Collecting knowledge For you !

എൻജിൻ ഓവർ ഹീറ്റിങ്...?

By:
Posted: December 23, 2017
Category: Automobiles
Comments: 0
download palathully android app ! >>>> Get!

എൻജിൻ ഓവർ ഹീറ്റിങ്...? അങ്ങിനെ സംഭവിക്കുന്നുണ്ടെങ്കിൽ അതൊരു നല്ല കാര്യമല്ല..എൻജിൻ തണുക്കുമ്പോൾ വീണ്ടും ഓടിച്ചുകൊണ്ട് പോകാതെ പ്രശ്നങ്ങൾ കണ്ടു പിടിച്ചു ക്ലിയറാക്കണം..അല്ലെങ്കിൽ കാര്യമായ തകരാറുകൾ എൻജിനിൽ സംഭവിക്കും..പല കാരണങ്ങൾ കൊണ്ട് എൻജിൻ ഓവർ ഹീറ്റാകാറുണ്ട്...ഹീറ്റ് & വർക്ക് പ്രിൻസിപ്പളിലാണ് പെട്രോൾ - ഡീസൽ എൻജിനുകൾ പ്രവർത്തിക്കുന്നത്..ഹീറ്റ് ബാലൻസിങ് നഷ്ടമാകുമ്പോളാണ് എൻജിൻ ഓവർ ഹീറ്റ് ആകുക..എയർ കൂൾഡ് വാട്ടർ കൂൾഡ് എൻജിൻ രണ്ടിലും വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ് ഓവർ ഹീറ്റിങ് സംഭവിക്കുന്നത്..

(1) അനാവശ്യമായ എൻജിൻ റൈസിംഗ് ഒഴിവാക്കുക ഇങ്ങിനെ പ്രവർത്തിക്കുന്നത് കാരണം എൻജിൻ ഓവർ ഹീറ്റകാറുണ്ട്..ഫസ്റ്റ് സെക്കൻഡ് ഗിയറുകളിൽ ഓവർ ആക്സിലരേഷൻ നൽകാതിരിക്കുക..കൃത്യ സമയത് ഗിയർ മാറി വണ്ടി ഓടിക്കുക.. തണുത്ത എൻജിൻ വാം അപ്പ് ആകാനുള്ള സമയം നൽകുക..വാം അപ്പ് ആയതിനു ശേഷം ആക്സിലറേഷൻ നൽകുക..മെറ്റൽ തേയ്മാനം കുറയും..വണ്ടി ഓടിക്കുന്ന ആൾ ശ്രദ്ധിക്കേണ്ട കാര്യമാണ്..

(2) ഓയിൽ ചേഞ്ചിങ് പലരും മറക്കുന്ന കാര്യമാണ്..കൃത്യ സമയത് ഓയിൽ മാറുക..ഓയിൽ മാറാതെ കൊണ്ട് നടന്നാൽ കാർബൺ ടെപോസിറ്റ് അടിഞ്ഞു കുടിയ ഓയിൽ കയറി ഓയിൽ പാസ്സേജുകൾ അടയും..ഓയിൽ പമ്പിങ് കുറയും/നിലക്കും..100 - 220 cc ടൈപ്പ് ബൈക്ക്കൾ 5000 km ആകുമ്പോൾ ഓയിൽ നല്ല പോലെ കറുക്കും 10000 km ആയാൽ കൊഴുത്തു ലിക്വിഡ് ഗ്രീസ് പോലെയാകും..പിന്നെ ഓയിൽ പമ്പിങ് ബ്ലോക്ക് ആകും..ആദ്യം ഓയിൽ റിങ്‌സ് തേയും പുക വരാൻ തുടങ്ങും..പിന്നീട് ഓട്ടത്തിൽ എൻജിൻ സ്റ്റക്ക് ആയി വണ്ടി നില്കും..എൻജിൻ പണിയാകും..ബൈക്ക്കൾ 2500 km കഴിയുമ്പോഴും കാറുകൾ 5000 കഴിയുമ്പോഴുമാണ് മാറുക കാറുകളിൽ സിന്തെറ്റിക് ഓയിൽ ആണെങ്കിൽ 10000 km ആകുമ്പോൾ ആണ് സാധാരണ മാറുക ..മാറാതെ കൊണ്ട് നടന്നാൽ ഓയിൽ പാസ്സേജുകൾ സ്റ്റൈനെർ ഒക്കെ അടയും..ഡീസൽ എൻജിൻ 10000 km കഴിയുമ്പോൾ മാറാറുണ്ട്..എൻജിൻ ഓയിൽ ലെവൽ കുറഞ്ഞു..എങ്കിൽ എൻജിൻ തണുത്ത ശേഷം മാത്രം ഓയിൽ ടോപ് അപ്പ് ചെയ്യുക..ഓയിൽ കറുക്കാനുള്ള കാരണം ഇന്ധനം കാത്തുപോഴുള്ള കാർബൺ ഡെപ്പോസിറ്റുകൾ ഓയിലിൽ കലർന്നാണ്..എന്നാൽ കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജിനെക്കാൾ കൂടുതൽ മൈലേജ് കിട്ടുന്ന വണ്ടികളുടെ ഓയിൽ വേഗം കറുക്കാറില്ല..കാരണം ഓയിലിൽ കലരുന്ന കാർബൺ ഡെപ്പോസിറ്റ് മെറ്റൽ പൊടികൾ വളരെ കുറവാണ്..ഇതു കാരണം സാധാരണയിൽ വളരെ കിലോമീറ്റെര്സ് കഴിഞ്ഞു ഓയിൽ മാറിയാൽ മതി..

(3) ഓയിൽ പമ്പ് അടഞ്ഞാൽ എൻജിൻ ഓവർ ഹീറ്റ് ആകും..കൃത്യ സമയത് ഓയിൽ മാറിയാൽ പമ്പ് അടയാനുള്ള സാധ്യത ഇല്ലാതാവും..കാറുകളിൽ കൃത്യസമയത്‌ ഓയിൽ മാറാതെ ഓടിച്ചു കൊണ്ട് നടന്ന് സ്റ്റൈനെർ അടഞ്ഞാൽ മുകളിലേക്കുള്ള ഓയിൽ സപ്ലൈ ഇല്ലാതാകും..എൻജിൻ ഓവർ ഹീറ്റായി കാം ഷാഫ്റ്റ്കൾ വാൽവ്കൾ പിസ്റ്റൺ റിങ്‌സ് ഇവക്കൊക്കെ തകരാർ സംഭവിക്കും..
വളരെ നാള് ഓടിക്കാതെ കയറ്റി വെച്ചിരിക്കുന്ന ബുള്ളറ്റ്കൾ പിന്നീട ഓടിക്കുമ്പോൾ തനിയെ നില്കുന്നത് ഓയിൽ പമ്പിങ് കറക്ട് ആവാത്തതാണ്..കംപ്രഷൻ വീക്കായി കിക്കെർ ഫ്രീ ആയി താഴേക്ക് പോകും..തണുക്കുമ്പോൾ സ്റ്റാർട്ട് ആവും വളരെ നാൾ കയറ്റി വെച്ച വണ്ടി കുറച്ചേ ഓടിച്ചു വാം അപ്പ് ആക്കി എടുക്കുക....

(4) വാട്ടർ പമ്പ് തകരാർ അയാൽ ഫോർ വീലർ എൻജിൻ ഓവർ ഹീറ്റാകും..കൂളന്റ് പമ്പിങ് നടക്കില്ല..അത് പോലെ ഹിറ്റ് സെൻസർ തകരാർ അയാൽ കൂളിംഗ് ഫാൻ വർക്ക് ആവില്ല..തകരാർ ആയ കൂളിംഗ് ഫാൻ...പൊട്ടിപ്പോയ / ലൂസായ ഫാൻ ബെൽറ്റ് എൻജിൻ ഓവർ ഹീറ്റക്കും

(5) ബ്രേക്ക് ജാം ആയാൽ വീൽ കറക്കം കുറയും..വണ്ടി ചലിക്കാനുള്ള ടോർക്ക് കിട്ടാൻ കൂടുതൽ ആക്സിലറേഷൻ നൽകണം..ഇന്ധന നഷ്ടവും ഉണ്ടാകും..പലപ്പോഴും വണ്ടി ദിവസങ്ങളോളം പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നത് ഒരു പ്രശ്നമാണ്...ഇത് ബ്രേക്ക് ജാം ആകുന്നതിനു കാരണമാകും..ചിലപ്പോൾ വീൽ കറങ്ങാതെ മെക്കാനിക്കിനെ വിളിക്കേണ്ട അവസ്ഥയുണ്ടാകും..ഹാൻഡ് ബ്രേക്ക്ഡെയിലി വർക്കിംഗ് ആണെങ്കിൽ പ്രശ്നമില്ല..

(6) ബൈക്കുകളിൽ ഡിസ്ക് ബ്രേക്ക് മൈന്റിനൻസ് ചെയ്തില്ലെങ്കിൽ വളരെ വേഗം ജാം ആകാറുണ്ട്..ഓട്ടത്തിൽ ഡിസ്ക് ചൂടായി വീൽ ജാം ആയി വണ്ടി മറിയും..ഡിസ്ക് ബ്രേക്ക് ജാം അകാൻ തുടങ്ങുമ്പോൾ ഡിസ്ക് ചൂടാവാൻ തുടങ്ങും ആദ്യം നേരിയ ചൂട് മാത്രമേ കാണൂ,..പിന്നീട് ചൂട് കൂടി വരും..ആദ്യം അത് കാര്യമാക്കാതെ കൊണ്ട് നടന്നാണ് അവസാനം പൂർണമായി ബ്രേക്ക് ജാം ആകുന്നത്..അതുപോലെ ഓവർ ടൈറ്റായ ചെയിൻ & സ്പറോക്കെറ്റ്കൾ എൻജിൻ ഹീറ്റാകും..ചിലപ്പോൾ ചെയിൻ പൊട്ടിപ്പോകും..

(7) ക്ലെച് ഓവർ ടൈറ്റായാൽ പ്രശ്നമാണ്..അതുപോലെ കത്തി മാറിയ - തേഞ്ഞ ക്ലെച് ഡിസ്ക്ക്കൾ തകരാറിൽ ആയ പ്രെഷർ പ്ലേറ്റ് ടൈറ്റായ ക്ലെച് കേബിൾ ഇവയൊക്കെ.എൻജിൻ കറക്കം കുറക്കും..അപ്പോൾ വണ്ടി ചലിക്കാൻ ആവിശ്യമായ ടോർക്ക് കിട്ടാൻ കൂടുതൽ ആക്സിലറേഷൻ നൽകണം..ക്ലെച് പെടലിൽ കാൽ കയറ്റി വെച്ച് വണ്ടി ഓടിക്കരുത്..തനിയെ ഓടിക്കുന്ന ആൾ അറിയാതെ ക്ലെച് പ്രസ് ആകും അത് ക്ലെച് കത്തിപോകുന്നതിനും എൻജിൻ ഓവർ ഹീറ്റിങ്ങിനു കാരണമാകും..

(8) കൃത്യമല്ലാത്ത എൻജിൻ ടൈമിംഗ്..തെറ്റായ അളവിലുള്ള പോയിന്റ് ഗ്യാപ്പ്..ഇഗ്നിഷൻ കോയിൽ തകരാറുകൾ ഗ്യാസ്‌കെറ്റ് വീക്കായൽ / ഇന്റെർണൽ ആയി കത്തിയാൽ..കമ്പനി റെക്കമെൻഡഡ്‌ അല്ലാത്ത സ്പാര്ക് പ്ളഗ്കൾ ഉപയോഗിച്ചാൽ വീക്കായതും കംപ്രഷൻ ലീക്ക് ഉള്ളതുമായ സ്പാര്ക് പ്ലെഗ്.. തെറ്റായ വയറിങ് കിറ്റുകൾ.എയർ ഫിൽറ്റർ ബ്ലോക്ക് ആയാൽ...മായം കലർന്ന പെട്രോൾ/ഡീസൽ ഉപയോഗിച്ചാൽ ഒക്കെ എൻജിൻ ഓവർ ഹീറ്റാകും.

(9) കാർ മുതലായ വാട്ടർ കൂൾഡ് എഞ്ചിനുകളിൽ.റേഡിയേറ്റർ ലീക്ക് കൂളന്റ്/ വാട്ടർ നഷ്ടപ്പെടുക..റേഡിയേറ്റർ തകരാർ..റേഡിയേറ്ററിൽ ചെളി അടിഞ്ഞു കൂടിയാൽ..വാട്ടർ ഡമ്മി പോകുക..റേഡിറ്റോറിനെ അനാവശ്യമായി കവർ ചെയ്യ്താൽ ഫിൻസ് ബെൻഡ് ആയാൽ കൂളിംഗ് കറക്ടാവില്ല..കൂളന്റ് ലീക്കായി വണ്ടി ഓടിയാൽ ഓവർ ഹീറ്റായി ആക്സിലറേറ്റർ നൽകിയാൽ വണ്ടി വലിക്കാത്ത അവസ്ഥയാകും..വണ്ടി തനിയെ ഓഫ് ആകും..എൻജിൻ ചൂടായ അവസ്ഥയിൽ റേഡിയേറ്ററിൽ വെള്ളം/കൂളന്റ് ഫിൽ ചെയ്യരുത്..എൻജിൻ നല്ലതുപോലെ തണുത്ത ശേഷം മാത്രം കൂളന്റ് ഫിൽ ചെയ്യുക..

(10) ഇലക്ട്രോണിക് കോൺട്രോൾഡ് എൻജിൻ C.R.D.I & Mpfi Etc..എൻജിൻ ആണെങ്കിൽ ECU / ECM തകരാർ തെർമോസ്റ്റാറ്റ് തകരാർ ഇവക്കൊക്കെ എൻജിൻ ഓവർ ഹീറ്റക്കും..

വളരെ കുറച്ചു ദൂരം ഓടുപോഴേ മീറ്ററിൽ ഓവർ ഹീറ്റ് കാണിക്കുന്നു എങ്കിൽ അടുത്ത സർവീസ് സെന്ററിലോ വർക്ക് ഷോപ്പിലോ കാണിക്കുക..കൃത്യമായി മൈന്റിനൻസ് ചെയ്യുക..ഗ്യാസിലോടുന്ന വണ്ടികളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്..ഓയിൽ ലെവൽ,കൂളന്റ്,ബ്രേക്ക്കൾ ഇവയൊക്കെ ഇടക്ക് ചെക്ക് ചെയ്യുക അല്ലെങ്കിൽ പിന്നീട നല്ല തുക പോക്കറ്റിൽ നിന്ന് മുടക്കേണ്ടി വരും..

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *