Collecting knowledge For you !

കേൾക്കാം പ്രകൃതിയെ !

By:
Posted: December 9, 2017
Category: Extinct Animals , Inventions , Science , Useful Sites
Comments: 0
download palathully android app ! >>>> Get!

പ്യൂർട്ടോ റിക്കോ ദ്വീപിന്റെ ഒത്തനടുവിലാണ് ദ്വീപിനെ രണ്ടായി പകുത്തുകൊണ്ട് സ്ഥിതി ചെയ്യുന്ന Cordillera Central അഥവാ മധ്യമലനിരകൾ .  ഒട്ടുമിക്കതും സാഹസികവിനോദങ്ങൾക്ക് പേരുകേട്ട ഗെയിം റിസർവുകളാണെങ്കിലും ഏറെക്കുറെ പകുതിയും മനുഷ്യനപ്രാപ്യമായ കൊടും വനങ്ങളാണ് . ഇത്തരമൊരു വനത്തിനുള്ളിലാണ് Jan Paul Zegarra എന്ന ബയോളജിസ്റ്റ്  ഏഴോളം വിവിധ  സൈറ്റുകളിലായി  അറുപതോളം സൗണ്ട് റെക്കോർഡറുകൾ സ്ഥാപിച്ച്  ദിവസങ്ങളായി കാത്തിരിക്കുന്നത് . ചുറ്റുമുള്ള പ്രകൃതിയിലെ സൂക്ഷ്മമായ ഏതൊരു ശബ്ദവും പകർത്തിയെടുക്കാൻ ശേഷിയുള്ള ഈ റെക്കോർഡറുകളിൽ പതിയുന്ന വിവിധങ്ങളായ ശബ്ദതരംഗങ്ങളിൽ ഏത് ആവൃതിക്കു വേണ്ടിയാണ് സെഗാര കാത്തിരിക്കുന്നത് ? അതൊരു തവളയുടെ കരച്ചിലാണ് . Golden coquí (Eleutherodactylus jasperi) എന്ന മരത്തവള! . ഈ തവളയുടെ കരച്ചിലിന് എന്താണിത്രപ്രത്യേകത എന്ന് ആലോചിച്ചേക്കാം . കരച്ചിലിനല്ല , തവളയ്ക്കാണ്  പ്രത്യേകത . ഈക്കൂട്ടത്തിൽ ഏതെങ്കിലും ഒരെണ്ണവും ഈഭൂമിയിൽ അവശേഷിച്ചിട്ടുണ്ടോ എന്നറിയാണ് സെഗാര ശ്രമിക്കുന്നത് ! പ്യൂർട്ടോ റിക്കോയിൽ ഇപ്പോൾ സെഗാര നിൽക്കുന്ന വനത്തിലെ ഏതാനും കിലോമീറ്റർ ചുറ്റളവിൽ കൂറ്റൻ bromeliads മരങ്ങളിലെ ഇലകളിലും ശിഖരങ്ങളിലും മാത്രമാണ് ഈ തവള ജീവിച്ചിരിക്കുന്നത് (?).  1974 ൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം പിന്നീടങ്ങോട്ട് വിരലിലെണ്ണാവുന്നത്ര പ്രാവശ്യമാണ് നാം ഇതിനെ കണ്ടിട്ടുള്ളൂ . ആകെയുള്ളത് നാലോ അഞ്ചോ ചിത്രങ്ങൾ മാത്രം ! കൂടാതെ തൊണ്ണൂറുകൾക്ക് ശേഷം ആരും ഈ തവളവർഗ്ഗത്തെ കണ്ടിട്ടുമില്ല ! ഇവിടെയാണ് സെഗാരയുടെ ശ്രമങ്ങളുടെ പ്രസക്തി . ആകമാനം വിഷമയമായ manchineel  മരങ്ങൾ നിറഞ്ഞ കാട്ടിൽ ശരീരം മുഴുവനും മൂടിപുതഞ്ഞു തല മുഴുവനും വെച്ചുകെട്ടി  കണ്ണിൽ ഗ്ലാസ്സും വെച്ച് വേണം ഗവേഷണം നടത്താൻ ! "little apple" എന്ന manchineel മരത്തിന്റെ കറ  തൊലിയെ പൊള്ളിക്കും , കണ്ണിനെ അന്ധകാരമാക്കും !