haugland 2009 ലെ ക്രിസ്തുമസ് ദിനത്തിലാണ് അന്തരിച്ചത്‌ . പര്യവേഷണ യാത്രകളിലെ സുവര്‍ണ്ണ അദ്ധ്യായമാണ്‌ കൊണ്ടിക്കി യാത്ര .

www.palathully.com

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *