ആകാശവും ഭൂമിയും കണ്ടുമുട്ടുമ്പോൾ!!!!
========================

1500 കൊല്ലങ്ങൾക്ക് മുൻപ് ചൈനയിലെ Zhou Dynasty യിലെ ചക്രവർത്തിക്ക് ആകാശത്തെയും ഭൂമിയെയും ഒരുമിച്ച് ആരാധിക്കണമെന്നു തോന്നി. അതിനു പറ്റിയ സ്ഥലമായി അദേഹം തിരെഞ്ഞെടുത്ത സ്ഥലമാണ് ടിയാൻമെൻ മലകൾ (Tianmen Mountains). ഇപ്പോൾ ഹുനാൻ പ്രവിശ്യയിലെ Tianmen Mountain National Park ലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ മലകളുടെ ഭിത്തിയോട് ചേർന്ന് ഗ്ലാസ്സുകൊണ്ട് നിര്മ്മിച്ചിരിക്കുന്ന നടപ്പാതകൾ ലോക പ്രശസ്തമാണ്.
പ്രശസ്തനായ sky diver ഉം BASE jumper ഉം ആയ Jeb Corliss , 2011 ൽ 1800 m ഉയരത്തിൽ നിന്നും ചാടി ഇവിടെ അത്ഭുതം സൃഷ്ടിച്ചിരുന്നു. 7455 m നീളവും 98 കാറുകളും ഉപയോഗിക്കുന്ന ഇവിടുത്തെ കേബിൾ കാർ സിസ്റ്റം ആണ് ലോകത്തിലെ ഏറ്റവും നീളമേറിയത്.

1,279m ഉയരം വരെ ഇത് കയറി ചെല്ലും. ഗ്ലാസ് പാതകളും കേബിൾ കാറുകളും കൂടാതെ 11km നീളവും 99 ഹെയർപിൻ വളവുകളും ഉള്ള മറ്റൊരു പാത ടിയാൻമെൻ ഗുഹ (Tianmen cave) വരെ നീണ്ടു കിടക്കുന്നുണ്ട്. മലകൾക്കിടയിൽ കാലങ്ങൾ കൊണ്ടുണ്ടായ ഒരു വിടവാണ് Tianmen cave. 131.5m ആണ് ഉയരം.1999 ൽ നടന്ന അക്രൊബാറ്റിക് പ്രദർശനത്തിൽ (acrobatic show) മൂന്നു വിമാനങ്ങൾ ഒരുമിച്ച് ഇതിനകത്ത് കൂടി കടന്നു പോയിരുന്നു. തൊട്ടടുത്ത പട്ടണത്തിൽ നിന്നും പത്തു കൊല്ലങ്ങൾ മുൻപ് വരെ കാണാമായിരുന്ന ഈ ഗുഹ ഇപ്പോൾ അവിടെ നിന്നും ദ്രിശ്യമല്ല. ഭൌമ ചലനത്താൽ ഗുഹയുടെ സ്ഥാനം മാറിയതാണ് ഇതിനു കാരണം. മലയുടെ ഏറ്റവും ഉയരത്തിൽ ഉള്ള ബുദ്ധ മത ക്ഷേത്രത്തിലേക്ക് മറ്റൊരു സാഹസിക നടപ്പാതയും ഇവിടെ ഉണ്ട്. സ്വർഗത്തിലേക്കുള്ള പാത എന്ന് വിശേഷിപ്പിക്കുന്ന ഇതിനു 999 പടികൾ ആണ് ഉള്ളത്. ടിയാൻ മെനുമായ് ബന്ധപ്പെട്ട എന്തിനെയം 9 എന്ന സംഖ്യയും മായി കൂട്ടിച്ചേർക്കാൻ ചൈനക്കാർ ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. പണ്ട് മുതലേയുള്ള ഒരു രീതി ആണിത്.
Julius Manuel

Leave a Reply

Your email address will not be published. Required fields are marked *