Collecting knowledge For you !

വീട്ടിലിരുന്നും യാത്രചെയ്യാം !

By:
Posted: November 1, 2017
Category: Useful Sites
Comments: 0
download palathully android app ! >>>> Get!

ഇതിപ്പോള്‍ സഞ്ചാരികളുടെ കാലമാണ് . ഉല്ലാസത്തിനായി യാത്ര ചെയ്യുന്നവര്‍ , അറിവുകള്‍ നേടാന്‍ യാത്ര ചെയ്യുന്നവര്‍ , എല്ലാവരും പോയി എന്നാല്‍ ഞാനും പോയേക്കാം എന്ന മട്ടില്‍ യാത്ര പോകുന്നവര്‍ , തീര്‍ഥാടകര്‍ , ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇടാന്‍ വേണ്ടി യാത്ര ചെയ്യുന്നവര്‍ , യാത്ര ജീവിതചര്യയാക്കിയവര്‍ , ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നവര്‍ അങ്ങിനെ സഞ്ചാരികള്‍ പലവിധമുണ്ട് . എന്നാല്‍ ഇതിലൊന്നും പെടാത്ത യാത്രികരുണ്ട് , മനസ് കൊണ്ട് യാത്ര ചെയ്യുന്നവര്‍ . ഇവര്‍ സ്വപ്നജീവികളൊന്നും അല്ല . ജീവിത സാഹചര്യങ്ങള്‍ കൊണ്ട് സഞ്ചാരിയാകാന്‍ പറ്റാത്തവര്‍ ആണ് . കിട്ടുന്ന അവസരങ്ങളില്‍ അവര്‍ ചിത്രങ്ങളും വീഡിയോകളും കണ്ട് യാത്ര ആസ്വദിക്കും . സന്തോഷ്‌ ജോര്‍ജിന്‍റെ യാത്രകള്‍ അദ്ദേഹത്തെക്കാളേറെ ആസ്വദിച്ചത് അദ്ദേഹത്തിന്‍റെ വീഡിയോകള്‍ കണ്ടവരാണ് . ഒരു വീഡിയോ അല്ലെങ്കില്‍ ഒരു ചിത്രം കണ്ടാല്‍ ആ സാഹചര്യത്തിലേക്ക് തന്‍റെ മനസ്സിനെ കൊണ്ടെത്തിക്കുന്നത് ഒരു കഴിവ് തന്നെയാണ് . ഇക്കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ ഒരു ലോക പരാജയമാണ് . ഉദാഹരണത്തിന് ഒരു ഹൊറര്‍ ഫിലിം കാണാന്‍ ( ഇംഗ്ലീഷോ മലയാളമോ ) തീയേറ്ററില്‍ കയറി നോക്കൂ . ഏറ്റവും ആസ്വദിക്കേണ്ട സാഹചര്യങ്ങളില്‍ രണ്ടായിരം കൊല്ലം പഴക്കമുള്ള ചീഞ്ഞ തമാശകളും കൂവലും ചിരികളുമായി നമ്മുടെ ആളുകള്‍ ആ ആമ്പിയന്‍സ് ആകെ നശിപ്പിക്കും . ഇംഗ്ലീഷ് സിനിമയില്‍ ആണ് പെണ്ണിനെ തൊട്ടാല്‍ അപ്പോള്‍ തുടങ്ങും മുക്കലും ഞരക്കലും .

ആസ്വദിക്കല്‍ ഒരു കലയാണ്‌ , കഴിവും ആണ് . മുന്‍പ് പറഞ്ഞതുപോലെ ശരീരം കൊണ്ട് കഴിയാത്തതിനാല്‍ മനസുകൊണ്ട് യാത്ര ചെയ്യുന്നവര്‍ക്കായി കുറച്ച് ലിങ്കുകള്‍ തരുന്നു . ഇതെല്ലാം ലൈവ് വെബ്‌ ക്യാമറകള്‍ ആണ് . ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ വെച്ചിട്ടുള്ള , നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന , പബ്ലിക് ക്യാമറകള്‍ . മിക്കതും രണ്ടും മൂന്നും മിനിട്ടുകള്‍ കൂടുമ്പോള്‍ റിഫ്രഷ് ആകും . ചിലത് ടൈം ലാപ്സ് വീഡിയോകള്‍ ആണ് . ഇതില്‍ കൊടും വനാന്തരങ്ങളിലെ തല്‍സമയ ദൃശ്യങ്ങള്‍ ഉണ്ട് . ലോകപ്രസ്തമായ ജലപാതങ്ങള്‍ ഉണ്ട് , ഉത്തര ധ്രുവവും ഹിമ ഗിരി ശൃംഗങ്ങളും ഉണ്ട് . എല്ലാം തത്സമയം നമ്മുക്ക് കാണാം . കാണുമ്പോള്‍ ആ സ്ഥലത്തെക്കുറിച്ച് നെറ്റില്‍ തപ്പി കുറച്ചു വിവരങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍ നന്നായി ആസ്വദിക്കാന്‍ പറ്റും . യുട്യൂബിൽ live streaming എന്ന് സെർച്ച് ചെയ്‌താൽ ഇത്തരം ഇൻകം കാഴ്ചകൾ നിങ്ങളുടെ മുൻപിലേക്ക് എത്തും (https://www.youtube.com/results?search_query=live+camera+streaming) . അതിൽ ഇല്ലാത്തത് ആയ ചിലതാണ് താഴെ കൊടുക്കുന്നത് .

1 . ധ്രുവ ദീപ്തികള്‍
ഇത് സ്വീഡനിലെ Porjus ല്‍ സ്ഥാപിച്ചിരിക്കുന്ന ലൈവ് ക്യാമറകള്‍ ആണ് . നല്ലനേരത്ത് നോക്കിയാല്‍ ആര്‍ട്ടിക്കില്‍ പോകാതെ തന്നെ ധ്രുവധീപ്തികള്‍ ലൈവ് ആയി കാണാം !
http://www.porjus.eu/aurora-webcams

2. അമേരിക്കയിലെ Yosemite ദേശീയോദ്യാനം
El Capitan, Half Dome, the High Sierra ,Yosemite Falls എന്നിവടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന നാല് ലൈവ് ക്യാമറകള്‍ ആണ് കാണാന്‍ സാധിക്കുന്നത് .
https://www.yosemiteconservancy.org/webcams

3. ന്യൂയോര്‍ക്കിലെ ടൈം ചത്വരം
http://www.earthcam.com/usa/newyork/timessquare/?cam=tsrobo3

4 . സിഡ്നി തുറമുഖവും ഓപെറ ഹൌസും
http://www.webcamsydney.com/

5 . സ്വിറ്റ്സർലാൻഡിലെ ആൽപ്സ് പർവ്വതനിരകൾ
http://www.bergfex.com/jungfrau-grindelwald-wengen/webcams/c6562/

6. നയാഗ്രാ ജലപാതം
http://www.earthcam.com/canada/niagarafalls/?cam=niagarafalls_str

7. റിയോ ഡി ജനിറോ
http://www.earthcam.com/brazil/riodejaneiro/?cam=rio_copacabana

8 . ഇറ്റലിയിലെ വി. ഫ്രാൻസിസ് അസീസിയുടെ പള്ളി
https://www.skylinewebcams.com/en/webcam/italia/umbria/perugia/basilica-san-francesco-assisi.html

9. Western Wall ജെറുസലേം
http://www.earthcam.com/world/israel/jerusalem/?cam=jerusalem

10. ഇനി രണ്ടു സൈറ്റുകൾ കൂടി . ഇവിടെ
ലോകമാകമാനമുള്ള അനേകം ലൈവ് ക്യാമെറകൾ ഉണ്ട് . സ്ഥലം സെർച്ച് ചെയ്ത് കാണാം

https://www.skylinewebcams.com/en/webcam
http://www.earthcam.com/

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *