നെറ്റില്‍ ഉടനീളം fake ഫോട്ടോകളുടെ പ്രളയമാണ്. ഏതാണ് ശരിഏതാണ് തെറ്റ് എന്ന് മനസ്സിലാക്കും മുന്നേ പലരും ഇത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നു. എന്നാല്‍ ഗൂഗിളില്‍ വളരെഎളുപ്പം ഫോട്ടോ യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന് കണ്ടുപിടിയ്ക്കാനുള്ള ഇമേജ് സെര്‍ച്ച് നിലവില്‍ ഇരിയ്ക്കെ ആണ് പലരും ഫോട്ടോകളും തെറ്റായ ക്യാപ്ഷനുകളും ഷെയര്‍ ചെയ്യുന്നത്. ( ഇതിനെ കുറിച്ച് ധാരണ ഇല്ലാത്തവര്‍ മാത്രം താഴേയ്ക്ക് വായിച്ചാല്‍ മതി )
ഗൂഗിള്‍ ഇമേജ്സെര്ച്ച് ( Desktop)
===============
നേരെ https://www.google.co.in/imghp എന്ന വിലാസത്തില്ചെല്ലുക. സെര്‍ച്ച് ബോക്സിനെറെ വലത്തേമൂലയ്ക്ക് ഒരുക്യാമെറാ ഐകോണ്‍ കാണാം . പ്രെസ്സ്ചെയ്യുക . അപ്പോള്‍ ബോക്സിനു മുകളില്‍ രണ്ടു ടാബ് വരും ആദ്യത്തേതില്‍ തിരയേണ്ട ചിത്രത്തിന്റെ URL ( ചിത്രത്തില്‍ right click ചെയ്താല്‍ Copy Image Address എന്നഓപ്ഷന്‍ കിട്ടും) കൊടുത്താല്‍ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട സൈറ്റുകളുടെ ലിസ്റ്റ് കിട്ടും . ഏതെങ്കിലും ലിങ്കില്‍ പോയി കാര്യം നോക്കുക. രണ്ടാമത്തെ ടാബില്‍ (Upload an Image ) നിങ്ങളുടെPC യില്‍ ഉള്ള ഏതെങ്കിലുംചിത്രം അപ്ലോഡ് ചെയ്തു അതിന്റെ വിവരങ്ങള്‍ തിരയാനാകും .
ഗൂഗിള്‍ ഇമേജ്സെര്ച്ച് (Mobile )
=======================
ഈപണി മൊബൈലില്‍ കുറച്ചു പാടാണ് . പക്ഷെപ്രശസ്ത ബ്ലോഗര്‍ ആയ അമിത് അഗര്‍വാള്‍ ഇതിനൊരു മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്. നേരെ http://ctrlq.org/google/images/ എന്ന വിലാസത്തില്‍ പോകുക. മൊബൈലില്‍ ഉള്ള ഇമേജ് അപ്ലോഡ് ചെയ്യുക. ഉത്തരംറെഡി !!!!
ഇനിതൊക്കെ ഒരുമിനിറ്റ് പോലുംവേണ്ട എന്നുംഓര്ക്കുക