ശനിയുടെ താരതമ്യേന വലിപ്പം കുറഞ്ഞ ഒരു പഗ്രഹമാണ് എൻസലാഡ്സ്. വ്യാസം ഏകദേശം അഞ്ഞൂറ് കിലോമീറ്റര്‍ മാത്രം. പക്ഷെ ഗോളാകാരമാണ് . 1789 ഇൽ വില്യം ഹെർഷൽ ആണ് ദൂരദർശിനിയുടെ സഹായത്തോടെ എൻസലാഡ്സ് ഇനെ കണ്ടെത്തുന്നത്..വോയെ ജർ പേടകങ്ങൾ കടന്നുപോകുന്നതുവരെ എൻസലാഡ്സ് ഇനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ലായിരുന്നു ..അതിനുശേഷം 2004 ഇൽ കാസ്സിനി പര്യവേക്ഷണ പേടകം ശനിയിൽ എത്തുന്നതോടെ എൻസലാഡ്സ് ഇനെ പറ്റിയുള്ള വളരെയധികം വിവരങ്ങൾ ലഭ്യമായി .ജല സമൃദ്ധമാണ് എൻസലാഡ്സ്.ഉപരിതലം കട്ടിയുള്ള ജല ഐസ് പാളിയാണ് .അതിനുതാഴെ പാതി കിലോമീറ്റര്‍ കനമുള്ള ദ്രവ ജല സമുദ്രം .ഈ ദ്രവ ജല സമുദ്രത്തിൽനിന്നും അഗ്നിപര്‍വതങ്ങളിലൂടെ എന്നപോലെ പുറത്തേക്കു പ്രവഹിക്കുന്ന ശീത ജല അഗ്നിപർവ്വതങ്ങൾ(crayo volcanos). ഇതാണ് എൻസലാഡ്സ് ഇനെ ഒരേകദേശ രൂപം .ശനിയുടെ വേലിയേറ്റ ബലങ്ങൾ പ്രവർത്തിക്കുന്നതിനാലാണ് ശീത അഗ്നിപർവ്വതങ്ങൾ എൻസലാഡ്സ് ഇൽ നിലനിൽക്കുന്നത് .പുറത്തേക്ക് പ്രവഹിക്കുന്ന ജലത്തിൽ സോഡിയം അയോണുകൾ കണ്ടെത്തിയിട്ടുണ്ട് അതിനാൽ തന്നെ ഭൂമിയെപ്പോലെ എൻസലാഡ്സ് ലും . ഒരു ലവണ സമുദ്രമാണുള്ളത് എന്നനുമാനിക്കപ്പെടുന്നു
—
ചിത്രo :എൻസലാഡ്സ് ,: കടപ്പാട് വിക്കിമീഡിയ കോമൺസ്
—
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.