Collecting knowledge For you !

ക്‌ളൈസ്‌ട്രോൺ ( Klystron): വാർത്താവിനിമയത്തെ മാറ്റിമറിച്ച ഒരു ഉപകരണം .

By:
Posted: January 3, 2018
Category: Engineering
Comments: 0
download palathully android app ! >>>> Get!

''സ്പെക്ട്രം ''എന്നത് ഇപ്പോൾ സുപരിചിതമായ ഒരു വാക്കാണ് . പക്ഷെ ആ വാക്കിന്റെ ശരിക്കുള്ള അർഥം എത്ര പേര് മനസ്സിലാക്കിയിട്ടുണ്ട് എന്ന് സംശയമാണ് .സാങ്കേതികമായി ഇലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങളെ ഉദ്ദേശിച് ഉപയോഗിക്കുമ്പോൾ , രണ്ടു പരിധികൾക്കുള്ളിൽ തരംഗ ദൈർഖ്യം ( അല്ലെങ്കിൽ ആവൃത്തി (frequency ) ). ഉള്ള ഇലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങളെ ആണ് ഒരു നിശ്ചിത സ്പെക്ട്രം എന്ന് വിളിക്കുന്നത് .താത്‌വികമായി 0 മുതൽ അനന്തത( Infinity) വരെ ആവർത്തി (frequency ) ഉള്ളതാണ് പൂർണ്ണമായ ഇലെക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം .ഇതിൽ തന്നെ ഏതെങ്കിലും നിശ്ചിത ആവശ്യങ്ങൾക്കുപയോഗിക്കുന്ന കൃത്യമായ പരിധിയുള്ള ഇലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങ ളുടെ ആവൃത്തി (frequency ) കളുടെ കൂട്ടമാണ് സാധാരണ വ്യവഹാരങ്ങൾക്കുപയോഗിക്കുന്ന വാക്കായ സ്പെക്ട്രം . ഉദാഹരണത്തിന് 2G മൊബൈൽ വാർത്താവിനിമയത്തിനുപയോഗിക്കുന്ന ഇലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങ ളുടെ ആവർത്തി (frequency ) കളുടെ കൂട്ടമാണ് 2Gസ്പെക്ട്രം .3G മൊബൈൽ വാർത്താവിനിമയത്തിനുപയോഗിക്കുന്ന ഇലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങ ളുടെ ആവർത്തി (frequency ) കളുടെ കൂട്ടമാണ് 3Gസ്പെക്ട്രം.
.
സാധാരണയായി 20 കിലോഹെർട്സ് (20 kHz ) മുതൽ 300 ഗിഗാ ഹേർട്സ്(300 gHz ) വരെ ആവൃത്തിട്ടുള്ള ഇലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങ ളെ ആണ് റേഡിയോ തരംഗങ്ങൾ എന്ന് വിളിക്കുന്നത് .ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചുള്ള വാർത്താവിനിമയം സാധ്യമായി തുടങ്ങിയത് . ഇപ്പോൾ അധികം ഉപയോഗത്തിൽ ഇല്ലാത്ത വാക്വം ട്യൂബുകൾ ഉപയോഗിച്ചാണ് അക്കാലത് റേഡിയോ തരംഗങ്ങളെ കൈകാര്യം ചെയ്തിരുന്നത് . വാക്വം ട്യൂബുകൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു .താരതമ്യേന കൂടിയ ആവൃത്തികളിൽ ഉപയോഗിക്കാൻ കഴിയില്ല എന്നുള്ളതായിരുന്നു അതിൽ പ്രധാനപ്പെട്ട ഒരു പരിമിതി . ..അതിനാൽ താനെ റേഡിയോ സ്പെക്ട്രത്തിന്റെ സിംഹഭാഗവും വാർത്താവിനിമയത്തിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കാനാവാതെ തരിശായി കിടന്നു . വാക്വം ട്യൂബുക ളെ പാരിഷ്‌കരിക്കാൻ പല ഉദ്യമങ്ങളും നടന്നുവെങ്കിലും അവയൊന്നും ഫലം കണ്ടില്ല .
.
