Collecting knowledge For you !

മുളച്ച (പച്ച കളർ ആയ) ഉരുളക്കിഴങ്ങ് കഴിക്കുന്നതു കൊണ്ട് ആരോഗ്യത്തിന് ദോഷമുണ്ടോ?

By:
Posted: December 25, 2017
Category: Food Matters , Health
Comments: 0
download palathully android app ! >>>> Get!

മലയാളികളുടെ തീൻ മേശയിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആണ് ഉരുളക്കിഴങ്ങ് (potato). ഇത് ലോകത്തിലെ നാലാമത്തെ ഭക്ഷ്യ വിളയാണ്. ഒന്നാം സ്ഥാനം മെയ്സ് അല്ലെങ്കിൽ ചോളം (maize) ആണ്, രണ്ട് ഗോതമ്പും (wheat), മൂന്നാം സ്ഥാനം നെല്ലിനും (rice) ആണ്.

ഉരുളക്കിഴങ്ങ് വെളിച്ചമുള്ള സ്ഥലത്തു സൂക്ഷിക്കുമ്പോൾ ആണ് സാധാരണ പച്ച കളർ ആകുന്നത്.

ചെടികളിൽ പച്ച കളർ നൽകുന്നത് ക്ലോറോഫിൽ എന്ന പിഗ്മെന്റ് കൊണ്ടാണ് എന്ന് സ്കൂളിൽ പഠിച്ചത് ഓർക്കുമല്ലോ?

ഉരുളക്കിഴങ്ങും മുളയ്ക്കുമ്പോൾ, അല്ലെങ്കിൽ സൂര്യപ്രകാശം തട്ടുമ്പോൾ ക്ലോറോഫിൽ ഉണ്ടാവുന്നത് കൊണ്ടാണ് പച്ച നിറം ഉണ്ടാവുന്നത്.

ഇതിന്റെ കൂടെ നമുക്ക് കാണാൻ പറ്റാത്ത മറ്റു ചില കെമിക്കലുകൾ കൂടി ഉണ്ടാവും.

ഇവയെ പൊതുവായി ഗ്ലൈക്കോആൽക്കലോയിഡുകൾ (glycoalkaloids) എന്ന് പറയാം.

രണ്ടു തരം ഗ്ലൈക്കോആൽക്കലോയിഡുകൾ ഉരുളക്കിഴങ്ങിൽ കാണപ്പെടുന്നു.

ഇവയാണ് solanine (Chemical Formula C45H73NO15) ഉം chaconine (Chemical Formula C45H73NO14).

ചെറിയ അളവിൽ എല്ലാത്തരം ഉരുളക്കിഴങ്ങിലും ഇത് കാണാറുണ്ട്. കീടങ്ങളെയും, പ്രാണികളെയും അകറ്റാനായി പ്രകൃതി തന്നെ കണ്ടെത്തിയ ഒരു പ്രതിരോധ സംവിധാനം ആണിത്.

പക്ഷെ കിളിർക്കുവാൻ തുടങ്ങിയാലോ, പച്ച കളർ ആയാലോ ആൽക്കലോയിഡുകൾ ആയ solanine ന്റെയും chaconine ന്റെയും അളവ് ക്രമാതീതമായി വർദ്ധിക്കും.

ഇതേ കാരണം കൊണ്ടാണ് ഉരുളക്കിഴങ്ങിന്റെ ഇല ഭക്ഷ്യ യോഗ്യം അല്ലാത്തത്.

ഇലയിൽ അതിമാരകയ അളവിൽ solanine, chaconine എന്നിവ ഉണ്ടാവും.

ഉരുളക്കിഴങ്ങിലുള്ള ഗ്ലൈക്കോആൽക്കലോയിഡുകൾ (glycoalkaloids) കൊണ്ട് മരണകാരണം ആയതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

എങ്കിലും നാഡീപരമായ അസുഖങ്ങൾക്ക് കാരണമായേക്കാം എന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.

1970 ൽ , solanine വിഷാശം ഉള്ള ഉരുളക്കിഴങ്ങു കഴിച്ച് 78 സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യ സമയത്ത് ചികിത്സ നൽകിയത് കൊണ്ട് ആർക്കും മരണം സംഭവിച്ചില്ല.

അപ്പോൾ വിഷത്തിന്റെ ഡോസേജ് എങ്ങിനെയാണ്? വിഷമയം പരമാവധി എങ്ങിനെ ഒഴിവാക്കാം?

ഭക്ഷ്യ ആരോഗ്യ സുരക്ഷയ്ക്കായി പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഗ്ലൈക്കോആൽക്കലോയിഡ് (glycoalkaloid ) അളവ് പരാമാവധി 20 mg അളവ് 100 g ഉരുളക്കിഴങ്ങാണ്.

വളരെ ശ്രദ്ധിക്കുവാനുള്ള കാര്യം പച്ച കളർ ഉള്ള ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ഗ്ലൈക്കോആൽക്കലോയിഡ് (glycoalkaloid ) അളവ് 100g ഉരുളക്കിഴങ്ങിന് 100 mg വരെയുണ്ടാവാം എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തൊലി കളഞ്ഞ ഉരുളക്കിഴങ്ങിൽ ആകട്ടെ ഇത് 100g ഉരുളക്കിഴങ്ങിന് 0.10 മുതൽ 4.50 mg വരെയേ ഉണ്ടാവൂ.

ഒരു കാരണവശാലും മുള ആഹാരത്തിൽ കലരാതെ നോക്കണം, കാരണം ഇതിൽ വളരെ വലിയ അളവിൽ glycoalkaloids ഉണ്ടാവും.

അതായത് ചുരുക്കിപ്പറഞ്ഞാൽ, ഒഴിവാക്കാൻ പറ്റുമെങ്കിൽ പച്ച നിറമായ ഉരുളക്കിഴങ്ങ് ഒഴിവാക്കുക. ഇനി അഥവാ ഒഴിവാക്കാൻ പറ്റില്ല എങ്കിൽ, മുള ഒടിച്ചു കളഞ്ഞ ശേഷം തൊലി പൂർണ്ണമായും ചെത്തിയിട്ട്, നന്നായി കഴുകി ഉപയോഗിക്കുക. 30–80% ശതമാനം വരെ solanine കണ്ടു വരുന്നത് തൊലിയോട് ചേർന്നാണ്.

അമേരിക്കയിലെ National Institutes of Health ന്റെ അഭിപ്രായപ്രകാരം പച്ച നിറമായതോ, മുളച്ചതോ ആയ ഉരുളക്കിഴങ്ങു പൂർണ്ണമായും ഒഴിവാക്കണം എന്നാണ്.
എഴുതിയത്: സുരേഷ് സി. പിള്ള

References

Mensinga, Tjeert T., et al. "Potato glycoalkaloids and adverse effects in humans: an ascending dose study." Regulatory Toxicology and Pharmacology 41.1 (2005): 66-72.

Bushway, R.J., J.L. Bureau, and D.F. McGann. 1983. Alpha-chaconine and alpha-solanine content of potato peels and potato peel products. J. Food Sci. 48: 84-86.

Mensinga, T. T., A. J. Sips, C. J. Rompelberg, K. Twillert, J. Meulenbelt, H. J. Top, and H. P. Egmond. “Potato Glycoalkaloids and Adverse Effects in Humans: An Ascending Dose Study.” Regulatory Toxicology and Pharmacology 41.1 (2005): 66-72.
Valkonen, J.P.T., M. Keskitalo, T. Vasara, and L. Pietilä. 1996. Potato glycoalkaoids: A burden or a blessing? CRC Reviews in Plant Sciences 15(1): 1- 20.

Marita Cantwell, A Review of Important Facts about Potato Glycoalkaloids, August 1996 Perishables Handling Newsletter Issue No. 87

Friedman, Mendel, Gary M. McDonald, and MaryAnn Filadelfi-Keszi. "Potato glycoalkaloids: chemistry, analysis, safety, and plant physiology." Critical Reviews in Plant Sciences 16.1 (1997): 55-132.

Friedman, Mendel. "Potato glycoalkaloids and metabolites: roles in the plant and in the diet." Journal of Agricultural and Food Chemistry 54.23 (2006): 8655-8681.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *