കംബോഡിയയിലെ ഒരു വിദൂര അതിര്‍ത്തി ഗ്രാമം (Anlong Veng) . തായ് ലണ്ടിനോട് അടുത്ത് കിടക്കുന്ന ഈ മലയോരഗ്രാമത്തിലെ പഴക്കം ചെന്ന ഒരു വീടും പുരയിടവുമാണ് രംഗം . നാരങ്ങയും പപ്പായയും കസ്റ്റാര്‍ട് ആപ്പിളും വിളഞ്ഞു നില്‍ക്കുന്ന സുന്ദര ദൃശ്യം . മുറ്റത്ത്‌ അല്ലറ ചില്ലറ പണികളുമായി നടക്കുന്ന വല്യമ്മക്ക് പ്രായം ഇപ്പോള്‍ എഴുപത്തി നാല് . അമ്മച്ചിയുടെ കുട്ടികളും കൊച്ചുമക്കളും അടുത്തടുത്തായി തന്നെ താമസിക്കുന്നുണ്ട് . മുറ്റത്ത്‌ നട്ടുവളര്‍ത്തുന്ന പച്ചക്കറികള്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് (പഗോഡ ) ഉള്ളതാണ് . പാലിനായി തൊഴുത്തില്‍ കുറെ പശുക്കളെയും വല്യമ്മ പരിപാലിക്കുന്നു . വെറ്റില ചവക്കല്‍ ആണ് ആകെയുള്ള ദുശീലം . വല്യമ്മ എന്നാണ് ഗ്രാമത്തില്‍ ഉള്ളവരെല്ലാം അവരെ വിളിക്കുന്നത്‌ . ആകെ കൂടി നാല്ലൊരു അന്തരീക്ഷം . അല്ലേ ? എന്താണ് ഈ അമ്മച്ചിയുടെ പ്രത്യേകത എന്നറിയേണ്ടേ ? കംബോഡിയയിലെ ഖമര്‍ റൂഷ് ഭരണകാലത്ത് പതിനായിരക്കണക്കിനു മനുഷ്യരെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയാണ് കാറ്റത്ത്‌ മറിഞ്ഞ് വീണേക്കാവുന്ന ഈ അമ്മച്ചി !!!!

Im chaem എന്ന ഈ “പാവം ” വല്യമ്മ അന്ന് ഈ ജില്ലയിലെ അധികാരി ആയിരുന്നു (1977-78). ഇവരുടെ കീഴില്‍ സാമാന്യം വലിയ ഒരു ലേബര്‍ ക്യാമ്പും ഉണ്ടായിരുന്നു . അക്കാലത്ത് അടുത്തുള്ള നദിയില്‍ ഒരു ഡാം കെട്ടാനുള്ള ഉത്തരവ് കിട്ടിയതാണ് അമ്മച്ചിക്ക് വിനയായത് . ക്യാമ്പില്‍ ഉള്ളവരെ കൊല്ലാക്കൊല ചെയ്തിട്ട് കണ്ണടച്ച് തുറക്കും മുന്നേ ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ക്യാമ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന് സത്യത്തില്‍ യാതൊരു കണക്കും ഇല്ല . അതായത് മൂന്നു മാസം കൊണ്ട് ആയിരത്തി മുന്നൂറോളം പേരെ പണിയെടുപ്പിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത് . The Extraordinary Chambers in the Courts of Cambodia (ECCC) എന്ന ഖമര്‍ റൂഷ് കോടതിക്ക് മുന്‍പിലാണ് കേസ് ഇപ്പോള്‍ ഉള്ളത് . അമ്മച്ചി കുറ്റങ്ങള്‍ എല്ലാം തന്നെ നിഷേധിച്ചിട്ടുണ്ട് . തന്‍റെ കീഴില്‍ ഉണ്ടായിരുന്നവര്‍ ആണ് ക്രൂരത നടത്തിയത് എന്നാണ് അവര്‍ പറയുന്നത് . Crimes against humanity, including mass murder, extermination and enslavement തുടങ്ങിയവയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത് . എന്തായാലും തെളിവുകളുടെ ” അഭാവം ” ലോകത്തിലെ എല്ലാ കോടതികളെയും പോലെ ഇവിടെയും ഉണ്ട് എന്നതിനാല്‍ അമ്മച്ചി ജയിലില്‍ കിടന്നു മരിക്കേണ്ടി വരില്ല എന്ന് തോന്നുന്നു .

കോടതിയുടെ സൈറ്റില്‍ ഇവരുടെ ചാര്‍ജുകള്‍ ഏതൊക്കെയെന്നു കാണാം >> https://www.eccc.gov.kh/en/charged-person/im-chaem

Note : 

മാവോ സേ തുങ്ങിന്റെ നേതൃത്വത്തിലുള്ള തീവ്ര കമ്യൂണിസത്തിൽ ആകൃഷ്ടരായ ഒരു വിഭാഗം ആളുകൾ, 1970 കളിൽ കംബോഡിയയിൽ പോൾ പോട്ടിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രസ്ഥാനമാണ് ഖമർറൂഷ്.

1975ൽ ഖമർറുഷ് പ്രസ്ഥാനം കംബോഡിയയിൽ ഭരണത്തിലേറി. എന്നാൽ, രാജ്യം കുരുതിക്കളമാകുന്ന കാഴ്ചക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. ഖമർറൂഷിന്റെ നാലുവർഷം നീണ്ട ഭരണകാലത്ത് രാജ്യത്ത് 20 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടു. കംബോഡിയയിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് വരുമിത്. വിയറ്റ്‌നാം വംശജരും തദ്ദേശീയരായ മുസ്‌ലിംകളുമാണ് പോൾ പോട്ടിന്റെ ഭരണകൂട ഭീകരതക്കിരയായവരിൽ അധികവും. വംശഹത്യക്ക് പുറമെ ആളുകളെ പട്ടിണിക്കിട്ടും അധിക ജോലി ചെയ്യിച്ചുമൊക്കെയാണ് ഭരണകൂടം ക്രൂരകൃത്യം നിർവഹിച്ചത്. ഓരോ അഞ്ചു ദിവസത്തിലും ഒരാളെ എന്നതോതിൽ ഇത്തരത്തിൽ കൊലചെയ്തുവെന്നാണ് കണക്ക്. പിന്നീട്, 1979ൽ വിയറ്റ്‌നാം പട്ടാളത്തിന്റെ സഹായത്തോടെ നടന്ന ‘ഇയർ സീറോ’ വിപ്ലവത്തിലൂടെ ഖമർറൂഷ് ഭരണകൂടത്തെ പുറത്താക്കുകയായിരുന്നു.

https://en.wikipedia.org/wiki/Khmer_Rouge

Leave a Reply

Your email address will not be published. Required fields are marked *