ശീതകാല മയക്കം നടത്തുന്ന ഒരേയൊരു പക്ഷി!!! – Common Poorwill
The only known bird species to hibernate
=============================
തവള, കരടി, മുള്ളന്‍ പന്നി, തുടങ്ങിയവ തണുപ്പ് കാലത്ത് നീണ്ട നിദ്രയില്‍ (Hibernation) ആഴും എന്ന് നമ്മള് കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ ശീത കാലം അത്ര കടു കട്ടിയല്ലാതതിനാല് Hibernation ന്റെ അളവ് കുറവാണ്. എന്നാല്‍ തണുപ്പ് രാജ്യങ്ങളിലെ ജീവികള്‍ പലതും ശീത നിദ്ര അനുഷ്ടിക്കാറുണ്ട്. ഈ സമയത്ത് അവരുടെ ശരീരോഷ്മ്മാവ് കുറവായിരിക്കും. ആഹാരത്തിന്റെ ലഭ്യത കുറവാണ് ഈ ഉറക്കത്തിനു മൃഗങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പക്ഷികള്‍ ഒരിക്കലും ഇത് ചെയ്യാറില്ല. Hibernate ചെയ്യുന്ന ഒരേയൊരു പക്ഷി Common Poorwill ആണ്. നമ്മുടെ നാട്ടിലെ രാച്ചുക്ക് ന്റെ ( രാക്കിളി, Nightjar) ബന്ധുവാണിത്. കാനഡ മുതല്‍ മെക്സിക്കൊ വരെയുള്ള ഭൂഭാഗങ്ങലിലാണ് ഇവര്‍ വിഹരിക്കുന്നത്.
പാറകള്‍ക്കിടയിലെ വിടവുകള്‍ ആണ് ഈ പക്ഷികള്‍ നീണ്ട നിദ്രക്കായി തിരഞ്ഞെടുക്കുന്നത്. 1948 ല്‍ Dr. Edmund Jaeger ആണ് ആദ്യമായി ഒരു പക്ഷി നീണ്ട നിദ്ര നടത്തുന്നതായി സ്ഥിരീകരിച്ചത് (1804 ല്‍ Meriwether Lewis ആണ് ആദ്യമായി ഇത് റിപ്പോര്‍ട്ട് ചെയ്തത്.) എന്നാല്‍ അമേരിക്കന്‍ ആദിമ നിവാസികളായ Hopi കള്‍ക്ക് ഇത് പണ്ടേ അറിയാമായിരുന്നു. Common Poorwill നെ അവരുടെ ഭാഷയില്‍ “ഉറങ്ങുന്നവന്” എന്നാണ് വിളിക്കുന്നത് തന്നെ! പൊതുവെ രാത്രിഞ്ചരന്മ്മാരായ ഈ പക്ഷികള്‍ നിലതാണ് കൂട് ഉണ്ടാക്കുന്നത്.
അടിക്കുറിപ്പ് : ഈ വര്‍ഗ്ഗത്തില്‍ പെടുന്ന മറ്റു പക്ഷികളും White-throated Swift ഉം ഒക്കെ കുറച്ചു മണിക്കൂറുകള്‍ നേരത്തേക്ക് Hibernation ന്റെ മറ്റൊരു അവസ്ഥയായ torpor എന്ന അവസ്ഥയില്‍ മയങ്ങാറുണ്ട്.
Common Poorwill ന്റെ ശബ്ദം കേള്‍ക്കണോ? താഴെ ക്ലിക്ക് ചെയ്യൂ!! >>>>
https://commons.wikimedia.org/wiki/File:Common_Poorwill_Great_Basin_National_Park.ogg