ഒരു പാട് വിരുതന്മാർ ഏതാനും ദിവസത്തെ പ്രശസ്തിക്കും വാർത്താപ്രാധാന്യത്തിനും വേണ്ടി ദുരുപയോഗം ചെയുന്ന ഒരു രാസ പ്രവർത്തനമാണ് തെർമൽ ഡി പോളിമ റൈസേഷൻ .ഏതു കാര്ബണിക വസ്തുവിനെയും ജലത്തിന്റെ സാന്നിധ്യത്തിൽ ശരിയായ അളവിൽ മർദവും താപവും ഉപയോഗിച്ചാൽ ക്രൂഡ് ഓയിലിനു സമാന മായ ഒരു വസ്തു ലഭിക്കും .ഈ വസ്തുവിനെ സംസ്കരിച്ചു പെട്രോളും ഡീസലുമെല്ലാം വേർതിരിക്കാം ..കൽക്കരിയെ ഇങ്ങനെ ക്രൂഡ് ഓയിലിന് സമാനമായ വസ്തുവായി മാറ്റുന്ന ഫിഷർ ട്രോപേഷ് പ്രോസസ്സ് ഒരു നൂറ്റാണ്ടായി നിലവിലുണ്ട് .രണ്ടാം ലോക യുദ്ധ കാലത് ജർമനിയും .വർണ വിവേചന കാലത് ദക്ഷിണ ആഫ്രിക്കയും ഇത്തരത്തിൽ വൻതോതിൽ പെട്രോളും ഡീസലുമെല്ലാം ഉത്പാദിപ്പിച്ചിരുന്നു .ഇപ്പോൾ യുദ്ധം നടക്കുന്ന സിറിയയിൽ ഈ പ്രോസസ്സിന്റെ ചെറുരൂപത്തിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്നും ഡീസൽ കുടിൽ വ്യവസായമായി ഉത്പാദിപ്പിക്കുന്നുണ്ട് . ഏതു കാര്ബണിക വസ്തുവിനെയും ഇങ്ങനെ ദ്രവ ഇന്ധനമായി മാറ്റം ..ഈ പ്രോസസ്സിന്റെ പ്രധാന ന്യൂനത .കാര്ബണിക വസ്തുവിനെ ദ്രവ ഇന്ധനമാക്കി മാറ്റാൻ ധാരാളം താപോർജ്ജം വേണ്ടിവരും എന്നതാണ് .ശാസ്ത്രീയമായി പറഞ്ഞാൽ ഈ പ്രോസസ്സിന്റെ മൊത്ത ഊർജ ലാഭം പലപ്പോഴും അമ്പതു ശതമാനത്തിൽ താഴെയാണ് .( അമ്പതു ലിറ്റർ പെട്രോൾ ചിലവാക്കി നൂറു ലിറ്റർ പെട്രോൾ സൃഷ്ടിക്കുന്നതുപോലെ )..മാധ്യമങ്ങളെയും പൊതുജനത്തെയും കബളിപ്പിക്കാൻ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു രാസ പ്രക്രിയയാണ് തെർമൽ ഡി പോളിമ റൈസേഷൻ. നിരക്ഷരൻ എന്നവകാശപ്പെടുന്ന രാമർ പിള്ള മുതൽ മുൻനിര സർവകലാശാലകളിലെ ”ഗവേഷകർ” വരെ ഇടക്കിടക്ക് തെർമൽ ഡി പോളിമ റൈസേഷൻ നെ പല രൂപത്തിൽ അവതരിപ്പിച്ചു പേരും പ്രശസ്തിയും നേടാൻ ശ്രമിക്കാറുണ്ട്
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.