ഇനി എങ്ങിനെയാണ്  സൗണ്ട് റെക്കോർഡറിൽ പതിഞ്ഞ പ്രകൃതിയുടെ കോലാഹലങ്ങളിൽ നിന്നും  ഒരു തവളയെ തിരിച്ചറിയുന്നത് എന്ന് നോക്കാം . മണിക്കൂറുകളും ദിവസങ്ങളും നീണ്ട ശബ്ദരേഖയിൽ നിന്നും ഇത് തിരിച്ചറിയാനുള്ള പ്രയാസം പ്രത്യേകം പറയേണ്ടല്ലോ . ഇവിടെയാണ് Sieve Analytics  എന്ന പ്യൂർട്ടോ റിക്കൻ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്  സഹായത്തിനെത്തുന്നത് . Campos-Cerqueira എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്റെ ബുദ്ധിയിൽ വിരിഞ്ഞ കുസുമമാണ് Automated Remote Biodiversity Monitoring Network അഥവാ ARBIMON II എന്ന വെബ്-ക്‌ളൗഡ്‌  ബേസ്‌ഡ്  ആർട്ടിഫിഷ്യൽ ഇന്റ്റലിജെൻസ് ! സമുദ്രത്തിന്റെ അടിത്തട്ടിലും , ഹിമാലയത്തിൻ്റെ മുകളിലും , സഹാറൻ മരുഭൂവിലും ആർട്ടിക്കിലും  തുടങ്ങി ഭൂമിയുടെ വിവിധഭാഗങ്ങളിൽ ഇവർ വെച്ചിരിക്കുന്ന റെക്കോർഡറുകളുടെ സഹായത്തോടെ ഭൂമിയിലെ സകല ശബ്ദങ്ങളുടെയും ഉറവിടങ്ങൾ  ദിവസേന പഠിച്ചുകൊണ്ടിരിക്കുകയാണ് അർബിമാൻ എന്ന കൃത്രിമ ബുദ്ധി ! കൂടുതൽ കൂടുതൽ കേൾക്കുകയും പഠിക്കുകയും ചെയ്ത് ഏത് ശബ്ദവും തിരിച്ചറിയാൻ പാകത്തിൽ ദിവസേന വളർന്നുകൊണ്ടിരിക്കുകയാണിത് . തൊണ്ണൂറ് ശതമാനം ശബ്ദങ്ങളുടെയും ഉടമകളായ ജീവികളെ ജാതിയും ഉപജാതിയുംവരെ കണ്ടെത്തി നമ്മോടു പറയാൻ പാകത്തിലെത്തി ഇവൻ ഇപ്പോൾ ! വർണ്ണാന്ധത ജന്മനായുള്ള Campos, കണ്ണുകളേക്കാൾ കൂടുതൽ ചെവികളെ ആശ്രയിച്ചതുകൊണ്ടാണ് ഇത്തരത്തിലൊരു സോഫ്റ്റ് വെയർ മാനവരാശിക്ക് ലഭിച്ചത് തന്നെ . Mitchell Aide എന്ന പ്രൊഫസറുമൊത്താണ് അദ്ദേഹം അർബിമാൻ രൂപകൽപ്പന ചെയ്തത് . ഇവർ രൂപം കൊടുത്ത Sieve Analytics എന്ന കമ്പനിയുടെ നിയന്ത്രണത്തിലാണ് ARBIMON II പ്രവർത്തിക്കുന്നത് . മനുഷ്യൻ തനിയെ നടത്തിയ പരതുകളിലൊന്നിലും കണ്ടെത്താതിരുന്ന   Elfin-woods warbler എന്ന പക്ഷിയെ ശബ്ദത്തിൽ നിന്നും തിരിച്ചറിഞ്ഞതോടെയാണ് ഈ സോഫ്റ്റ് വെയർ ഗവേഷകരുടെ ഇടയിൽ പ്രിയങ്കരനായത് . ബയോളജിസ്റ്റ്  Zegarra, തൻ്റെ റെക്കോർഡിങ്ങുകൾ മണിക്കൂറുകളിലൊതുങ്ങുന്ന പായ്ക്കറ്റുകളിലാക്കി ARBIMON II വിന് അപ്‌ലോഡ് ചെയ്ത് കൊടുക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് . ഇതുവരെ നെഗറ്റിവാണ് റിസൾട്ട് .ആമസോൺ ക്ലോഡിൽ ആത്മാവായി കുടിയിരുത്തിയിരിക്കുന്ന ARBIMON II നെ നേരിട്ട് കാണാൻ https://arbimon.sieve-analytics.com/ എന്ന വിലാസത്തിൽ ചെന്നാൽ മതിയാകും . പക്ഷെ പബ്‌ളിക് രെജിസ്ട്രേഷൻ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ് . കൂടാതെ കക്ഷി Arbimon Touch എന്ന പേരിൽ പ്ലേസ്റ്റോറിലൂടെ നമ്മുടെ മൊബൈലിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് . ഗവേഷകർക്ക് കിട്ടുന്ന ശബ്ദരേഖകൾ മൊബൈൽ വഴി നേരിട്ട് ARBIMON II നെ ഏൽപ്പിക്കാം !  Biologist Jan Paul Zegarra  ആണ് ചിത്രത്തിൽ ഉള്ളത് .

For more information on Sieve Analytics and the ARBIMON project, please visit:

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *