ഗോള്‍ എന്ന മലയാള ചിത്രത്തിലെ ഈ ഗാനം കേട്ട മിക്കവര്‍ക്കും അതൊരു ഹീബ്രു ഗാനത്തിന്‍റെ തുടക്കം ആണെന്ന് അറിയില്ല . ” ഹവാ നഗിലാ ” എന്നാല്‍ “നമ്മുക്ക് സന്തോഷിക്കാം” (we will rejoice) എന്നാണ് അര്‍ഥം . ഇതിന് പ്രചോദനം സങ്കീര്‍ത്തനം 118:24 ആണ് . 1918 മുതല്‍ ആണ് ഈ ഗാനം ജൂതര്‍ പാടി തുടങ്ങിയത് . ആധുനിക ഹീബ്രു ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം ആദ്യം രചിക്കപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ് ഇത് . ലോകത്തിന്‍റെ നാനാ ഭാഗത്ത്‌ നിന്നും ജൂതര്‍ ഇസ്രായേലിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അവരെ ഒന്നാക്കി നിര്‍ത്തിയത് ഈ ഗാനം ആയിരുന്നു . ഇസ്രായേല്‍ രാജ്യത്തിന് മുന്‍പേ സ്ഥാപിക്കപ്പെട്ട ഹീബ്രു സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ Abraham Zevi Idelsohn നും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ Moshe Nathanson നും ആണ് ഈ ഗാനത്തിന്‍റെ പിറകില്‍ എന്നാണ് പൊതുവേ കരുതപ്പെടുന്നത് . ഇപ്പോള്‍ ജൂതര്‍ തങ്ങളുടെ ഏതു ആഘോഷങ്ങളിലും പാടുന്ന പാട്ടായി ഇത് മാറിക്കഴിഞ്ഞു .
Video >> https://www.youtube.com/watch?v=cWPPedsKMUc

Leave a Reply

Your email address will not be published. Required fields are marked *