നമ്മള് ആരും തന്നെ ഈ പേരില്‍ ഒരു സുവിശേഷം കേട്ടിട്ടില്ല . പക്ഷെ നമ്മുക്ക് പരിചിതമായ പല വിശ്വാസങ്ങളും ബൈബിളില്‍ ഉള്‍പ്പെടുത്താത്ത ഈ പുസ്തകത്തില്‍ നിന്നും വന്നതാണ് ! ഒന്നാമത് , കന്യകാ മറിയത്തിന്റെ അമ്മയുടെ പേര് Hannah (St.Anne) എന്നത് ബൈബിളില്‍ ഒരിടത്തും ഇല്ല . എന്നാല്‍ ഈ പുസ്തകത്തില്‍ ഉണ്ട് ! (Hannah എന്ന പേരിന്റെ അര്‍ഥം “favor” or “grace” എന്നാണ് ). മറിയത്തെ ദേവാലയത്തിന് സമര്‍പ്പിച്ചിരുന്നു എന്ന ചിലരുടെ വിശ്വാസവും , മറിയത്തിന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ വിഭാര്യന് ആയിരുന്ന ജോസഫും ആയി വിവാഹം ഉറപ്പിച്ചു എന്നും ആ സമയത്ത് ജോസഫിന് ആദ്യ ഭാര്യയില്‍ കുട്ടികള്‍ ഉണ്ടായിരുന്നു എന്നും , ജോസഫിന് മേരിയെക്കാള്‍ “അത്യാവശ്യം ” പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു എന്നുള്ള വിശ്വാസവും ഈ പുസ്തകത്തിന്റെ സൃഷ്ടിയാണ് ! ക്രിസ്തു ജനിച്ചത് ഒരു ഗുഹയില്‍ ആണെന്നുള്ള സങ്കല്‍പ്പവും ഇതേ പുസ്തകത്തില്‍ നിന്നും ആണ് ആവിര്‍ഭവിച്ചത് !
Infancy gospels എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൃതികളില്‍ ആണ് ” ജെയിംസിന്റെ സുവിശേഷവും ” ഉള്‍പ്പെടുന്നത് . മുഖ്യ ധാരയിലുള്ള ഒരു പുസ്തകങ്ങളിലും ക്രിസ്തുവിന്റെ ബാല്യകാലത്തെ കുറിച്ചുള്ള വിവരണങ്ങള്‍ ഇല്ലാത്തതിനാല്‍ , അത് അറിയുവാനുള്ള ആദിമ ക്രിസ്ത്യാനികളുടെ ആകാംക്ഷയില്‍ നിന്നാണ് ഇത്തരം കൃതികളുടെ ജനനം . “ക്രിസ്തുവിന്റെ സഹോദരനായ ജെയിംസ് എഴുതുന്നത് ” എന്നും പറഞ്ഞാണ് ഈ പുസ്തകം ആരംഭിക്കുന്നത് . തങ്ങളുടെ ആശയം പ്രചരിപ്പിക്കുവാന്‍ പേരു കേട്ട ഒരാളുടെ പേരില്‍ പുസ്തകങ്ങള്‍ പടച്ചു വിടുന്ന പതിവ് അക്കാലത്ത് വ്യാപകമായി ഉണ്ടായിരുന്നതിനാല്‍ , ഈ പുസ്തകത്തിലെ എഴുത്തുകാരനെ പറ്റിയുള്ള ഈ ഭാഗം ഗവേഷകര്‍ തള്ളിക്കളയുകയാണ് ഉണ്ടായത് ( അന്നും ഇന്നും ). ഇതിനെ Pseudepigrapha എന്നാണ് പറയുക . അലക്സാണ്ട്രിയയിലെ Origen ഈ കൃതിയിലെ ജോസഫിന്റെ കഥ മുന്‍ നിര്‍ത്തി , യേശുവിന്റെ സഹോദരര്‍ എന്ന് വിളിക്കുന്നത് ജോസഫിന്റെ ആദ്യ ഭാര്യയിലെ കുട്ടികള്‍ ആണെന്ന് വിശ്വസിച്ചു ( ഇതേ കാലഘട്ടത്തില്‍ എഴുതപ്പെട്ട , “പത്രോസിന്റെ സുവിശേഷം ” എന്ന pseudepigraphical കൃതിയിലും ഇതേ കാര്യം ആവര്‍ത്തിക്കുന്നുണ്ട് . മറിയത്തെ ദേവാലയത്തിനു സമര്‍പ്പിച്ചിരുന്നു എന്ന ഭാഗം ശരിയാണെന്ന് വിശ്വസിക്കുന്നവര്‍ 1 Samuel 2:22 മുന്‍ നിര്‍ത്തി , ഇങ്ങനെ ഒരു സമ്പ്രദായം ജൂതരുടെ ഇടയില്‍ ഉണ്ടായിരുന്നു എന്ന് സമര്‍ഥിക്കുന്നു .
ജെയിംസിന്റെ “സുവിശേഷത്തിന്റെ ” നൂറില്‍ കൂടുതല്‍ ഭാഗീകവും അപൂര്‍ണ്ണവും ആയ ഭാഗങ്ങള്‍ ഇപ്പോള്‍ കണ്ടെടുത്തിട്ടുണ്ട് . ഇത് ഈ കൃതിക്ക് ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്ന പ്രചാരം സൂചിപ്പിക്കുന്നു . AD 145 ല്‍ എഴുതപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ഈ കൃതിയുടെ ഏറ്റവും പഴയ പാപ്പിറസ് പകര്‍പ്പ് നാലാം നൂറ്റാണ്ടിലേത് ആണ് . 1958 ല്‍ കണ്ടെടുത്ത ഇത് Papyrus Bodmer 5 എന്ന പേരില്‍ ജനീവയിലെ ബോട് മര് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു .
ഈ കൃതിയുടെ ഗ്രീക്കില്‍ നിന്നുള്ള ആംഗലേയ വിവര്‍ത്തനം ഈ ലിങ്കില്‍ നിന്നും വായിക്കാം (PDF) >> http://goo.gl/8qcdCR
കൂടുതല്‍ വായനക്ക് >>>
1. Gospel of James (വിക്കി ) >> www.wikiwand.com/en/Gospel_of_James
2. 1 Samuel 2:22 (ബൈബിള്‍ ) >> http://goo.gl/FYgxhw
3. St. Anne >> http://goo.gl/jxHNog
4. Sts. Joachim and Anne >> http://goo.gl/MKW8Hb