Collecting knowledge For you !

ചരിത്രത്തില്‍ ഇന്ന്

By:
Posted: November 1, 2017
Category: Useful Sites
Comments: 0
download palathully android app ! >>>> Get!

ഇന്നേ ദിവസം ചരിത്രത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ ചിലപ്പോള്‍ നമ്മുക്ക് താല്‍പ്പര്യം ഉണ്ടാവും . പ്രത്യേകിച്ച് നമ്മുടെ ജന്മദിനത്തില്‍ മറ്റേതെങ്കിലും മഹാന്മ്മാര്‍ ജനിച്ചിട്ടുണ്ടോ എന്നൊക്കെ അറിയാന്‍ ചിലപ്പോള്‍ തോന്നാറില്ലേ ? ( കുപ്രസിദ്ധമായ ബാസ്റ്റയില്‍ ജയില്‍ തകര്‍ത്ത ദിവസമാണ് ഫ്രഞ്ച് വിപ്ലവം തുടങ്ങിയത്, അതായത് ജൂലായ്‌ പതിനാലാം തീയതി ഞാന്‍ ജനിച്ച ദിവസം ഫ്രാന്‍സില്‍ പൊതു അവുധിയാണ് 😏 ഹും ! ). ഇത് പോലെ നമ്മുടെ കുട്ടികള്‍ ജനിച്ച ദിവസങ്ങളുടെ പ്രത്യേകതകള്‍ അറിയാനും നമ്മുക്ക് താല്‍പ്പര്യം ഉണ്ടാവും . "Today in history " എന്ന് നമ്മുടെ ഗൂഗിള്‍ ആശാനോട് ചോദിച്ചാല്‍ ഇതറിയാന്‍ പറ്റുന്ന കുറെയേറെ സൈറ്റുകള്‍ നമ്മുടെ മുന്നിലെക്കിട്ടു തരും . പക്ഷെ മിക്കതിലും തെറ്റുകള്‍ ധാരാളം ഉണ്ട് എന്നതാണ് കുഴപ്പം . "അത്യാവശ്യം വിശ്വസിക്കാന്‍ " പറ്റുന്ന കുറച്ചു സൈറ്റുകളും ഒരു ആണ്ട്രോയിട് ആപ്ലികെഷനും ആണ് ചുവടെ ചേര്‍ത്തിരിക്കുന്നത് . ഐ ഫോണ്‍ കൂട്ടുകാര്‍ ക്ഷമിക്കുക , ഞാന്‍ ആണ്ട്രോയിടാണ് ഉപയോഗിക്കുന്നത് . ചെയ്യുന്ന എല്ലാ പോസ്റ്റുകളിലെയും വിവരങ്ങള്‍ പലതവണ ചെക്ക്‌ ചെയ്ത് ഹാര്‍പ്പിക് ചെയ്യുന്നതുപോലെ 99% തെറ്റുകളും ഒഴിവാക്കിയാണ് നിങ്ങളുടെ മുന്‍പിലേക്ക് തരുന്നത് . അതിനാല്‍ തന്നെ ഉപയോഗിച്ചു നോക്കാത്ത ഒരു സോഫ്റ്റ്‌വെയര്‍ ശുപാര്‍ശ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ട് അതാണ്‌ ( ഇതിനു മറുപടിയായി താന്‍ സൈബീരിയയില്‍ പോയിട്ടാണോടോ അവിടുത്തെ പോസ്റ്റ്‌ ഇട്ടത് എന്നൊന്നും ചോദിക്കരുത് ) .

1. http://www.history.com/this-day-in-history

2. http://www.historyplace.com/specials/calendar/
( ഈ സൈറ്റില്‍ ദിവസങ്ങള്‍ക്കു പകരം മാസങ്ങളാണ് ഉള്ളത് )

3. http://www.onthisday.com/
(എനിക്കേറ്റവും താല്‍പ്പര്യം ഈ സൈറ്റ് ആണ് )

Android Application
================
Today in History - On this Day >>> https://play.google.com/store/apps/details?id=com.alexandrucene.dayhistory

ഇതിന്‍റെ പ്രത്യേകത ഡാറ്റ ഓഫ്‌ ലൈന്‍ ആയി സൂക്ഷിക്കാന്‍ സൗകര്യം ഉണ്ട് എന്നതാണ് . ഒരിക്കല്‍ സിങ്ക്രോനൈസ് ചെയ്‌താല്‍ (Menu > Settings > Offlinedata) പിന്നെ ഉപയോഗിക്കാന്‍ നെറ്റ് വേണ്ട .

Julius Manuel
www.palathully.com

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *