മനുഷ്യൻ ദൈവത്തെ കണ്ട സ്ഥലം !! –
Teotihuacan, മെക്സിക്കൊ സിറ്റിയിൽ നിന്നും 30km മാറി സ്ഥിതി ചെയ്യുന്ന പുരാതന പിരമിഡുകളുടെ നഗരം. യേശു ക്രിസ്തുവിനും 100 കൊല്ലങ്ങൾക്ക് മുൻപ് നിർമ്മിതി ആരംഭിച്ച ഈ നഗരം ക്രിസ്തുവിനു ശേഷം 250 കൊല്ലങ്ങൾ കഴിഞ്ഞാണ് പൂർത്തീകരിച്ചത്. UNESCO യുടെ World Heritage Site ൽ പെട്ട ഇവിടെ പുരാതന ബഹുനില കെട്ടിടങ്ങളും ഉണ്ട്. ഇവിടെ ആമാസിച്ചിരുന്ന ആസ്ടെക് (Aztec) കളുടെ ഭാഷയിൽ “where man met the gods” എന്നാണ് ഈ പേരിന്റെ അർഥം. ദൈവം ബാക്കിയുള്ള പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഇവിടെ നിന്ന് കൊണ്ടാണ് എന്നായിരുന്നു അവരുടെ വിശ്വാസം. AD 450 ൽ 30 km² വിസ്താരമുണ്ടായിരുന്ന ഇവിടെ രണ്ടു ലക്ഷത്തോളം ആളുകൾ താമസിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ നടന്ന ഏതോ ആക്രമത്തിൽ ആണ് ഈ നഗരം തകർന്നത്.
എന്തായാലും ഇപ്പോൾ ഇത് മെക്സിക്കൊയിലെ ഏറ്റവും തിരക്കുള്ള വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ്.
Julius Manuel
www.palathully.com