Collecting knowledge For you !

കേരളവും മധ്യരേഖാ ചക്രവാതങ്ങളും

By:
Posted: December 17, 2017
Category: Natural Phenomenons
Comments: 0
download palathully android app ! >>>> Get!

മധ്യരേഖാ പ്രദേശത്തെ വളരെ സാധാരണമായ ഒരു പ്രതിഭാസമാണ് മധ്യരേഖാ ചക്രവാതങ്ങൾ .പശ്ചിമ പസഫിക് തീരത്തും അറ്റലാന്റിക് തീരത്തും മിക്കയിടങ്ങളിലും വർഷത്തിൽ ഒന്നോ രണ്ടോ ചക്രവാതങ്ങൾ ആഞ്ഞടിക്കാറുണ്ട് .ഇന്ത്യയുടെ പൂർവതീരത്തും മധ്യരേഖാ ചക്രവാതങ്ങൾ ഒന്നോ രണ്ടോ വർഷത്തെ ഇടവേളകളിൽ ഉണ്ടാകാറുണ്ട് .എന്നാൽ ഭൂമധ്യരേഖക്ക് വളരെ അടുത്തായിരുന്നിട്ടും കേരളം മധ്യരേഖാ ചക്രവാതങ്ങളുടെ പ്രകമ്പനങ്ങളിൽ നിന്നും രക്ഷപ്പെട്ടുനിൽക്കുന്നപ്രദേശമാണ് .കഴിഞ്ഞ ആഴ്ച വീശിയ ഓഖി ചക്രവാതത്തിനു മുൻപ് കേരളം ഒരു ചക്രവാതത്തിന്റെ പരിധിയിൽ വന്നത് നാല്പതുകളിലാണ് എന്ന് പറയപ്പെടുന്നു .ഈ സാഹചര്യത്തിൽ കേരളത്തെ മധ്യരേഖാ ചക്രവാതങ്ങളില്നിന്നും സംരക്ഷിക്കുന്ന കാരണങ്ങളെപ്പറ്റിയും .എന്തൊക്കെ സാഹച ര്യങ്ങളിലാണ് മധ്യരേഖാ ചക്രവാതങ്ങൾ കേരളത്തിൽ പ്രവേശിക്കുന്ന ത് എന്നുമുള്ള ഒരവലോകനത്തിനാണ് മുതിരുന്നത് .ഈ വിഷയങ്ങളിൽ യാതൊരു പഠനങ്ങളോ റെഫെറെൻസുകളോ ലഭ്യമല്ലാത്ത തിനാൽ ലേഖകന്റെ ഈ വിഷയങ്ങളിലുള്ള പരിമിതമായ അറിവിന്റെ പിൻബലത്തിലാണ് ഈ അവലോകനം .
--
മധ്യരേഖാ ചക്രവാതങ്ങൾ ഉണ്ടാകുന്നത് എങ്ങിനെ ?
---
മധ്യരേഖാപ്രദേശത്താണ് ഭൂമിയിൽ ഏറ്റവും അധികം സൗര താപം പതിക്കുന്നത് .അതിനാൽ തെന്നെ ഏറ്റവും അധികം ബാഷ്പീകരണം നടക്കുന്ന്തും .അന്തരീക്ഷ താപനില ഏറ്റവും കൂടുതലുളളതും മധ്യ രേഖാപ്രദേശത്തു തന്നെ .ബാഷ്പീകരിക്കപ്പെട്ട ജലകണങ്ങൾ അന്തരീക്ഷത്തിൽ തുല്യമായല്ല വിന്യസിക്കപ്പെടുന്നത് .അതിനാൽ തന്നെ ചില അന്തരീക്ഷ പ്രദേശങ്ങളിൽ അന്തരീക്ഷ മർദം കുറയും .മർദം കുറഞ്ഞപ്രദേശത്തേക്ക് സമീപ പ്രദേശങ്ങളിൽ നിന്നും ജലസാന്ദ്രമായ മേഘങ്ങൾ ഒഴുകിയെത്തുന്നു .ഈ ന്യൂനമർദ പ്രദേശം കരയിലേക്ക് നീങ്ങിയാൽ ഏതാനും മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഉള്ളിൽ മേഘങ്ങൾ പെയ്തൊഴിഞ് ന്യൂനമർദ്ദപ്രദേശം അപ്രത്യക്ഷമാകുന്നു .