തൊണ്ണൂറുകളുടെ ആദ്യം മുതൽ നെപ്ട്യൂണിന്റെ ഭ്രമണ പദത്തിന് പുറത്തു ച്ചിന്ന ഗ്രഹങ്ങൾക്കു സമാനമായ വളരെയധികം വസ്തുക്കൾ കണ്ടെത്തപ്പെടാൻ തുടങ്ങിയിരുന്നു 1992 ഇൽ ((15760) 1992 QB1 ) എന്ന വസ്തുവിനെ നെപ്ട്യൂണിനുമപ്പുറം കണ്ടുപിടിച്ചു .ആ വസ്തുവിന് ഏതാണ്ട് 300 കിലോമീറ്റര് വ്യാസം ഉണ്ടായിരുന്നു .പിന്നീടങ്ങാങ്ങോട്ട് ഇത്തരം ചെറുതും വലുതുമായ അനേകം ട്രാൻസ് നെപ്ട്യൂണിയൻ വസ്തുക്കൾ കണ്ടുപിടിക്കപെട്ടു . മുൻപ് ഊഹിക്കപ്പെട്ടിരുന്ന കൂപ്പർ ബെൽറ്റിന്റെ അസ്തിത്വം നിരീക്ഷണങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടു .കണ്ടുപിടുത്തങ്ങൾ തുടർന്നപ്പോൾ പ്ലൂട്ടോക്കു സമാനമായ വസ്തുക്കളും കണ്ടുപിടിക്കപെട്ടു അവയിൽ ചിലവക്ക് 1500 കിലോമീറ്ററിലധികം വ്യാസം ഉണ്ടായിരുന്നു . . 2005 ഇൽ പ്ലൂട്ടോയെക്കാൾ ഭാരമുള്ള ഒരു ട്രാൻസ് നെപ്ട്യൂണിയൻ ഒബ്ജക്റ്റ് നെ കണ്ടുപിടിച്ചു . അതിനെ ഈറിസ് എന്ന് പേരിട്ടു .ഗ്രീക്ക് ഇതിഹാസങ്ങളിൽ കലഹത്തിന്റെ ദേവതയാണ് ഈറിസ് .പേരിനെ അന്വര്ഥമാക്കികൊണ്ട് ഈറിസിന്റെ വരവ് വലിയ കലഹങ്ങൾക്കു വഴിവച്ചു ഈറിസിനെ പത്താമത്തെ ഗ്രഹമായി അംഗീകരിക്കണമെന്ന് നാസയും ചില ശാസ്ത്രജ്ഞരും വാദിച്ചു .അതല്ല പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് തരം താഴ്ത്തണമെന്നു മറ്റുചിലർ വാദിച്ചു .2006 ഇലെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ യോഗം ഗ്രഹം എന്ന വാക്കിനെ നിർവചിക്കാൻ തീരുമാനിച്ചു .ഒരു വസ്തുവിനെ ഗ്രഹമായി കരുത്തണമെങ്കിൽ അതിന് ചില നിബന്ധനകൾ അവർ അംഗീകരിച്ചു .
.
നിബന്ധനകൾ ഇവയാണ്
—
1. ആ വസ്തു സൂര്യനെ ഒരു നിശ്ചിത ഭ്രമണ പഥത്തിൽ വലം വക്കണം
.
2.ആ വസ്തു വിന് ഗോളാകൃതി ഉണ്ടായിരിക്കണം .അത് ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥയിൽ ആയിരിക്കണം
.
3, ആ വസ്തു അതിന്റെ ഭ്രമണ പഥവും ചുറ്റുപാടും സ്വന്തമായി കൈയടക്കണം .മറ്റു ചെറിയ വസ്തുക്കൾ ഒരു ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ ഉണ്ടാവാൻ പാടില്ല .
.
പ്ലൂട്ടോ ആദ്യ രണ്ടു നിബന്ധനകളും പാലിക്കുണ്ടായിരുന്നു .പക്ഷെ പ്ലൂട്ടോയുടെ ഭ്രമണ പഥത്തിലും സമീപത്തും ധാരാളം ചിന്നഗ്രഹങ്ങൾ ഉണ്ടായിരുന്നതിനാൽ മൂന്നാമത്തെ നിബന്ധന പാലിക്കാൻ പ്ലൂട്ടോക്കയില്ല .അങ്ങിനെ വോട്ടെടുപ്പിലൂടെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ (IAU)യോഗം പ്ലൂട്ടോയെ ഗ്രഹപദവിയിൽനിന്നും കുള്ളൻ ഗ്രഹമായി തരം താഴ്ത്തി .പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ശാസ്ത്രീയമായി ശരിയായിരുന്നതിനാൽ ആ തീരുമാനം ലോകം അംഗീകരിച്ചു .
.
.
പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരം താഴ്ത്തിയതിനൊപ്പം അതുവരെ ഗ്രഹപദവി നൽകാതിരുന്ന മറ്റു നാലുവസ്തുക്കളെക്കൂടി കുള്ളൻ ഗ്രഹങ്ങളായി പ്രതിഷ്ഠിക്കാൻ I A U തീരുമാനിച്ചു …ചൊവെക്കും വ്യാഴത്തിനുമിടയിൽ അസ്റ്റിറോയ്ഡ് ബെൽറ്റിൽ (asteroid belt)സൂര്യനെ വലം വയ്ക്കുന്ന സീറീസ് (Ceres),കൂപ്പർ ബെൽറ്റിൽ സൂര്യനെ വലം വയ്ക്കുന്ന ഹ്യൂമേയ (Haumea) ,മകമാകെ(Makemake) എന്നിവയും ,കൂപ്പർ ബെൽറ്റിനും വിദൂരമായി സൂര്യനെ വലം വയ്ക്കുന്ന സ്കാറ്റേർഡ് ഡിസ്ക് വസ്തുവായ (scattered disk object)ഐറിസും (Eris) ആയിരുന്നു മറ്റുനാലുവസ്തുക്കൾ .ഇവയിൽ ദ്രവ്യമാനം ഏറ്റവും കൂടിയത് ഈറിസിന് ആണ് ..കുള്ളൻ ഗ്രഹങ്ങൾ ഗ്രഹങ്ങൾക്കുവേണ്ട മൂന്ന് നിബന്ധനകളിൽ മൂന്നാമത്തേതൊഴിച് മറ്റു രണ്ടെണ്ണനവും പാലിക്കുന്നു . കൂപ്പർ ബെൽറ്റിൽ ഇനിയും വളരെയധികം കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്താനുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം .ഇപ്പോൾ കണ്ടെത്തിയിട്ടുള്ള പല കൂപ്പർ ബെൽറ്റ് വസ്തുക്കളും കുള്ളൻ ഗ്രഹത്തിന് വേണ്ട നിബന്ധനകൾ പാലിക്കുന്നു എന്ന് വാദിക്കുന്നവരും ഉണ്ട് .എന്തായാലും ഇപ്പോളത്തെ കണക്കനുസരിച് സൗരയൂഥത്തിൽ എട്ടു ഗ്രഹങ്ങളും അഞ്ചു കുള്ളൻ ഗ്രഹങ്ങളുമാണുള്ളത്
—
Ref: http://www.windows2universe.org/…/dwarf_…/dwarf_planets.html
ചിത്രo :പ്ലൂട്ടോ , കടപ്പാട് വിക്കിമീഡിയ കോമൺസ്