Collecting knowledge For you !

ചാറോൺ-പ്ലൂട്ടോയുടെ ഉപഗ്രഹം

By:
Posted: January 3, 2018
Category: Space
Comments: 0
download palathully android app ! >>>> Get!

കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ വമ്പൻ ഉപഗ്രഹമാണ് ചാറോൺ .ഗ്രീക്ക് പാതാളദേവനായ പ്ലൂട്ടോയുടെ കടത്തുകാരനാണ് ചാറോൺ.പ്ലൂട്ടോയുടെ പന്ത്രണ്ടു ശതമാനം ദ്രവ്യമാനം ചാറോണിന് ഉണ്ട് .ചാറോൺ പ്ലൂട്ടോയെ വലം വക്കുകയല്ല ചെയുന്നത് .പ്ലൂട്ടോയും ചാറോണും പ്ലൂട്ടോയുടെ പ്രതലതിനു വെളിയിലുള്ള ഒരു പൊതു ഗുരുത്വ കേന്ദ്രത്തെ വലം വെക്കുകയാണ് ചെയുന്നത് . സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിനും ഈ പ്രത്യേകത ഇല്ല .പ്ലൂട്ടോയുടെ ഗ്രഹ പദവി നഷ്ടപ്പെടാൻ ഇതും ഒരു കാരണമായിട്ടുണ്ട് .ഇപ്പോൾ പ്ലൂട്ടോ -ചാറോൺ സംവിധാനത്തെ പ്ലൂട്ടോ -ചാറോൺ കുള്ളൻ ഗ്രഹം എന്നും വിളിക്കാറുണ്ട്.
.
യൂ എസ് വാന നിരീക്ഷകൻ ജെയിംസ് ക്രിസ്റ്റിയാണ് 1978. ഇൽ ചാറോണിനെ കണ്ടുപിടിക്കുന്നത് .ഇരട്ടകളാണെങ്കിലും ഭൗമശാസ്ത്രപരമായി പ്ലൂട്ടോയും ചാറോണും വ്യത്യസ്തരാണ് 2015 ഇൽ പ്ലൂട്ടോയെ സന്ദർശിച്ച ന്യൂ ഹൊറൈസൺസ് പേടകം പ്ലൂട്ടോയെ ഭൗമശാസ്ത്രപരമായി ജീവസുറ്റ ഒരു വസ്തുവായിട്ടാണ് കണ്ടത് .പക്ഷെ ചാറോണിൽ അത്തരം പ്രത്യേകതകൾ കാണപെട്ടില്ല .ചാറോണിന്റെ വ്യാസം 1216 കിലോമീറ്റര് .ചാറോണും പ്ലൂട്ടോയും ആറുദിവസമെടുത്തു പരസ്പരം വലം വക്കുന്നു .പ്ളൂട്ടോയുടെ പ്രതലം നൈട്രജൻ ഐസും മീഥേൻ ഐസും കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് .ചാറോണിന്റെ പ്രതലമാകട്ടെ ഏതാണ്ട് പൂർണമായും ജല ഐസുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് .
---
ചിത്രo :ചാറോൺ , ചിത്രം :കടപ്പാട് വിക്കിമീഡിയ കോമൺസ്
--

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *