(ഇപ്പോഴും നിലനില്‍ക്കുന്ന) ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് !!!
World’s oldest surviving republic- San Marino
——————————————-
ഇറ്റലി എന്ന രാജ്യത്തിനകത്താണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ എന്ന് നമ്മുക്കറിയാം . എന്നാൽ ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്കും `ഇറ്റലിക്കകത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നതു. സാൻമാരിനോ ( Republic of San Marino) ആണ് പ്രസ്തുത രാജ്യം. വെറും 61 Sq KM ആണ് ഇതിന്റെ വിസ്ത്രുതി. Titano മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈകുഞ്ഞന്‍ രാഷ്ട്രം, വലിപ്പത്തില്‍ പിറകില്‍ നിന്നും അഞ്ചാമന് ആണ്! പൂർണ്ണമായും മലകളാൽ നിറഞ്ഞ ഈ കൊച്ചു രാജ്യത്തിൽ ജലാശായങ്ങളോ സമതലങ്ങളോ ഇല്ല (എന്നാൽ 2 പുഴകൾ ഉണ്ട്) മുപ്പതിനായിരം പേർ അധിവസിക്കുന്ന ഈ രാജ്യം 3 September AD 301 ൽ റോമാ സാമ്രാജ്യത്തിൽ നിന്നുമാണ് സ്വതന്ത്രമായത്. വിശുദ്ധ മാരിനസ് (Saint Marinus) സ്ഥാപിച്ച ഒരാശ്രമത്തില്‍ നിന്നും ആണ് ഈ ചെറിയ രാജ്യം പൊട്ടിമുളച്ചത്. ഭരണ ഘടന എഴുതിയുണ്ടാക്കിയത് AD 1600 ൽ ആണ് . സാൻമാരിനോ ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് . അന്താരാഷ്ട്ര എയർ പോർട്ടുകൾ ഒന്നുമില്ലെങ്കിലും ഒരു അന്താരാഷ്ട്ര ഹെലി പോർട്ട് ഇവർക്ക് ഉണ്ട്.
മരിക്കുമ്പോള്‍ വിശുദ്ധ മാരിനസ് പറഞ്ഞ വാചകങ്ങള്‍ ആണ് ഈരാജ്യത്തെ ഇന്നുംഒരുസ്വതന്ത്ര റിപ്പബ്ലിക് ആയി നില നിര്‍ത്തുന്നത് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അദ്ദേഹം ഇങ്ങനെ ആണ് പറഞ്ഞത് എന്നാണ് ഐതിഹ്യം >>> ” “Relinquo vos liberos ab utroque homine” (“I leave you free from both men”)
ചക്രവര്‍ത്തിയും, മാര്‍പ്പാപ്പയും ആണ് ഈ രണ്ടുപേര്‍ എന്ന്ചിലര്‍ കരുതുന്നു.