ഉയർന്ന ആവൃതിയിലുള്ള വിദ്യുത് കാന്തിക തരംഗങ്ങളെ ഉപയോഗയുക്തമാക്കണമെങ്കിൽ വാക്വം ട്യൂബുകളുടേതിൽ നിന്നും വ്യത്യസ്തമായ ഒരു തത്വം അവലംബിക്കണം എന്ന് മുപ്പതുകളിൽ തന്നെ പലരും മനസ്സിലാക്കിയിരുന്നു .അവരിൽ പ്രധാനികളായിരുന്നു യൂ എസ് ലെ വാരിയൻ സഹോദരന്മാർ ( Russell and Sigurd Varian ). അവർ ഒരു എലെക്ട്രോൺ ബീമിനെയും ,രണ്ടു കാവിറ്റി റെസൊണേറ്ററുകളെയും സംയോജിപ്പിച് ഒരു പുതിയ ആംപ്ലിഫയിങ് ഉപകരണം വികസിപ്പിച്ചു .വാക്വം ട്യൂബിന്റെ പ്രവർത്തനത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ തത്വങ്ങളിൽ ഊന്നിയതായിരുന്നു പുതിയ ഉപകരണത്തിന്റെ പ്രവർത്തനം .വെലോസിറ്റി മോഡുലേഷൻ ,എലെക്ട്രോണ് ബഞ്ചിങ് എന്നീ രണ്ടു പ്രവർത്തന തത്വങ്ങളിൽ അതിഷ്ടിതമായിരുന്നു പുതിയ ഉപകരണത്തിന്റെ പ്രവർത്തനം .എലെക്ട്രോണുകൾ ഈ ഉപകരണത്തിന്റെ ഔട്ട് പുട്ട് ടെർമിനലിൽ എത്തിച്ചേരുന്നത് ,തിരകൾ സമുദ്ര തീരത്തേക്ക് വന്നെത്തുന്നതുപോലെയാണെന്നു മനസ്സിലാക്കിയ ജർമൻ /യൂ എസ് കവി ഹെർമൻ ഫ്രാങ്കെൽ ( Hermann Frankel ) ഈ ഉപകരണത്തിന് ''ക്‌ളൈസ്‌ട്രോൺ'' എന്ന പേരും നൽകി .ഗ്രീക് ഭാഷയിൽ (klyzo) എന്ന വാക്കിനു തീരത്തേക്ക് പ്രവേശിക്കുന്ന തിരകൾ l എന്നാണ് അർഥം .("tron") എന്ന ഗ്രീക്ക് വാക്കിന് അർഥം ഒരു സംഭവം നടക്കുന്ന സ്ഥലം എന്നാണ് .ഭാഷാപരമായി സുന്ദരവും സാങ്കേതികമായി അക്ഷരം പ്രതി ശരിയുമായിരുന്നു ക്‌ളൈസ്‌ട്രോൺ എന്ന പേര് .
.
വിപ്ലവകരമായിരുന്നു ക്‌ളൈസ്‌ട്രോൺ വരുത്തിയ മാറ്റം . എലെക്ട്രോമാഗ്നെറ്റിക് സ്പെക്ട്രത്തിലെ ഗിഗാ ഹേർട്സ് അആവൃത്തികൾ മനുഷ്യനുവേണ്ടി തുറക്കുകയാണ് ക്‌ളൈ സ്ട്രോണുകൾ ചെയ്തത് . ക്‌ളൈസ്ട്രോണുകൾക്ക് വളരെ വലിയ ആംപ്ലി ഫികേഷൻ ഫാക്റ്ററും ,മെഗാവാട്ട് കണക്കിന് ഊർജ്ജം വഹിക്കുന്ന വിദ്യുത് കാന്തിക തരംഗങ്ങളെ പുറപ്പെടുവിക്കാനും കഴിയുമായിരുന്നു . അന്നേവരെ മനുഷ്യൻ പ്രാപ്യമായ എലെക്ട്രോമാഗ്നെറ്റിക് സ്പെക്ട്രത്തിന്റെ ആയിരം മടങ്ങിലേറെ വരുന്ന സ്പെക്ട്രമാണ് ക്‌ളൈസ്‌ട്രോൺ മനുഷ്യന് വേണ്ടി ഉപയോഗ യുക്തമാക്കിയത് .
.
പിന്നീടുള്ള ദശകങ്ങളിൽ കലൈസ്ട്രോണുകളുടെ പല പരിഷ്കരിച്ച രൂപങ്ങളും നിലവിൽ വന്നു .വലിയ ഊർജ്ജ ക്ഷമതയുള്ള ഒരു കൂട്ടം മൈക്രോവേവ് ആവൃതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ നാന്ദിയായിരുന്നു ക്‌ളൈസ്‌ട്രോൺ .ഉപഗ്രഹ വാർത്താവിനിമയ സംവിധാനങ്ങൾക്കും ,അതിശതമായ റഡാർ സംവിധാനങ്ങൾക്കും ,മൈക്രോവേവ് വാർത്താവിനിമയ ശ്രിൻഖലകൾക്കും അടിത്തറയിട്ടത് ക്‌ളൈസ്‌ട്രോൺ ആയിരുന്നു .
.
വാരിയൻ സഹോദരന്മാർ കലൈസ്ട്രോണുകളും മറ്റു മൈക്രോവേവ് ഉപകരണങ്ങളും നിർമിക്കുന്ന ഒരു വലിയ സ്ഥാപനം പടുത്തുയർത്തി( Varian Associates) .അവരാണ് കാലിഫോർണിയയിലെ അപ്രസക്തമായ ഒരു പ്രദേശത്തെ ഇപ്പോൾ അറിയപ്പെടുന്ന ''സിലിക്കൺ വാലി ''ആയി മാറ്റിയെടുത്തതിൽ പ്രധാന പങ്കു വഹിച്ചവർ . അവർ സ്ഥാപിച്ച സ്ഥാപനങ്ങൾ ഇന്നും സമ്പന്നമായി നിലനിൽക്കുന്നു .
--
ചിത്രo : ക്‌ളൈസ്‌ട്രോൺ ,ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
--
REF:
1.http://www.brighthubengineering.com/…/89201-what-is-a-klys…/
2.http://ethw.org/Klystron
3.https://en.wikipedia.org/wiki/Klystron

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *