കണ്ടുമടുത്ത വിക്കി പേജുകള്‍ പുതുമയോടെ രസകരമായി വായിക്കുവാന്‍ തയ്യാറാക്കിയ ഒരു വിക്കി റീഡര്‍ ആണ് വിക്കിവാന്റ്റ് . ഓരോ വിക്കി പേജുകളും രസകരമായ രീതിയില്‍ ആണ് Wikiwand നമ്മുടെ മുന്‍പിലേക്ക് തരുന്നത് . ആദ്യമേ തന്നെ വായിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു കവര്‍ ഫോട്ടോ ഉണ്ടാവും . വലത്ത് മുകളിലെ മെനുവില്‍ വായിക്കുന്ന വിഷയം ഇഷ്ട്ടമുള്ള ഭാഷയിലേക്ക് മാറ്റാനും , പിഡിഫ് ആയി ഡൌണ്‍ലോഡ് ചെയ്യുവാനും സൌകര്യമുണ്ട് . പേജ് ബുക്ക്മാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തിനു പുറമേ ഷെയര്‍ ചെയ്യുവാനുള്ള ബട്ടണുകളും ഉണ്ടാവും . വായിക്കുന്ന വിക്കി പേജിന്റെ വാക്കുകളുടെ വലിപ്പവും കളറും ഫോണ്ടും വരെ മാറ്റാം ! പേജിലെ ലിങ്കുകളുടെ മുകളില്‍ മൗസ് പോയിന്റര്‍ വെച്ചാല്‍ തന്നെ ലിങ്ക് പ്രിവ്യൂ തെളിയും . അതായത് ലിങ്ക് ഉള്ളടക്കം വായിക്കാന്‍ വേറെ ടാബ് തുറക്കണ്ട . ഇടതു വശത്ത് ഉള്ളടക്കത്തിന്റെ തലക്കെട്ടുകളും താഴെ വിഷയവുമായി ബന്ധപ്പെട്ട മറ്റു പേജുകളിലേക്കുള്ള ലിങ്കുകളും (പ്രിവ്യൂ ഉള്‍പ്പടെ ) ഉണ്ടാവും .
സത്യത്തില്‍ ഉപയോഗിച്ച് നോക്കിയാലെ ഇതിന്റെ രസം മനസിലാവൂ . വിക്കിപീഡിയ വിക്കിവാണ്ടില് തന്നെ വായിക്കണം . ക്രോമേ എക്സ്ടെന്‍ഷന്‍ ഇട്ടാല്‍ പിന്നെ എല്ലാ വിക്കി പേജുകളും ഓട്ടോമാറ്റിക് ആയി തന്നെ ഇതില്‍ തുറന്നോളും . ആണ്ട്രോയിടിലും ഐഫോണിലും ഇതിനു ആപ്ലിക്കേഷനുകള്‍ ഉണ്ട് .
സകലതും ഈ ലിങ്കില്‍ ഉണ്ട് >> http://www.wikiwand.com