വൻ തോതിൽ മീഥേൻ വാതകം ജലത്തിന്റെ ക്രിസ്റ്റൽ ഘടനയിൽ കുരുങ്ങുമ്പോഴാണ് മീഥേൻ ഹൈഡ്രേറ്റ് (മീഥേൻ ക്ലത്റേറ്റ് ) എന്ന് വിളിക്കുന്ന വസ്തു ഉണ്ടാകുന്നത് .ഏറ്റവും ഊർജ സാന്ദ്രതയുള്ള കാര്ബണിക സംയുക്തമാണ് മീഥേൻ (CH4 ).മീഥേൻ ആണ് പ്രകൃതി വാതകത്തിന്റെ പ്രധാന ഘടകം .മീഥേൻ ഹൈഡ്രേറ്റുകളുടെ രാസ ഘടന 4CH4·23H2O ആണ് .അനേക ജല തന്മാത്രകളുടെ ഇടയിൽ മീഥേൻ തന്മാത്രകൾ കുടുങ്ങുമ്പോഴാണ് ഇത്തരത്തിൽ മീഥേൻ ഹൈഡ്രേറ്റ് രൂപപ്പെടുന്നത്
.
കരയിലുള്ളതിന്റെ പലമടങ്ങ് കാര്ബണിക ജീവജാലങ്ങളാണ് കടലിൽ അധിവസിക്കുന്നത് .ഈ ജീവജാലങ്ങളുടെ പ്രവർത്തന ഭലമായി ദിവസവും ദശലക്ഷക്കണക്കിനു ടൺ ജൈവ വസ്തുക്കളാണ് കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങുന്നത് ..ജൈവ വസ്തുക്കളുടെ വിഘടനം മീഥേനും അതുപോലെയുള്ള കാര്ബണിക സംയുക്തങ്ങളും സൃഷ്ടിക്കുന്നു .മീഥേനാണ് കൂടുതൽ നിർമ്മിക്കപ്പെടുന്നത് .സാമാന്യം താഴ്ചയുള്ള സമുദ്ര സമതലങ്ങളും ഗർത്തങ്ങളിലും അതിശക്തമായ മർദം ആണ് നിലനിൽക്കുന്നത് .ഈ മർദം നിമിത്തം നിർമിക്കപ്പെടുന്ന മീഥേൻ വാതകത്തിനു മുകളിലേക്ക് ഉയരാൻ ബുദ്ധിമുട്ടു നേരിടുന്നു .അങ്ങിനെ കടലിന്റെ അടിത്തട്ടിൽ അടിഞ്ഞു കൂടുന്ന മീതെൻ ജലതന്മാത്രകളുടെ ക്രിസ്റ്റൽ ഘടനയുടെ ഭാഗമാകുമ്പോഴാണ് മീഥേൻ ഹൈഡ്രേറ്റ് രൂപം കൊള്ളുന്നത് .ഇ ഹൈഡ്രേറ്റുകൾ സമുദ്ര ഗർത്തങ്ങളിൽ അടിഞ്ഞു കൂടി വലിയ ഹൈഡ്രേറ്റ് നിക്ഷേപങ്ങളും സൃഷ്ടിക്കപ്പെടാറുണ്ട്
മീഥേൻ ഹൈഡ്റേറ്റുകൾ രൂപം കൊള്ളാൻ പല ഘടകങ്ങളുടെയും ഒരുമിച്ചുള്ള സാന്നിധ്യം ആവശ്യമാണ് 2000 മീറ്റർ വരെ ആഴമുള്ള കടലിലാണ് അവ രൂപം കൊള്ളുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളത് .ജലത്തിന്റെ ഊഷ്മാവ് പൂജ്യത്തിനു രണ്ടു ഡിഗ്രി സെൽഷ്യസിനും അടുത്താവുന്നതാണ് ഹൈഡ്രേറ്റുകൾ രൂപം കൊല്ലാനുള്ള യോജിച്ച താപനില .ഇവ രൂപം കൊല്ലുന്നതിനുള്ള സാഹചര്യ്ങ്ങൾ നിലവിലുള്ള മേഖലയെ ഗ്യാസ് ഹൈഡ്രേറ്റ് സ്റ്റെബിലിറ്റി സോൺ എന്നാണ് വിളിക്കുന്നത്
.
മീഥേൻ ഹൈഡ്രേറ്റ് നിക്ഷേപങ്ങളുടെ വലിപ്പം
—
ഭൂമിയിലെ സമുദ്രങ്ങളിൽ ആകമാനം എത്ര അളവ് മീതെ ഹൈഡ്രേറ്റ് ഒളിഞ്ഞിരിക്കുന്ന എന്നതിനെക്കുറിച്ച ഇപ്പോഴും വ്യക്തമായ ധാരണ ഇല്ല .ഏറ്റവും പുതിയ അനുമാനങ്ങൾ അനുസരിച്ചു (2×10^16 m³) മീഥേൻ വാതകം സമുദ്രാന്തരാർ ഭാഗത്തു ഒളിഞ്ഞിരിപ്പുണ്ട് ..ഭൂമിയിൽ ഇപ്പോൾ ലഭ്യമായ പ്രകൃതി വാതകത്തിന്റെ ആയിര കണക്കിന് മടങ്ങാണിത് ..പക്ഷെ നിലവിലുള്ള ഹൈഡ്രേറ്റ് നിക്ഷേപങ്ങളുടെ ചെറിയൊരു ശതമാനം മാത്രമേ ലാഭകരമായി ഉപയോഗിക്കാൻ കഴിയൂ .മീഥേൻ ഹൈഡ്രേറ്റുകളുടെ ലാഭകരമായ ഉപയോഗപ്പെടുത്തലിനുള്ള സാങ്കേതിക വിദ്യകൾ ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിക്കുന്നതെ ഉളൂ .സമുദ്രങ്ങളിൽ അല്ലാതെ ഭൂമിയിലെ ഏറ്റവും ആഴമേറിയ തടാകമായ ബൈകാൽ തടാകത്തിലും മീഥേൻ ഹൈഡ്രേറ്റുകളുടെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്
.
.മീഥേൻ ഹൈഡ്രേറ്റുകൾ ഉയർത്താനിടയുള്ള ഭാവി ഭീഷണിയും ഹൈഡ്രേറ്റ് ഖനനത്തിന്റെ ഗുണവും
—
കാർബൺ ഡയോക്സൈഡിനെക്കാൾ പലമടങ്ങു ഹരിതഗൃഹ പ്രഭാവമുള്ള വാതകമാണ് മീഥേൻ .ല സമുദ്രജലത്തിൽ കുടുങ്ങിക്കിടക്കാവുന്ന പരമാവധി അളവ് മീഥേൻ വാതകത്തിന്റെ അളവ് കണക്കാക്കപ്പെട്ടിട്ടില്ല .എന്നാലും പ്രതിദിനം ദശ ലക്ഷക്കണക്കിന് ടൺ മീഥേനാണ് കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നത് .സമുദ്രത്തിന്റെ സന്തുലിതാവസ്ഥ യിൽ കൂടുതൽ മീഥേൻ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ സമുദ്രജലത്തിൽ നിന്നും ഒരു ചുരുങ്ങിയ കാലയളവിനുള്ളിൽ കോടിക്കണക്കിനു ടൺ മീഥേൻ വാതകം അന്തരീക്ഷത്തിലേക്ക് പുറം തള്ളപ്പെടാൻ സാധ്യതയുണ്ട് .ഇത്തരം വലിയ വാതക പുറന്തള്ളലുകളും അവ മൂലമുണ്ടായ ആഗോള താപനവും ഭൂമിയുടെ ചരിത്രത്തിൽ പല തവണ ഉണ്ടായിട്ടുണ്ടാവും എന്നാണ് അനുമാനം .ഒരു പക്ഷെ മീഥേൻ ഹൈഡ്രേറ്റുകളുടെ സാവധാനത്തിലുള്ള ഖനനവും ഉപയോഗവും അത്തരത്തിലുള്ള ഒരു വിപത്തിൽനിന്നും മാനവ രാശിയെ രക്ഷിക്കുക കൂടി ചെയ്തേക്കാം
—
ref
1.http://www.bbc.com/news/business-27021610
2.http://geology.com/articles/methane-hydrates/
3..http://worldoceanreview.com/…/climate-change-and-methane-h…/
4.https://en.wikipedia.org/wiki/Methane_clathrateh
—
ചിത്രം :കത്തുന്ന ഐസ് -മീഥേൻ ഹൈഡ്രേറ്റ് ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്