ദ്വീപുകളിലെ നായകനാണ് fi fi ദ്വീപ് . തായ് ലാണ്ടിലെ മലാക്ക ഉള്‍ക്കടലില്‍ ( Strait of Malacca) ആണ് ഇതിന്റെ സ്ഥാനം . ഈ ദ്വീപു സമൂഹത്തിലെ ഒരു പ്രധാന ദ്വീപ് ആയ Ko Phi Phi Leh ല്‍ ഇംഗ്ലീഷ് ചിത്രമായ The Beach (2000) ചിത്രീകരിച്ചതോട് കൂടി ഇവിടം ലോക പ്രശസ്തമായി . എന്നാല്‍ ചിത്രീകരണതിനായി ബീച്ചുകള്‍ തകര്‍ത്ത് പനകള്‍ നട്ടതോടെ സിനിമ , ലോക വ്യാപകമായി പരിസ്ഥിതി സ്നേഹികളുടെ എതിര്‍പ്പിന് കാരണമായി . എന്നാല്‍ പിന്നീടങ്ങോട്ട് ഇവിടേയ്ക്ക് സഞ്ചാരികളുടെ പ്രവാഹമായിരുന്നു . പക്ഷെ അത് നീണ്ടു നിന്നില്ല . 2004 ലെ സുനാമിയില്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി . ഇപ്പോഴും ഇവിടെയുള്ള ബീച്ചുകള്‍ പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിച്ചിട്ടില്ല.
വൈക്കിംഗ് ഗുഹ !
—————
ഈ ദ്വീപുകളിലെ ചില ഗുഹകളില്‍ പഴയ കപ്പലുകളുടെ ചിത്രം ആരോ ആലേഖനം ചെയ്തിട്ടുണ്ട് . വൈക്കിങ്ങുകളുമായി ഇതിനു യാതൊരു ബന്ധവും ഇല്ലങ്കിലും ആരോ കൊടുത്ത ഈ പേര് ഇപ്പോള്‍ പ്രശസ്തമായി .
പക്ഷിക്കൂട് സൂപ്പ് !
——————
ഗുഹകളിലെ കൂരിരുട്ടില്‍ echolocation ഉപയോഗിച്ച് പറക്കുന്ന Swiftlets കുരുവികളില്‍ ചില വര്‍ഗ്ഗങ്ങള്‍ കൂടുകൂട്ടുന്നത് തങ്ങളുടെ തുപ്പല് ഉപയോഗിച്ചാണ് . ഇത് ചൈനക്കാര്‍ ഭക്ഷണമാക്കാറുണ്ട് . ഇത്തരം തിന്നാന്‍ യോഗ്യമായ് പക്ഷികൂടുകളുടെ (Edible bird’s nests) വലിയ ഒരു കേന്ദ്രമാണ് ഫി ഫി ദ്വീപുകളിലെ വൈക്കിംഗ് ഗുഹകള്‍ !
www.palathully.com