സാധാരണയായി സൗരയൂഥത്തിനുള്ളിലുള്ള എല്ലാ വസ്തുക്കളും ഗുരുത്വ ബലത്തിലൂടെ സൂര്യനുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു . ഭൂമിയിലെ മണല്തരിമുതൽ അതിവിദൂരമായ ഊർട് മേഘങ്ങളിലെ വസ്തുക്കൾ വരെ സൂര്യനുമായി അഭേദ്യമായി ഗുരുത്വ ബലത്തിലൂടെ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു . സൂര്യനുമായി ഗുരുത്വ ബലത്തിലൂടെ ബന്ധിപ്പിക്കപ്പെട്ട വസ്തുകകളുടെ വേഗത മൂന്നാം കോസ്മിക് വേഗതയായ 42.1 കിലോമീറ്റർ പെർ സെക്കന്റിനു താഴെയായിരിക്കും .ഒരു വസ്തുവിന് ഈ വേഗതയിലധികം ആർജ്ജിക്കാനായാൽ അതിനു സൂര്യന്റെ ആകര്ഷണത്തെ ഭേദിച്ച് സൗരയൂഥത്തിന് പുറത്തുപോകാൻ കഴിയും .
.
ഈ വേഗതയിൽ കൂടുതൽ വേഗതയുള്ള ഒരു വസ്തുവിനെ സൗരയൂഥത്തിൽ കണ്ടെത്തിയാൽ ആ വസ്തു സൗരയൂഥത്തിന്ന് വെളിയിൽ നിന്നും വന്നതാണെന്ന് ഉറപ്പിക്കാം .അത്തരം ഒരു വസ്തുവിനെ ഈ കഴിഞ്ഞ ദിവസങ്ങളിൽ ആദ്യമായി കണ്ടെത്തിയിരിക്കുന്നു .ഇപ്പോൾ ഓമമുവ (Oumuamua ) എന്നാണ് അതിനു പേരുനൽകിയിരിക്കുന്നത് . ഹവായിയൻ ഭാഷയിൽ തിരയുക എന്നാണ് ഈ വാക്കിനർത്ഥം .പാൻ സ്റ്റാർസ് ( Pan-STARRS telescope ) ടെലിസ്കോപ്പിലൂടെ ഒക്ടോബറിൽ കണ്ടെത്തിയ ഈ വസ്തുവിന്റെ വേഗത അതിന്റെ പ്രീ ഹീലിയനിൽ 87.41 കിലോമീറ്റർ പെർ സെക്കൻഡ് ആയിരുന്നു .ഇതോടെയാണ് ഈ വസ്തു സൗരയൂഥത്തിന് പുറത്തുനിന്നും വന്നതാണെന്ന് ഉറപ്പായാൽ .അതുമാത്രമല്ല ഈ വസ്തുവിന്റെ ഓർബിറ്റൽ എക്സ്എൻട്രിസിറ്റി 1.2 ആണ്.ഇതും ഈ വസ്തുവിന്റെ സൗരയൂഥത്തിന് പുറത്തുള്ള ആരംഭത്തെ സൂചിപ്പിക്കുന്നു .ഇരുനൂറു മീറ്റർ നീളവും മുപ്പതുമീറ്റർ മാത്രവും കനവുമുള്ള ഡിസ്ക് പോലുള്ള ഒരു വസ്തുവാണ് ഇതെന്നാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത് .ഗ്യാലക്ടിക് ഡിസ്കിലെ കോടാനുകോടി ചെറുവസ്തുക്കളിൽ ഒന്നാണ് ഇത് എന്നാണ് കരുതപ്പെടുന്നത്.
.
വളരെ വിചിത്രമായ ആകൃതിയാണ് ഈ വസ്തുവിനുള്ളത് .കനം കുറഞ്ഞ ഒരു ദീർഘചതുരത്തിന്റെ ആകൃതിയാണ് ഈ വസ്തുവിനുള്ളത് എന്നാണ് നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത് .ഇപ്പോൾ പ്രെഹീലിയൻ പോയിന്റ് കടന്ന ഓമമുവ വളരെ വേഗത്തിൽ സൂര്യനിൽ നിന്നും അകന്നു പോയിക്കണ്ടിരിക്കുകയാണ്
.
ഓമമുവക്ക് ചുവപ്പിനോട് സാമ്യമുള്ള നിറമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് .ഈ വസ്തുവിനോട് അനുബന്ധിച്ച പൊടിപടലങ്ങളോ വാതക വിന്യാസമോ കണ്ടെത്തിയിട്ടില്ല .അതിനാൽ തന്നെ വളരെ സാന്ദ്രതയേറിയ ഒരു പാറ കഷണമോ ലോഹനിർമ്മിത ആസ്റ്റെറോയ്ഡോ ആൺ ഇതാണ് എന്ന ഇപ്പോൾ അനുമാനിക്കപ്പെടുന്നത് ..
.
മുൻപ് നടന്ന ഏതോ സൂപർ നോവ സ്ഫോടനത്തിന്റെ മർദ തരംഗങ്ങൾ ഗതിമാറി സൗരയൂഥത്തിലേക്ക് തിരിച്ചുവിട്ട ഒരു വസ്തുവാണ് ഓമമുവ എന്നാണ് കരുതപ്പെടുന്നത്
—
ചിത്രം :ഓമമുവ ,ചിത്രകാരന്റെ ഭാവന ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ് .
ref:
1.https://www.scientificamerican.com/…/meet-oumuamua-the-fir…/
2.https://en.wikipedia.org/wiki/%CA%BBOumuamua
3.http://www.bbc.com/news/science-environment-42053634