പ്രകൃതിയില്‍ തിളങ്ങി നടക്കുന്ന ജീവികള്‍ ധാരാളം ഉണ്ട്. നമ്മുടെ മിന്നാമിനുങ്ങുകള്‍, bobtail squid എന്ന കടല്‍ ജീവി, Sea Sparkle എന്ന കടല്‍ പ്ലാങ്ക്ടനുകള് എന്നിവയൊക്കെ ഇങ്ങനെ സ്വയം തിളങ്ങുന്ന ജീവികള്‍ ആണ്. ഈ പ്രതിഭാസത്തെ നാം bioluminescence (ബയോലൂമിനന്സെന്സ്) എന്ന് പറയും. ഇവിടെ ഈ ജീവികള്‍ പ്രകാശം സ്വയം ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കരണ്ട് പോകുമ്പോള്‍ പച്ച വെളിച്ചം തരുന്ന ചിലവസ്തുക്കളെ നാം കണ്ടിട്ടില്ലേ . ചില കൊന്തകളും , കുരിശുകളും മറ്റു ചില രൂപങ്ങളും ഇങ്ങനെ തിളങ്ങാറുണ്ട് . പ്രകാശം ഉണ്ടായിരുന്നപ്പോള്‍ ഈവസ്തുക്കള്‍ ആ പ്രകാശം ആഗീരണം ചെയ്ത് പിന്നീട് പുറം തള്ളുന്നതാണ് ഇത് . കരണ്ട്ഉള്ളപ്പോഴും ഇവ തിളങ്ങും, പക്ഷെ നമ്മള് കാണില്ലഎന്ന് മാത്രം! ഈപ്രതിഭാസത്തെ phosphorescence (ഫോസ്ഫോറസെന്‍സ്) എന്ന് പറയും. ഇനി മൂന്നാമതൊരു കൂട്ടം കൂടി ഉണ്ട് . Fluorescence (ഫ്ലൂറസെന്‍സ്) എന്നാണ് പറയുക . ഫോസ്ഫോറസെന്‍സ് പോലെ തന്നെ പ്രകാശം ആഗീരണം ചെയ്ത ശേഷം പുറംതള്ളുന്ന രീതിതന്നെ ആണ് ഇത് . പക്ഷെ പ്രകാശ സ്രോതസ്സ് അണച്ചാല് പിന്നെ ഈ പുറം തള്ളല്‍ ഉണ്ടാവില്ല. അതായത് പ്രകാശം ഉള്ളപ്പോഴേ ഇത്തരം വസ്തുക്കളും പ്രകാശിക്കൂ. വഴിയരികില്‍ കാണുന്ന രേഫ്ലക്ടരുകള് ഇതിന് ഉദാഹരണം ആണ്. ഇത് ജീവികളില്‍ കാണുമ്പോള്‍ അതിനെ Bioflourescence എന്ന് വിളിക്കും.
അതൊക്കെ അവിടെ നില്ക്കട്ടെ. Hawksbill എന്ന കടല്‍ ആമയെ പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. വംശനാശം സംഭവിക്കറായ ഈ ആമകള്‍ വലിയ ആഴംഇല്ലാത്ത സമുദ്ര ഭാഗങ്ങളില്‍ ആണ് കാണപ്പെടുന്നത് . ഈ ആമയുടെ ഒരു പ്രത്യേകത കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത് . അവരുടെ ഹെഡ് ലൈറ്റുകളില്‍ നിന്നുള്ള പ്രകാശം ഈആമയുടെ പുറം തോടില്‍ തട്ടിയപ്പോള്‍ അവര്‍ അമ്പരുന്നു! അവര്‍ണ്ണനീയമായ പ്രകാശവീചികള്‍ ആമയുടെ തോടില്‍നിന്നും പ്രതിഫലിക്കുന്നു ! ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ ആമക്ക് പഴയ നിറംതന്നെ! അതോടെ ഈ പ്രത്യേകതയുള്ള ഏക ഉരഗം എന്ന പേര് Hawksbill കടലാമസ്വന്തം ആക്കി.
ഏതു പ്രത്യേകത?? മുകളില്‍ പറഞ്ഞ ഏത് പ്രതിഭാസം ആണ് Hawksbill കടലാമക്ക് ഉള്ളത് ? ഇത്രയുംവായിച്ചതല്ലേ നിങ്ങള്‍ തന്നെ പറ. (താഴെക്കാണുന്ന ഫോട്ടോ എടുത്തു ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത് David Gruber ആണ്. )
Julius Manuel
www.palathully.com