പക്ഷെ ന്യൂനമർദ പ്രദേശം താപനിലകൂടിയ മധ്യരേഖാ സമുദ്രത്തിനു മുകളിൽ നിലകൊണ്ടാൽ ക്രമേണ കൂടുതൽ നീരാവി സ്വായത്തമാക്കുകയും ക്രമേണ കൊറിയലിസ് ബലത്തിനെ പ്രഭാവത്താൽ ന്യൂന മർദം ചാക്രികമായി ഭ്രമണം ചെയ്യാൻ തുടങ്ങുകയും ചെയ്യും ഈ പരിക്രമണം ന്യൂന മർദ പ്രദേശത്തിന്റെ മധ്യ ഭാഗത്തുള്ള അന്തരീക്ഷ മർദം വീണ്ടും കുറക്കുകയും ,ഈ കുറക്കപ്പെട്ട മർദം വീണ്ടും സമീപപ്രദേശങ്ങളിൽ നിന്നും നീരാവി വലിച്ചെടുത് ഉത്തരാര്ധ ഗോളത്തിൽ ഘടികാര ദിശക്ക് വിപരീതമാമായും ദക്ഷിണാർത്ഥ ഗോളത്തിൽ ഘടികാരദിശയിലും കറങ്ങുന്ന മധ്യരേഖാ ചക്രവാതമായി പരിണമിക്കുകയും ചെയ്യുന്നു .ഒരു മധ്യ രേഖ ചക്ര വാതം ഗതിക ഊർജ്ജത്തിന്റെ (Kinetic Energy ) ഒരു കലവറയാണ് .ഈ ഗതിക ഊർജ്ജമാണ് പ്രചണ്ഡമായ വർത്തുള വാതങ്ങളായി ചുഴറ്റിയടിച്ചു നാശം വിതയ്ക്കുന്നത് .സംഭരിക്കപ്പെട്ട നീരാവി പെരുമഴയായി പെയ്തിറങ്ങുന്നു .ഇവ രണ്ടും കൂടിച്ചേരുമ്പോള്ഴാണ് മധ്യരേഖാ ചക്രവാതം വിനാശ കാരിയായി മാറുന്നത്
--
എന്തുകൊണ്ടാണ് കേരളം മധ്യരേഖാ ചക്രവാതങ്ങളിൽ നിന്നും താരതമ്യേന ഒഴിഞ്ഞു നിൽക്കുന്നത് ?
---
മധ്യരേഖാ ചക്രവാതങ്ങൾ കരയിലേക്ക് പ്രവേശിക്കണമെങ്കിൽ അന്തരീക്ഷ ഘടകങ്ങൾ അനുകൂലം ആയിരിക്കണം .അതിൽ കരക്ക്‌ മുകളിലെ അന്തരീക്ഷ മർദം താരതമ്യേന കൂടിയിരുന്നാൽ ചക്രവാതങ്ങൾക്ക് എളുപ്പത്തിൽ കരയിലേക്ക് പ്രവേശിക്കാൻ ആവില്ല . വലിയ മർദ വ്യത്യാസം ഇല്ലെങ്കിൽ മാത്രമേ .സംഭരിക്കപ്പെട്ട ഗതിക ഊർജ്ജത്തിന്റെ സഹായത്തോടെ ചക്രവാതങ്ങൾക്ക് കരയിലേക്ക് പ്രവേശിക്കാനാകൂ. .ഇക്കഴിഞ്ഞ ഓഖി ചക്രവാതത്തിന്റെ സഞ്ചാരപഥം അവലോകനം ചെയ്‌താൽ അകക്കര്യം വളരെ വ്യക്തമായി മനസ്സിലാക്കാം .കേരളത്തിന്റെ കിഴക്കേ അതിർത്തി ഏതാണ്ട് 1500 മീറ്റർ ശരാശരി ഉയരമുള്ള പശ്ചിമ ഘട്ടമാണ് . ഈ വന്മതിൽ കടലിൽ നിന്നും കരയിലേക്ക് വീശുന്ന കാറ്റുകളുടെ ഗതികോർജ്ജം വളരെയധികം കുറക്കുന്നു .ഗതികോർജ്ജം കുറഞ്ഞ കാറ്റിന്റെ വേഗത കുറയുമ്പോൾ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുഭാഗത് താരതമ്യേന മർദം കൂടിയ അന്തരീക്ഷപ്രദേശം രൂപം കൊള്ളുന്നു .ഈ അതി മർദ പ്രദേശം വൻ ചക്രവാതങ്ങൾക്ക് ഈ ഭൂപ്രദേശത്തേക്ക് കടന്നുകയറാനുള്ള സാധ്യതകൾ കുറക്കുന്നു .ഈ അടുത്ത കാലത്തെ ഓഖിയും പ്രഭാവം ചെലുത്തിയത് പശ്ചിമഘട്ടത്തിന് ഉയരം കുറഞ്ഞ കന്യാകുമാരി യിലും കേരളത്തിന്റെ തെക്കൻ ജില്ലകളിലും ആയിരുന്നു .