എക്കണോമിസ്റ്റ് മീഡിയയുടെ  ഒരു സമീപകാല റിപ്പോർട്ട് പ്രകാരം, ഫ്ലാറ്റ് മൂവ് പ്രസ്ഥാനത്തിൽ അമേരിക്കയുടെ താല്പര്യം വർദ്ധിച്ചുവരുന്നതായി കാണുന്നു .

എന്തുകൊണ്ട്?

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് നോക്കുമ്പോൾ എല്ലാം പരന്നതായി തോന്നുന്നു .   അതിനാൽ അമേരിക്കക്കാർ നാസയുടെ തെളിവുകൾ എല്ലാം  കള്ളമാണെന്നും കരുതുന്നു .  സെപ്തംബറിൽ ബോബി റേ സിമ്മൺസ് ജൂനിയർ എന്നറിയപ്പെടുന്ന റാപ്പർ , ഭൂമിയിലെ വക്രത്തെ കണ്ടെത്തുന്നതിന് ഒരു GoFundMe പ്രചരണം ആരംഭിച്ചു. പിന്നീട്  ഈ മാസം ആദ്യം നോർത്ത് കരോലിനയിൽ ചേർന്ന “ഫ്ലാറ്റ് യംഗ്സ്റ്റാർ”  എന്ന ആദ്യത്തെ വാർഷിക ഫ്ലാറ്റ് എർത്ത് ഇന്റർനാഷണൽ കോൺഫറൻസിൽ അഞ്ഞൂറോളം പേര് പങ്കെടുത്തു .

ഭൂമി ആകാശത്തു തൂങ്ങിക്കിടക്കുന്ന ഒരു പരന്ന ഡിസ്ക്ക് മാത്രമാണെന്ന വാദം ശക്തിപ്പെട്ടത് (തുടങ്ങിയതല്ല )   2013 മുതൽ ആണെന്ന്  ദി എക്കണോമിസ്റ്റ് കണ്ടെത്തി. Google ട്രെൻഡ്സിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ, “ഫ്ലാറ്റ് എർത്ത്” എന്നതിനായുള്ള തിരയലുകൾ ഇരട്ടിയേക്കാൾ കൂടുതലാണ്. Google ട്രെൻഡുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, “പരന്ന ഭൂമി” എന്നതിനായുള്ള തിരയലുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി മൂന്നിരട്ടിയേക്കാളും വർദ്ധിച്ചിരിക്കുന്നു!  2016 ജനുവരിയിൽ ഗൂഢാലോചന സിദ്ധാന്തത്തെക്കുറിച്ച് ബോബി റേ സിമ്മൺസ് ട്വീറ്റ് ചെയ്തപ്പോൾ,  ഇത് പതിൻമടങ്ങു വർധിച്ചു .

ഒരു വർഷത്തിനുശേഷം  എൻബിഎ കളിക്കാരൻ കെറി ഇർവിംഗ്  ഇത് തന്നെ ആവർത്തിച്ചു .  “ഇതൊരു ഗൂഢാലോചന സിദ്ധാന്തമല്ല,” ഇർവിംഗ് പറഞ്ഞു. “ഭൂമി പരന്നതാണ്.” സ്വയം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ, “പ്രത്യേക ഗ്രൂപ്പുകളെക്കുറിച്ചെല്ലാം” ഇർവിംഗ് സംസാരിച്ചു.  ഭൂമി ഉരുണ്ടതാണെന്ന് നമ്മെ വിശ്വസിപ്പിക്കാൻ ഈ ഗ്രൂപ്പുകൾ ശ്രമിക്കുന്നു എന്നും പറഞ്ഞു . ഇത് പോലെ അപ പ്രമുഖരും ഇപ്പോൾ ഭൂമി പരന്നതാണെന്ന് പ്രസ്താവനകൾ തട്ടുന്നുണ്ടെന്ന് നമ്മുക്ക് കാണാൻ സാധിക്കും .  കേരളത്തിലും പരന്ന ഭൂമി വാദത്തിനു വേരുകളുള്ള സ്ഥലമാണെന്ന്  സോഷ്യൽ മീഡിയകൾ തിരഞ്ഞാൽ കാണാൻ സാധിക്കും .  എന്നാൽ ഇക്കൂട്ടത്തിൽ വിദ്യാഭ്യാസമുള്ള ഒരു ശാസ്ത്രജ്ഞൻ പോലുമില്ലാത്തതാണ് ഏറെ രസകരം !

 

2 thoughts on “അമേരിക്കയിൽ പരന്ന ഭൂമി സിദ്ധാന്തക്കാർ വർധിക്കുന്നു !”

  1. anvar anvar says:

    ഹ ഹ ഹ ചിലപ്പോ ബിരിയാണി കിട്ടിയാലോ 🙂

Leave a Reply

Your email address will not be published. Required fields are marked *