സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുേമ്പാൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത് ചന്ദ്രഗ്രഹണം നടക്കുന്നത് പൗർണമി ദിനത്തിലാണ്.ചന്ദ്രൻ ഭൂമിയുടെയും സൂര്യെൻറയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രെൻറ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു സൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനത്തിലുമാണ്.
എന്താണ് ബ്ലഡ്മൂണ്അഥവാ കോപ്പര്മൂണ്?: ഭൂമിയുടെ നിഴലില്‍ ആകുമ്പോള്‍ ചന്ദ്രന്റെ പ്രകാശം വളരെ കുറയും. എന്നാല്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങളില്‍ തന്നെ സൂര്യപ്രകാശം ചിതറും. ഇങ്ങനെ വരുമ്പോള്‍ ആണ് രക്തചന്ദ്രന്‍ ദൃശ്യമാവുക. ചുരുക്കിപ്പറഞ്ഞാല്‍, അന്തരീക്ഷം എത്രത്തോളം മലിനമാണോ, അത്രത്തോളും ചുവപ്പ് നിറം ഉണ്ടായിരിക്കും ചന്ദ്രന് അപ്പോള്‍. സാധാരണ ഗ്രഹണ ദിവസങ്ങളിലും ചന്ദ്രന് ചുവപ്പുനിറമാണെങ്കിലും നഗ്നനേത്രങ്ങളില്‍ ഇത് ദൃശ്യമാകാറില്ല.
എന്താണ് ബ്ലൂമൂൺ?: ഒരു കലണ്ടർ മാസത്തിൽതന്നെ രണ്ടാം തവണ പൂർണ ചന്ദ്രൻ ദൃശ്യമാകുന്നതിനെയാണ് ബ്ലൂമൂൺ എന്നു പറയുന്നത്. അപൂർവമായി സംഭവിക്കുന്നതാണ് ഇൗ അധിക പൗർണമി. ബ്ലൂ മൂൺ എന്നത് ജ്യോതിശാസ്ത്ര സാേങ്കതിക വിേശഷണമാണ്. പേരുമായി ഇതിന് ബന്ധവുമില്ല. ‘വൺസ് ഇൻ എ ബ്ലൂ മൂൺ’ എന്നൊരു പ്രയോഗംതന്നെ ഇംഗ്ലീഷിലുണ്ട്. അപൂർവമായി മാത്രം സംഭവിക്കുന്നതിെന സൂചിപ്പിക്കുന്നതാണിത്. സാധാരണ മാസത്തിൽ ഒരു വെളുത്തവാവ് അഥവാ പൂർണചന്ദ്രനാണ് ഉണ്ടാകാറ്. ഇതിൽനിന്ന് വ്യത്യസ്തമായി രണ്ടാമത്തെ പൂർണചന്ദ്രൻ പ്രത്യക്ഷപ്പെട്ടാൽ അത് ബ്ലൂമൂൺ ആയി.
എന്താണ് സൂപ്പർമൂൺ?: പുതുവർഷത്തെ വരവേറ്റ് ആകാശത്ത് ജനുവരി രണ്ടിന് ‘സൂപ്പർമൂൺ’ ആയിരുന്നു. സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽനിന്നുള്ള അകലം പതിവിലും കുറയുന്നതിനാൽ നിലാവിന് ശോഭയേറും. ജനുവരി രണ്ടിന് പൂർണചന്ദ്രനാണെന്ന പ്രത്യേകതയുണ്ടായിരുന്നു. ജനുവരി 31ലെ പൗർണമി പൂർണ ഗ്രഹണത്തിലുമായിരിക്കും. സൂപ്പർ ഗ്രഹണമൂണിനെ കാണാനുള്ള അത്യപൂർവ അവസരമാണ് ജനുവരി 31നുള്ളത്.
ഏത് സമയത്ത് കാണാം?
സൂര്യാസ്തമയ ത്തിന് ശേഷം അധികം വൈകാതെ തന്നെ സൂപ്പര്‍മൂണിനെ കാണാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചക്രവാളത്തില്‍ ചെറുതായിട്ടാണ് ചന്ദ്രന് ഉണ്ടാവുക. എന്നാല്‍ ഭൂമിയില്‍ നിന്ന് നോക്കുന്നയാള്‍ക്ക് ചന്ദ്രനെ വലുതായിട്ടായിരിക്കും കാണാനാവുകയെന്ന നാസയുടെ പ്ലാനറ്ററി ജിയോളജിസ്റ്റ് സാറാ നോബിള്‍ പറയുന്നു. ഈ സമയത്ത് കാലാവസ്ഥയിലെ സ്ഥിരത അനുസരിച്ച് മാത്രമേ ചന്ദ്രനെ കൃത്യമായും തിളക്കത്തോടെയും കാണാനാവൂ. ഇന്ത്യയില്‍ വൈകിട്ട് 6.20നും 7.30നും ഇടയിലാണ് ഇത് ദൃശ്യമാവുക.
നാസയുടെ വെബ്സൈറ്റില്‍ തത്സമയം
സൂപ്പര്‍ മൂണ്‍ പ്രതിഭാസം ചില വന്‍കരകളില്‍ കൃത്യമായി കാണുന്നതിന് തടസമുണ്ടാകുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട. അമേരിക്കയില്‍ ഇതിനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍ നാസ സൂപ്പര്‍ ബ്ലഡ് മൂണിനെ തത്സമയം സംപ്രേഷണം നടത്തുന്നുണ്ട്. ഇതിനായി അവരുടെ വെബ്സൈറ്റ് സജ്ജമായിട്ടുണ്ട്. വിര്‍ച്വല്‍ ടെലിസ്കോപ്പ് പ്രൊജക്ട് എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് നാസ അധികൃതര്‍ പറഞ്ഞു
വരവേല്‍ക്കാനൊരുങ്ങി യുഎസ്
ലോകത്തെവിടെയും ഈ മൂന്നു ചാന്ദ്ര വിസ്മയങ്ങളും ഒത്തുചേരുന്നത് അത്ര വലിയ കാര്യമല്ല. എന്നാല്‍ അമേരിക്കയില്‍ ഇത് വലിയ കാര്യമാണ്. 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഇത്തരമൊരു ബ്ലഡ്,ബൂ സൂപ്പര്‍ മൂണുകള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. യുഎസിലായിരിക്കും ഇത് ആദ്യം ദ്യശ്യമാവുക. തങ്ങള്‍ക്ക് ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് അക്കാര്യം ഉറപ്പാണെന്ന് നാസ പറയുന്നു. എന്തായാലും അപൂര്‍വ പ്രതിഭാസത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് യുഎസ്.
തിളക്കമേറാന്‍ സാധ്യത
ഇത്തവണത്തെ സൂപ്പര്‍ മൂണ്‍ തിളക്കമേറിയതാവാനാണ് സാധ്യത. നേരത്തെ ജനുവരി ഒന്നിന് ലോകത്തിന്റെ പല ഭാഗത്തും സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു. അത് വളരെയധികം തിളക്കമുള്ളതായിരുന്നു. അതുകൊണ്ട് വീണ്ടും ഇത് ആവര്‍ത്തിക്കാനാണ് സാധ്യതയെന്ന് നാസ പറഞ്ഞു. ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുമ്പോള്‍ ചന്ദ്രന് ഇരുണ്ട നിറമാവാന് സാധ്യതയുള്ളതിനാല്‍ ബ്ലഡ് മൂണ്‍ കൂടുതല്‍ ചുവപ്പ് നിറമാവാനും സാധ്യതയുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് ഇത് അത്ര അപൂര്‍വ്വമായ ഒരു കാഴ്ചയല്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 1963 ലും 1982 ലും ഈ പ്രതിഭാസം ദൃശ്യമായിട്ടുണ്ട്. എന്നാല്‍, അമേരിക്കയില്‍ ഇത് ദൃശ്യമാകുന്നത് 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
ബ്ലഡ് മൂണിനെ കുറിച്ച് ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ആയ ആര്യഭട്ടന് എഡി 576 ല്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഇത് സംബന്ധിച്ച അന്ധ വിശ്വാസങ്ങള്‍ക്ക് കുറവില്ല.
പ്രകൃതിയില്‍ മാറ്റം?
കടലിലെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും ചന്ദ്രന്റെ സ്വാധീനമുണ്ട്. ഒരേ ദിവസം തന്നെ ബ്ലഡ് മൂണും സൂപ്പര്‍ മൂണും സംഭവിക്കുന്നത് പ്രകൃതിയില്‍ എന്ത് മാറ്റം ആയിരിക്കും സൃഷ്ടിക്കുക എന്ന ആശങ്കപ്പെടുന്നവരും കുറവല്ല. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയൊപ്പൊന്നും ശാസ്ത്ര ലോകം നല്കുന്നും ഇല്ല.
Pscvinjanalokam