Collecting knowledge For you !

അതിവേഗ തീവണ്ടികൾ -- ഒരു ആമുഖം

By:
Posted: December 18, 2017
Category: Engineering
Comments: 0
download palathully android app ! >>>> Get!

വേഗം കൂടിയ തീവണ്ടികൾ ലോകത്തെമ്പാടും ഏറ്റവും പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ അതിവേഗ ഗതാഗത സംവിധാനമായാണ് കരുതപ്പെടുന്നത് ..അതിവേഗ റെയിൽ സംവിധാനങ്ങളും സാധാരണ റെയിൽ സംവിധാനങ്ങളും തമ്മിലുള്ള ചില പ്രധാനപ്പെട്ട സാങ്കേതിയ വ്യത്യാസങ്ങൾ ഈ പോസ്റ്റിലൂടെ വിവരിക്കുകയാണ് .
.
എത്ര വേഗതക്കു മുകളിൽ ഓടുന്ന തീവണ്ടികളെയാണ് അതിവേഗ തീവണ്ടികൾ എന്ന് പറയുന്നത് എന്നതിൽ ഇപ്പോഴും ഏകാഭിപ്രായം ഇല്ല .മണിക്കൂറിൽ 200 കിലോമീറ്ററിലും കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തീവണ്ടികളെയാണ് സാധാരണയായി അതിവേഗ തീവണ്ടികൾ എന്ന് പറയുന്നത് .ചില സാങ്കേതിക വിദഗ്ദ്ധരാകട്ടെ മണിക്കൂറിൽ 250 കിലോമീറ്ററിലും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന തീ വണ്ടികളെയാണ് അതിവേഗതീവണ്ടികൾ എന്ന് കരുതുന്നത് .
.
സാധാരണ തീവണ്ടികൾ ഒന്നോ രണ്ടോ എഞ്ചിനുകളും ഇരുപത്തിനടുത് കോച്ചുകളുമുള്ള സംവിധാനങ്ങളാണ് .കടുത്ത കയറ്റങ്ങൾ കയറേണ്ടിവരുന്ന തീവണ്ടികളിൽ കൂടുതൽ എഞ്ചിനികൾ ഉപയോഗിക്കാറുണ്ട് .തെക്കേ ഇന്ത്യയിൽ തന്നെ സുബ്രമണ്യ ഘട്ട് പോലുള്ള സ്ഥലങ്ങളിൽ നാലഞ്ചിനുകൾ വരെ ഒരു പാസ്സഞ്ചർ /എക്സ്പ്രസ് തീവണ്ടിയെ വലിക്കാൻ ഉപയോഗിക്കാറുണ്ട് .നീളമേറിയ ചരക്കുവണ്ടികൾ വലിക്കാനും അധികം എഞ്ചിനുകൾ ഉപയോഗിക്കാറുണ്ട് .
.
ഇത്തരം തീവണ്ടികളിൽ തീവണ്ടി എഞ്ചിൻ ഉല്പാദിപ്പിക്കുന്ന ട്രാക്റ്റീവ് പവർ ( tractive power) എഞ്ചിനുകളോട് ഘടിപ്പിച്ച ചക്രങ്ങളിൽ മാത്രമേ എത്തുന്നുളൂ .കോച്ചുകളോട് ഘടിപ്പിക്കപ്പെട്ട ചക്രങ്ങൾ എഞ്ചിന് മായി ഘടിപ്പിച്ച ചക്രങ്ങൾ തീവണ്ടിയെ മുന്നോട്ടു വലിക്കുമ്പോൾ ഉരുളുമെങ്കിലും തീവണ്ടിയെ മുന്നിലേക്ക് വലിക്കുന്നതിൽ അവക്ക് പങ്കൊന്നുമില്ല .ഒരു സാധാരണ തീവണ്ടിയിലെ നൂറിലധികം ചക്രങ്ങളിൽ എഞ്ചിനോട് ഘടിപ്പിച്ച ഏതാനും ചക്രങ്ങൾ മാത്രമാണ് തീവണ്ടിയെ മുന്നോട്ടു തള്ളുന്നത് .ഈ സംവിധാനത്തിന് തീവണ്ടിയെ വലിയ തോതിൽ ആക്സിലറേറ്റ് ചെയ്‌യാനൊ ,വലിയ വേഗതകളിൽ തീവണ്ടിയെ ചലിപ്പിക്കാനോ ., വലിയ വേഗതയിൽ ചലിക്കുന്ന തീവണ്ടിയെ പെട്ടെന്ന് നിർത്താനോ കഴിയില്ല .ഇക്കാരണത്താൽ തന്നെ ട്രാക്റ്റീവ് പവർ റയിലുകളിൽ എത്തിക്കുന്ന ചക്രങ്ങളുടെ എണ്ണം കൂട്ടുകയാണ് ഒരതിവേഗ തീവണ്ടിയിലേക്കുള്ള ആദ്യ കാൽവയ്‌പ്പ്.ഒരു ഇലക്ട്രിക് ട്രെയിനിൽ വലിയ ട്രാക്ഷൻ മോട്ടോറുകൾ എഞ്ചിനിൽ മാത്രം ഘടിപ്പിക്കാതെ .ഇടത്തരം ട്രാക്ഷൻ മോട്ടോറുകൾ ഉപയോഗിച്ച പരമാവധി കോച്ചുകളുടെ ചക്രങ്ങൾ കറക്കി ട്രാക്റ്റീവ് പവർ ട്രയിനിലെ ചക്രങ്ങളിൽ വിതരണം ചെയ്‌താൽ ആ ട്രെയിനിന് പെട്ടന്ന് വേഗത ആർജ്ജിക്കാനും സുരക്ഷിതമായി ആ വേഗത നിലനിർത്താനും ,പെട്ടന്ന് വേഗത കുറക്കാനും സാധിക്കും ലോകമെമ്പാടും അതിവേഗ തീവണ്ടികളിൽ ഈ തത്വമാണ് ഉപയോഗിക്കുന്നത് .
.
സാധാരണ തീവണ്ടികളിൽ സിഗ്നലുകൾ ട്രാക്കിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റുകൾ വഴിയാണ് നൽകുന്നത് . അതിവേഗ തീവണ്ടികളിൽ ഈ സംവിധാനം അപര്യാപ്തമാണ് അതിവേഗത്തിലോടുന്ന തീവണ്ടികളിലിരുന്നു സിഗ്നലുകൾ വ്യക്തമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും .അതിനാൽ തന്നെ സിഗ്നലുകളെ കൃത്യതയോടെ ഡ്രൈവറുടെ ക്യാബിനിൽ എത്തിക്കേണ്ടി വരും .വിവര സാങ്കേതിക വിദ്യ വളരെത്യധികം വികാസം പ്രാപിച്ച ഇക്കാലത് ഇതൊട്ടും ദുഷ്കരമല്ല..
.
റെയിൽ ട്രാക്കുകളുടെ കൃത്യതയാണ് അതിവേഗ തീവണ്ടികൾക്ക് വേണ്ടുന്ന മറ്റൊരു അടിസ്ഥാന സൗകര്യം .എല്ലാ റെയിൽ സംവിധാനങ്ങളിലും തീവണ്ടികളുടെ സുരക്ഷിതമായ ഓട്ടത്തിന് ട്രാക്കുകൾ കൃത്യതയോടെ സജ്ജീകരിക്കേണ്ടതുണ്ട് .അതിവേഗ തീവണ്ടികളുടെ കാര്യത്തിൽ കൃത്യത വീണ്ടും വർധിപ്പിക്കേണ്ടി വരും കടുത്ത വളവുകൾ ഒഴിവാക്കിയാണ് അതിവേഗ റെയിൽ പാതകൾ നിർമിക്കുന്നത് .വളവുകൾ അനിവാര്യമാകുമ്പോൾ അവയിലൂടെ ഓടുമ്പോഴുള്ള വേഗ നിയന്ത്രണം ഉറപ്പുവരുത്തണം .ഏതാനും വര്ഷം മുൻപ് സ്പെയിനിൽ ഉണ്ടായ അതിവേഗ തീവണ്ടി അപകടം വളഞ്ഞ ട്രാക്കിലൂടെ ഓടിയപ്പോൾ വേഗത നിയന്ത്രിക്കാത്തതു കൊണ്ടായിരുന്നു .
.
ഇപ്പോൾ നിലവിലുള്ള ഏറ്റവും സുരക്ഷിതവും ഊർജ്ജ ദക്ഷത (energy efficiency )എറിയതുമായ ഗതാഗത സംവിധാനമാണ് അതിവേഗ തീവണ്ടികൾ .കഴിഞ്ഞ അര നൂറ്റാണ്ടായി അതിവേഗ തീവണ്ടികൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു .ഈ കാലയളവിൽ വിരലിൽ എണ്ണാവുന്ന അതിവേഗ തീവണ്ടി അപകടങ്ങളെ ഉണ്ടായിട്ടുളൂ എന്നതും ശ്രദ്ധേയമാണ് .
---
ചിത്രങ്ങൾ : റ്റി ജി വി ഫ്രഞ്ച് അതിവേഗ തീവണ്ടി ,,ജാപ്പനീസ് ബുള്ളെറ്റ് ട്രെയിൻ ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1.http://www.eesi.org/…/high-speed-rail-benefits-costs-and-ch…
2.https://en.wikipedia.org/wiki/High-speed_rail#Rolling_stock
3.http://www.bbc.com/…/20140813-the-challenge-to-make-trains-…

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *