ഇവിടെനക്ഷത്രങ്ങള് പിറവിയെടുക്കുന്നു!
================
ഏഴായിരം പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഒരു open cluster ആണ് ഈഗിള്‍ നെബുല. ഒരേപ്രായമുള്ള ആയിരക്കണക്കിന് നക്ഷത്രങ്ങളുടെ കൂട്ടത്തെയാണ് ഓപ്പണ്‍ ക്ലസ്റ്റര്‍ എന്ന് വിളിക്കുന്നത്. ഇവയ്ക്കെല്ലാം ഒരേ പ്രായംവരുവാന് കാരണം ഇവയെല്ലാം അവിടെത്തന്നെയുള്ള വാതകങ്ങളില്‍ നിന്നും പൊടികളില്‍ നിന്നും രൂപം കൊണ്ടവയായതുകൊണ്ടാണ്. നക്ഷത്രരാജ്ഞി (“Star Queen” ) എന്നും വിളിപ്പേരുള്ള ഈഗിള്‍ നെബുലയെ ആദ്യം കണ്ടെത്തിയത് 1745 ല്‍ സ്വിറ്റ്സര്‍ലന്‍ഡ് കാരനായ Jean-Philippe de Cheseaux ആണ്. വിവധനിറങ്ങളില് ഉള്ള പ്രകാശം പുറംതള്ളുന്ന ഇത് ഒരു emission നെബുലയാണ്. ഒന്‍പതര പ്രകാശവര്‍ഷം നീളത്തില്‍ ആണ് ഒരുപൈപ്പ്പോലെ നെടുനീളെ നക്ഷത്രങ്ങളുടെ കളിത്തൊട്ടില്‍ ആയ ഇതിന്റെ വാതകമണ്ഡലം വ്യാപിച്ചു കിടക്കുന്നത്! ഇതുവരെ 8100 റോളം നക്ഷത്രങ്ങള്‍ ഇതില്‍ നിന്നും പിറവിയെടുത്തതായി അനുമാനിക്കുന്നു! ഏകദേശം രണ്ടുമില്ല്യന്വര്ഷങ്ങള് പ്രായം ഈനെബുലയ്ക്ക് കാണും എന്നാണ് കണക്കുകൂട്ടുന്നത്.
1995 ല്‍ ഹബിള്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങളില്‍ നിന്നും ആണ് ഈ നെബുലയെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. തൂണുകള്‍ പോലെ ഉയര്‍ന്ന്നില്‍ക്കുന്ന ഇതിന്റെ വാതക “ഗര്‍ഭാശത്തിന്റെ” ചിത്രം “Pillars of Creation” എന്നപേരില്‍ പ്രസിദ്ധമാണ് ( പോസ്റ്റിലെ ചിത്രംഅതാണ്) . എന്നാല്‍ 2007 ലെ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്, ഒരു സൂപ്പര്‍നോവാ എക്സ്പ്ലോഷനില്‍ ഈ തൂണുകളുടെ ആകൃതി മാറിപ്പോയി എന്നാണ് ! ഇത് സംഭവിച്ചത് ഏഴായിരം കൊല്ലങ്ങള്‍ക്ക് മുന്‍പാണ്! ങേ! അതെന്താ അങ്ങിനെ? … കാരണം മറ്റൊന്നുമല്ല അവിടെനിന്നുംപ്രകാശംസഞ്ചരിച്ച് ഇവിടെ എത്തുമ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആണ് എടുക്കുന്നത് . ഹബിള്‍ ടെലിസ്കോപ്പ് എടുത്ത ഫോട്ടോയിലെ ദൃശ്യം ക്രിസ്തുവിനും മുന്‍പുള്ള ആ നെബുലയുടെ അവസ്ഥയാണ് കാട്ടിത്തരുന്നത് !!!
ഇനി തിരിച്ചൊന്നു ചിന്തിച്ചേ … അവിടെയുള്ള ഗ്രഹത്തില്‍ അന്യഗ്രഹജീവികള്‍ ജീവികള്‍ ഉണ്ടെങ്കില്‍ ! …. അവര്‍ക്ക് ഇപ്പോള്‍ ഭൂമിലെ ഒരുഫോട്ടോ അസാമാന്യപവറുള്ള ഒരുക്യാമെറായില് എടുക്കാന്‍ സാധിച്ചാല്‍ ! ആ ഫോട്ടോയില്‍ ആര് പതിഞ്ഞിട്ടുണ്ടാവും? സാക്ഷാല്‍ യേശുക്രിസ്തു !!!!! ….
( ദയവായിഇതിന്റെ വിശദീകരണവുമായി മതവാദികള്‍ ഈപോസ്റ്റിനു കീഴെ വരരുത്)