Collecting knowledge For you !

ടുപലോവ് നിർമിച്ച അത്ഭുതം -ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും തളരാത്ത ഭൂഖണ്ഡാന്തര ബോംബർ ::: Tu-95 ബെയർ

By:
Posted: January 5, 2018
Category: Hard to Believe
Comments: 0
download palathully android app ! >>>> Get!

ശീതയുദ്ധകാലത് ദീർഘദൂര മിസൈലുകളുടെ പല തലമുറകൾ വന്നു പോവുകയുണ്ടായി .യുദ്ധവിമാനങ്ങളുടെയും പലതലമുറകൾ വന്നുപോയി .പക്ഷെ അൻപതുകളിൽ നിർമിച്ച രണ്ടു ഭൂഖണ്ഡാന്തര ബോംബറുകൾ ഇന്നും ആകാശത്തെ പ്രകമ്പനം കൊള്ളിച്ചു പറക്കുന്നുണ്ട് .റഷ്യയുടെ Tu-95 ബെയർ ഉം യു എസ് ഇന്റെ B-52 സ്ട്രാറ്റോ ഫോട്രെസ്സുമാണ് അവ . കമ്മീഷൻ ചെയ്തിട്ടു അറുപതിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ രണ്ടു ബോംബറുകളും ഇപ്പോഴും റഷ്യയുടെ യും യു എസ് ഇന്റെ യും ആണവ ആയുധങ്ങൾ വഹിച്ചു കൊണ്ട് നിരന്തരമാറി പറക്കുന്നുണ്ട്.ഇവയിൽ ടര്ബോപ്രോപ് എഞ്ചിനുകൾ ഉപയോഗിക്കുന്ന റഷ്യയുടെ Tu-95 വൈമാനിക ചരിത്രത്തിലെ ഒരത്ഭുതം തന്നെയാണ്
.
അൻപതുകളുടെ ആദ്യകാലത്തു ,ബാലിസ്റ്റിക് മിസൈലുകളുടെ ശൈശവകാലത് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ബോബുകൾ വാർഷിക്കുന്നതിനുള്ള ഒരേ ഒരു പോംവഴി ദീർഘദൂര ബോംബറുകൾ ആയിരുന്നു .രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം യു എസ് നിർമിച്ചു രംഗത്തിറക്കുകയും ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുവർഷിക്കുകയും ചെയ്ത ബി -29 മാത്രമായിരുന്നു അക്കാലത്തെ ഒരേ ഒരു ഭൂഖണ്ഡാന്തര ബോംബർ
.
സോവിയറ്റു യൂണിയൻ 1949 ൽ ആണവ പരീക്ഷണം നടത്തി യു എസ് നൊപ്പം നിൽക്കുന്ന സൈനിക മഹാശക്തിയായി .പക്ഷെ യു എസ് നു ഉണ്ടായിരുന്നതുപോലെ ഫലപ്രദമായ ദീർഘദൂര ബോംബറുകൾ അവർക്കുണ്ടായിരുന്നില്ല .ആണവ ശക്തി ആയി തീന്നപ്പോഴും അണ്വായുധങ്ങൾ അമേരിക്കൻ ഭൂപ്രദേശത്തെത്തിക്കാൻ ഉള്ള കഴിവ് സോവിയറ്റു യൂണിയന് ഉണ്ടായിരുന്നില്ല .
.
ആ കുറവ് പരിഹരിച് യു എസ് നൊപ്പം എത്താനുള്ള മത്സരത്തിന്റെ ഭാഗമായാണ് ഭൂഖണ്ഡാന്തര ബോംബർ നിർമിക്കാനുള്ള പദ്ധതിക്ക് സോവിയറ്റ് യൂനിയൻ തുടക്കം കുറിക്കുന്നത് .അഞ്ചു ടൺ ഭാരം ചുരുങ്ങിയത് ഏഴായിരം കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്‌ഷ്യം .ഒരു ജെറ്റ് എഞ്ചിൻ ബോംബറായിരുന്നു അവരുടെ മനസ്സിൽ . വിമാന എൻജിനീയറായ വ്ലാദിമിർ മ്യാസച്ചേവ് (Vladimir Myasishchev)നെയാണ് ആ പദ്ധതിയുടെ തലവനായി നിയമിച്ചത് .എന്നാൽ സോവിയറ്റു വിമാനവ്യവസായത്തിന്റെ കുലപതിയായ ആൻഡ്രി റ്റുപലവിന് (Andrei Tupolev)അത്തരം ഒരു ബോംബർ നിർമിക്കാനുള്ള വ്യാവസായിക അടിത്തറ അക്കാലത്തെ സോവിയറ്റു യൂണിയന് ഇല്ല എന്നറിയാമായിരുന്നു .അതിനാൽ തന്നെ സ്റ്റാലിനെ കണ്ട് മ്യാസചേവ് ഇന്റെ പദ്ധതിക്ക് സമാന്തരമായി ടർബോ പ്രോപ് എഞ്ചിനുകളുപയോഗിക്കുന്ന ഒരു ബോംബർ നിർമിക്കാനുള്ള അനുമതി റ്റുപലവ് നേടിയെടുത്തു .സോവിയറ്റു യൂണിയനിലെ ഏറ്റവും പ്രഗത്ഭനായ വിമാന എഞ്ചിൻ നിർമാതാവായ നിക്കോളായ് കുസ്‌നെട്ടോവും(Nikolai Dmitriyevich Kuznetsov) റ്റുപലവിനെ അനുകൂലിച്ചു .അവരുടെ പരിശ്രമഫലമായി ഇന്നും ലോകത്തെ ഏറ്റവും ശക്തമായ ടര്ബോപ്രോപ് എഞ്ചിനും (NK-12) ഏറ്റവുമധികം റേഞ്ചുള്ള ബോംബറും പിറവിയെടുത്തു .
.
1952 ൽ Tu-95 ഇന്റെ ആദ്യ പരീക്ഷണപ്പറക്കൽ നടത്തി .അതെ സമയത്തു തന്നെ മ്യാസച്ചേവിന്റെ M-4 ബൈസൺ ബോംബറും രംഗത്തെത്തി.പക്ഷെ റ്റുപലവ് കരുതിയതുപോലെ മ്യാസച്ചേവിന്റെ M-4 ബൈസൺ ബോംബെറിന് ഒരിക്കലും പ്രതീക്ഷിച്ചത്ര റേഞ്ച് കൈവരിക്കാനായില്ല . അതിനാൽ തന്നെ അന്നുമുതൽ Tu-95 പ്രധാന ഭൂഖണ്ഡാന്തര ബോംബർ ആയി ചിറകു വിരിച്ചു പറക്കുന്നു .
.
പലപ്പോഴും ജെറ്റ് എഞ്ചിൻ ഘടിപ്പിച്ച ബോംബറുകളെയും യുദ്ധവിമാനങ്ങളെയും കടത്തിവെട്ടുന്ന പ്രകടനം Tu-95 നടത്തിയിട്ടുണ്ട് .ആദ്യം പരിഹസിച്ച യു എസ് ഉം നാറ്റോയും പിന്നീട വളരെ ബഹുമാനത്തോടെയാണ് Tu-95 നെ കണ്ടിട്ടുള്ളത് .കാലാന്തരത്തിൽ നാവിക പെട്രോൾ വിമാനമായും ക്രൂയിസ് മിസൈൽ വാഹക വിമാനമായും അവാക്‌സ് വിമാനമായും എല്ലാം Tu-95രൂപാന്തരം പ്രാപിച്ചു .Tu-95 ഇന്റെ നാവിക പെട്രോൾ വകഭേദമായ Tu-142 ഇന്ത്യൻ നാവികസേന മൂന്ന് പതിറ്റാണ്ട് ഉപയോഗിച്ചു .ഏതാനും മാസങ്ങൾക്കു മുൻപാണ് അവയെ ഡി കമ്മീഷൻ ചെയ്തത് . അറുപതിലധികം ക്രൂയിസ് മിസൈൽ വാഹക Tu-95 ബോംബറുകൾ ഇപ്പോൾ റഷ്യൻ വ്യോമസേനയിൽ ഉണ്ട് .ശബ്ദവേഗതയുടെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന Tu-160 ബോംബറുകളുടെ രംഗ പ്രവേശം പോലും Tu-95 നെ നിഷ്കാസനം ചെയ്തില്ല . റഷ്യയുടെ സിറിയൻ ആക്രമണത്തിന്റെ മുൻനിരയിൽ തന്നെ Tu-95 അണിനിരന്നിരുന്നു നിരന്തരമായ പരിഷ്കരണങ്ങളിലൂടെ അവ ഇനിയും ദശാബ്ദങ്ങൾ റഷ്യൻ വ്യോമസേനയിൽ തുടരും എന്നാണ് ലഭ്യമായ സൂചനകൾ

--
ചിത്രo :Tu-95 ,കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1. https://en.wikipedia.org/wiki/Tupolev_Tu-95
2. http://nationalinterest.org/…/russias-tu-95-bear-bomber-eve…
3. http://nationalinterest.org/…/russias-blast-the-past-beware…

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *