യൂഫ്രട്ടീസ് നദിക്കരയിൽ ഉദയം ചെയ്ത പുരാതന സുമേറിയൻ നഗരമാണ് ഉറുക്ക്.ഇന്നേക്ക് അയ്യായിരം കൊല്ലം മുൻപ് അൻപതിനായിരം പേർ ജീവിച്ചിരുന്ന നഗരമായിരുന്നു ഉറുക്ക് ..ആറു ചതുരശ്ര കിലോമീറ്റര്‍ വ്യപിച്ചിരുന്നു ഈ നഗരം . ഭൂമിയിൽ നിയതമായ ഭരണ വ്യവസ്ഥകൾ ആദ്യമായി ഉയർന്നു വന്ന സ്ഥലങ്ങളിൽ ഒന്നായി ഉറക്കിനെ കണക്കാക്കുന്നു . സുമേറിയൻ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഉറുക്ക് .സുമേറിയൻ ഇതിഹാസനായകൻ ഗില്‍ഗമേഷ് ബി സി ഇ 2700 കാലഘട്ടത്തിൽ ഉറുക്ക് ആസ്ഥാനമാക്കി സുമേറിയ ഭരിച്ചിരുന്നു എന്നാണ് രേഖകൾ (സുമേറിയൻ കിംഗ് ലിസ്റ്റ്) വ്യക്തമാക്കുന്നത് .കാലാന്തരത്തിൽ ഉരുക്കിന് എതിരാളിയായി ബാബിലോണിയ നഗരം ഉയർന്നു വന്നു/ ബി സി ഇ 2000 കാലത്തോടുകൂടി ഉരുക്കിന്റെ പ്രതാപകാലം അസ്തമിച്ചു . സുമേറിയൻ ലിഖിതങ്ങൾ പ്രകാരം ഉറുക്ക് സ്ഥാപിച്ചത് സുമേറിയൻ രാജാവായ എന്മേർകാർ ആണ്.സുമേറിയൻ ദേവതമാരായ ഏനാനയുടെയും ,അനുവിന്റെയും ക്ഷേത്രങ്ങൾക്ക് ചുറ്റുമാണ് നഗരം വികസിച്ചത് .യൂഫ്രട്ടീസ് നദിയുടെ ഗതിമാറ്റം ഉറുക്കിനെ തളർത്തി എന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട് . ഉറുക്കിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഒരു വസ്തുവാണ് മാസ്ക് ഓഫ് വാർക്ക എന്ന പ്രതിമ .ഇത് സുമേറിലെ ഏറ്റവും പുരാതനമായ പുരാവസ്തുക്കളിൽ ഒന്നായി കരുതപ്പെടുന്നു ..ഇനാണ ദേവിയെയാണ് ഈ മുഖം പ്രതിനിധാനം ചെയ്യുന്നത് എന്ന് അനുമാനിക്കപ്പെടുന്നു ..ഉറുക്കിലെ ആദ്യകാല രാജാക്കൻ മാരിൽ ഒരാളായ ലുഗാൾ സി യുടെ പ്രതിമയും കണ്ടെത്തിയിട്ടുണ്ട് . സുമേറിയൻ കിംഗ് ലിസ്റ്റ് പ്രകാരം ഗില്‍ഗമേഷ് ഉരുക്കിലെ അഞ്ചാമത്തെ രാജാവാണ് .ഗില്‍ഗമേഷിന്റെ ഇതിഹാസത്തിൽ തന്നെ ഉരുക്കിലേക്കു നാഗരികത കൊണ്ടുവന്നത് ”സപ്തർഷി ” കളാണ് എന്ന പരാമർശമുണ്ട് ..ഒരു കൂട്ടം ജ്ഞാനികൾ ആവാം ഈ സപ്തർഷികൾ .എ ഡി എഴുനൂറു വരെ ഇവിടം മനുഷ്യ വാസമുള്ള പട്ടണമായിരുന്നു എന്നനുമാനിക്കുന്നു .അതിനുശേഷം ഉ റുക്ക് മണൽകാടുകൾക്കുള്ളിലേക്കു മറയുകയാണുണ്ടായത്
—
ചിത്രo :ഉറുക്കിലെ ഇനാനായുടെ ക്ഷേത്രം ,കടപ്പാട് വിക്കിമീഡിയ കോമൺസ്