ഈജിപ്ഷ്യൻ ഫറവോകൾ മാത്രമല്ല ആഫ്രിക്കൻ മണ്ണിൽ പിരമിഡുകൾ നിർമ്മിച്ചിട്ടുള്ളത് . രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങൾ മുൻപ് സുഡാനിലെ നൈൽ തീരങ്ങൾ ഭരിച്ചിരുന്ന മേറോയി (Meroë) രാജാക്കൻമ്മാരും തങ്ങളുടെ അന്ത്യ വിശ്രമത്തിനായി ചെറു പിരമിഡുകൾ തീരത്തിരുന്നു . കുഷ് എന്ന അവരുടെ സാമ്രാജ്യം മെഡിറ്ററേനിയൻ മുതൽ സുഡാന്റെ അന്തരാളങ്ങൾ വരെ വ്യാപിച്ചിരുന്നു . ഈജിപ്ഷ്യൻ പിരമിടുകളിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി കിഴക്കാംതൂക്കായി ആണ് സുഡാനീസ് പിരമിഡുകൾ നിർമ്മിച്ചിരിക്കുന്നത് . ഏകദേശം ഇരുന്നൂറോളം പിരമിഡുകൾ ഇന്ന് മേറോയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . ഈജിപ്ഷ്യൻ പിരമിഡുകൾ നിര്‍മ്മിക്കപ്പെട്ടു വീണ്ടും എണ്ണൂറോളം വർഷങ്ങൾ കഴിഞ്ഞു നിര്‍മ്മിക്കപ്പെട്ട ഇവ നൂബിയൻ പിരമിഡുകൾ എന്നും അറിയപ്പെടുന്നു . സുഡാനിലെ Bagrawiya ലെ പിരമിഡുകൾ ആണ് ചിത്രത്തിൽ കാണുന്നത് . കൂടുതൽ വിവരങ്ങൾ കമന്റിൽ ഉണ്ട് .
www.palathully.com