ഏതു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നാലും നമ്മുടെ കണ്ണില്‍ പ്രത്യേകിച്ച് കുട്ടികളുടെ കണ്ണില്‍ പെടുന്ന ഒരു ഫുഡ്‌ പാക്കറ്റ് ആണ് കോണ്‍ ഫ്ലെയ്ക്സ് . അതിന് ഒരു കഥ ഉണ്ട് . 1894 ല് മിഷിഗണിലെ മെഡിക്കല്‍ ഡോക്ടര്‍ ആയിരുന്ന John Harvey Kellogg എളുപ്പത്തില്‍ ദഹിക്കാവുന്ന, കോതമ്പു കൊണ്ടുള്ള ഒരു ഉല്‍പ്പന്നം ഉണ്ടാക്കുവാന്‍ ഒരു ശ്രമം നടത്തി . ഇതിന്റെ ഫലമായി അബദ്ധത്തില്‍ ഉണ്ടാക്കിയതാണ് ഈ തരത്തിലുള്ള ലോകത്തിലെ ആദ്യ ഉല്‍പ്പന്നമായ Granose. ഇത് wheat flakes ആയിരുന്നു. ഇത് വില്‍ക്കുവാനായി അദ്ദേഹം തന്റെ സഹോദരനായ Will Keith Kellogg മായി ചേര്‍ന്ന് Sanitas Food Company ഉണ്ടാക്കി. 1922 ല്‍ ഇത് Kellogg Company എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

ഇതിന്റെ വിജയം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ Kellogg ന് ഊര്‍ജ്ജമേകി . അങ്ങിനെ 1898 ല് ചോളം ( toasted maize) കൊണ്ട് ആദ്യത്തെ Cornflakes പുറത്തിറങ്ങി . ദഹന കുറവുള്ളവര്‍ക്കായി മാത്രം കൊറിയര്‍ വഴിയാണ് ഇത് അന്ന് വിറ്റിരുന്നത് . 1906 ല്‍ 44 ജോലിക്കാരുമായി അവര്‍ Battle Creek Toasted Corn Flake Company ഉണ്ടാക്കി, Kellogg’s® Corn Flakes® ന്റെ ഉല്‍പ്പാദനം ആരംഭിച്ചു. 1914 ല്‍ കാനഡയിലും പിന്നീടിങ്ങോട്ട്‌ 180 രാജ്യങ്ങളിലുമായി കെല്ലോഗ് നമ്മെ Corn Flakes തീറ്റിക്കാന്‍ ആരംഭിച്ചു. 1969 ല്‍ Neil Armstrong ഉം മറ്റും ചന്ദ്ര യാത്രയില്‍ Cornflakes ഉപയോഗിച്ചു. 2006 ല്‍ കമ്പനി തങ്ങളുടെ 100 ആം വാര്‍ഷികവും കൊണ്ടാടി. ഇനി മക്കള്‍ Cornflakes കഴിക്കുമ്പോള്‍ Kellogg ന്റെ കഥ പറയാന്‍ മറക്കണ്ട !

Leave a Reply

Your email address will not be published. Required fields are marked *