എന്നാൽ പോലും ഊഖിയുടെ കേന്ദ്ര പ്രദേശത്തിന് കേരളത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല എന്നത് പ്രതേകം പരാമര്ശിക്കപ്പെടേണ്ടതാണ് .ഓഖിക്ക് കരയിലേക്ക് കയറാൻ കഴിഞ്ഞത് പശ്ചിമ ഘട്ടം അവസാനിക്കുന്ന മഹാരാഷ്ട്രയിലൂടെ ആയിരുന്നു .ചുരുക്കത്തിൽ കേരളത്തെ മധ്യരേഖാ ചക്രവാതഹങ്ങളിൽ നിന്നും രക്ഷിച്ചു പരിപാലിക്കുന്ന വന്മതിൽ ആണ് പശ്ചിമ ഘട്ട മലനിരകൾ
--
കേരളത്തിൽ മധ്യരേഖാ ചക്രവാതങ്ങൾ കടക്കാനുള്ള സാധ്യതകളും കാരണങ്ങളും .
--
.

കേരളം പശ്ചിമ ഘട്ടങ്ങളാൽ മധ്യരേഖാ ചക്രവാതങ്ങളിൽ നിന്നും കുറെയൊക്കെ സംരക്ഷിതമാണെങ്കിലും ചില പ്രത്യേക അന്തരീക്ഷസാഹചര്യങ്ങൾ ഈ സുരക്ഷാകവചത്തെ ഇല്ലാതാക്കിയേക്കാം .മുൻപ് സൂചിപ്പിച്ചതുപോലെ പശ്ചിമഘട്ടങ്ങൾക്ക് പടിഞ്ഞാറ് രൂപം കൊള്ളുന്ന താരതമ്യേന അന്തരീക്ഷ മർദം കൂടിയ മേഖലയാണ് കേരളത്തിൽ നിന്നും ചക്രവാതങ്ങളെ അകറ്റി നിർത്തുന്നത് .പക്ഷെ ഈ അധിമർദത്തെ നിർവീര്യമാക്കികൊണ്ട് ബംഗാൾ ഉൾക്കടലിലോ പശ്ചിമ ഘട്ടത്തിന്റെ കിഴക്കൻ മേഖലയിലോ ഒരു ന്യൂനമർദം നിലകൊണ്ടാൽ ആ ന്യൂനമർദത്തിന്റെ പ്രവർത്തന ഭലമായി നമ്മുടെ പടിഞ്ഞാറേ തീരത്തുനിന്നും ഒരു ചക്രവാതത്തിനു കേരളത്തിലേക്ക് കടന്നു കയറാം .ഓഖി സാധാരണയായി നമ്മുടെ പടിഞ്ഞാറേ തീരത്തു രൂപം കൊള്ളുന്ന ചക്രവാതങ്ങളെപ്പോലെ വീണ്ടും പടിഞ്ഞാറോട്ടു സഞ്ചരിച്ചു അറബിക്കടലിനു മുകളിൽ വച്ച് നിർവീര്യമാകുന്നതിനു പകരം കേരളത്തിലേക്ക് ദിശാമാറ്റുകയും നാല് ദിവസത്തോളം ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തിന് സമാന്തരമായി സഞ്ചരിച്ചതും .അതെ സമയത്ത് ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ബ്രിഹത്തായ ഒരു ന്യൂന മർദ മേഖലയുടെ പ്രേരണയിൽ ആകാതെ തരമില്ല .ഇത്തരത്തിൽ നമ്മുടെ രാജ്യത്തിന്റെ ഇരു ദിശകളിലും ന്യൂന മര്ദങ്ങളോ ചക്രവാതങ്ങളോ ഒരേ സമയം രൂപം കൊള്ളാനുള്ള സാധ്യത ചെറുതാണെങ്കിലും പൂജ്യമല്ല .കേരളത്തിന്റെ പടിഞ്ഞാറേ തീരത്ത് ഒരു കടുത്ത ന്യൂന മർദവും വിപരീത ദിശയിൽ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതവും നിലനിന്നാൽ നമ്മുടെ പടിഞ്ഞാറേ തീരത്തെ കടുത്ത ന്യൂനമർദം ചക്രവാത രൂപം പ്രാപിച്ചു കേരളത്തിലേക്ക് ആഞ്ഞടിക്കാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ് ,ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിൽ ചക്രവാതങ്ങൾ പലപ്പോഴും ( ഏതാണ്ട് 100 വർഷത്തിന്റെ ഇടവേളകളിൽ ) കേരളത്തിലേക്ക് കടന്നു കയറിയിട്ടുണ്ട് .അത്തരത്തിൽ ഒന്നാവണം 1924 ജൂലൈ മാസം കേരളത്തിൽ വീശിയടിച്ച കൊടുങ്കാറ്റും പെരുമഴയും .കേരളം മുഴുവൻ ഒരാഴ്ചയോളം പെയ്ത പേരു് മഴയിൽ വന്പിച്ച നാശമാണുണ്ടായത് .ഒരു താരതമ്യത്തിന് ഓഖി തെക്കൻ ജില്ലകളിൽ മൂന്ന് ദിവസം മാത്രമാണ് മഴ പെയിച്ചത് .അതിനാൽ തെന്നെ 1924 ജൂലൈ മാസം കേരളത്തിലേക്ക് കടന്നത് ഓഖിയെക്കാൾ ശക്തമായ ഒരു മധ്യരേഖാ ചക്രവാതം ആണെന്നും അനുമാനിക്കാം .മധ്യരേഖാ ചക്രവാതങ്ങൾക്കു മാത്രമേ ഇത്ര വലിയ തോതിൽ മഴ പെയ്യിക്കാന് ആവൂ .ഇന്നേക്കും ഏഴു നൂറ്റാണ്ടു മുൻപ് കേരളം ഉൾപ്പെടുന്ന പ്രദേശം ഓഖിയെക്കാൾ നൂറുകണക്കിന് മടങ്ങു ശക്തമായ ഒരു സൂപർ സൈക്ളോണിന്റെ പ്രചണ്ഡതയിൽ വിറച്ചിട്ടുണ്ടാവാം .1341 ലെ കൊടുംകാറ്ഉം പേമാരിയും കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു കഴിഞ്ഞു .സഹസ്രാബ്ദങ്ങളോളം നിലനിന്ന മുസരീസ് തുറമുഖം മണ്ണ് മൂടി നഷ്ടപ്പെടുകയും .ഇപ്പോഴത്തെ വൈപ്പിൻ ദ്വീപ് സൃഷ്ടിക്കപ്പെടുകയും ചെയ്തത് ആ പേമാരിയിലാണ് .ഒരു സൂപർ സൈക്ളോണിന് മാത്രമേ അത്ര രൂക്ഷമായ മഴപെയ്യിക്കാനാവൂ .വൈപ്പിൻ പോലൊരു ദ്വീപു സൃഷ്ടിക്കാനാവശ്യമായ മണ്ണ് പെരിയാറിലൂടെ ഒഴുകി വരണം എങ്കിൽ അന്ന് പെയ്ത മഴയുടെ വ്യാപ്തി നമുക്ക് ഊഹിക്കാനാവും .
.
ചുരുക്കത്തിൽ പശ്ചിമഘട്ടം തീർക്കുന്ന വന്മതിലിലൂടെ ഇടക്കിടെയുള്ള ചക്രവാതങ്ങളിൽ നിന്നും കേരളം സംരക്ഷിക്കപ്പെടുമെങ്കിലും വലിയ കാലദൈര്ക്യങ്ങൾക്കിടയിൽ പല സാധ്യതകൾ ഒത്തു വരുമ്പോഴുണ്ടാകുന്ന അന്തരീക്ഷ പ്രതിഭാസങ്ങളിലൂടെ കേരളത്തിലേക്ക് വൻ ചക്രവാതങ്ങൾ വിദൂരഭൂതകാലത് കടന്നു കയറിയിട്ടുണ്ട് .ഭാവിയിലും അതിനുള്ള സാധ്യതെകൾ നിലനിൽക്കുന്നുണ്ട്.
--
ചിത്രങ്ങൾ :ഓഖി ചക്രവാതത്തിന്റെ പാത .,ഓഖി അതിന്റെ പാരമ്യത്തിൽ .ഭൂമിയിലെ മധ്യരേഖാചക്രവാതങ്ങളുടെ വിതരണം : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ് .

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *