അനന്ത വിശാലമായ സഹാറാ മരുഭൂമിയുടെ മൌറിത്താനിയ (Mauritania) രാജ്യത്തിന്റെ ഭാഗത്താണ് ഈ വിചിത്രമായ ജിയോളോജിക്കല്‍ നിര്‍മ്മിതി നിലകൊള്ളുന്നത് . Richat Structure എന്നും , Eye of the Sahara എന്നും പേരുകള്‍ ഉള്ള ഈ വലയ നിര്‍മ്മിതി ബഹിരാകാശ യാത്രികര്‍ക്ക് അന്നും ഇന്നും ഒരു ലാന്‍ഡ് മാര്‍ക്ക് ആണ് . പക്ഷെ ഇത് മനുഷ്യന് നിര്‍മ്മിച്ചതല്ല ! എന്നാല്‍ എങ്ങിനെ ഇത് ഉണ്ടായി എന്നത് ഇപ്പോഴും തര്‍ക്ക വിഷയം ആണ് . അടുക്കും ചിട്ടയും ഉള്ള , ഒരേ കേന്ദ്രാധിഷ്ടിതമായ ഇതിലെ വളയങ്ങള്‍ നിമിത്തം ഒരു ഉള്‍ക്കാ പതനം ആണ് മൂല ഹേതു എന്നാണ് ആദ്യമൊക്കെ വിചാരിച്ചിരുന്നത് . ഇതിലെ sedimentary ശിലകള്‍ക്ക് ഇറോഷന് സംഭവിച്ചതാകാം എന്നും ഒരു വാദം ഉണ്ട് . ഒരു ചെറു മല തന്നെ ഇടിഞ്ഞ് തകര്‍ന്നു വീണതാകാം എന്ന് വേറൊരു കൂട്ടര് പറയുന്നു . എന്തായാലും ഇതിനൊരു ഏകാഭിപ്രായം ഇത് വരെ ഉരുത്തിരിഞ്ഞിട്ടില്ല . അതുകൊണ്ട് തന്നെ ഇതിനെ ചുറ്റിപറ്റി അനേകം കഥകളും ഉപ കഥകളും നിലവില്‍ ഉണ്ട് . അന്യഗ്രഹ ജീവികള്‍ മുതല്‍ അറ്റ് ലാന്റിസ് വരെ ഇതില്‍ പെടും !
By Julius Manuel Kuthukallen
www.palathully.com