Collecting knowledge For you !

നക്ഷത്രം ,ഗ്രഹം,ഉപഗ്രഹം ,കുള്ളൻ ഗ്രഹം ,ച്ചിന്ന ഗ്രഹം -ചില വസ്തുതകൾ

By:
Posted: January 23, 2018
Category: Space
Comments: 0
download palathully android app ! >>>> Get!

നക്ഷത്രം :
-----
ആണവ ഫ്യൂഷനിലൂടെ സ്വയം ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഖഗോളവസ്തുകകളെയാണ് നക്ഷത്രം എന്ന് നിർവചിച്ചിട്ടുള്ള ത്
.
പലതരം നക്ഷത്രംങ്ങൾ ഉണ്ട് അവയിൽ ഏറ്റവും വലിയവയെ വൂൾഫ് -റിയാത്ത് നക്ഷത്രങ്ങൾ എന്നാണ് വിളിക്കുന്നത് .സൂര്യന്റെ നൂറ്റി അമ്പതു മടങ്ങു ഭാരമാണ് ഒരു നക്ഷ്ടരത്തിന്റെ പരമാവധി ദ്രവ്യമാനം .അതിൽ കൂടിയാൽ പ്രാരംഭ വേളയിൽ തന്നെ നക്ഷത്രം ച്ചിന്ന ഭിന്നമായി പൊട്ടിത്തെറിക്കും വൂൾഫ് -റിയാത്ത് നക്ഷത്രങ്ങൾ ക്കു താഴെ നീല ഭീമന്മാർ അവക്ക് സൂര്യനെക്കാൾ നാല്പതു മടങ്ങു വരെ വലിപ്പം കാണും .അതിനും താഴെയാണ് മെയിൻ സീക്വെൻസ് നക്ഷത്രങ്ങൾ സൂര്യനെപ്പോലെയുള്ളവ മഞ്ഞകുള്ളന്മാർ .സൂര്യന്റെ 20 മുതൽ 60 ശതമാനം വരെയുള്ളവർ ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾ .അവക്കും താഴെ വ്യാഴത്തിന്റെ 13 മടങ്ങുവരെ ഭാരമുള്ല നക്ഷത്രങ്ങൾ തവിട്ടു കുള്ളന്മാർ .അവ വളരെ മങ്ങിയവയാണ് .വളരെ ചുരുങ്ങിയതോതിൽ മാത്രം ഡ്യൂറ്റീരിയം ഫ്യൂഷൻ നടത്തുന്നവയാണ് .ഒരു വസ്തുവി ന്റെ ഭാരം വ്യാഴത്തിന്റെ 13 മടങ്ങിൽ താഴെയാണെങ്കിൽ അതൊരു നക്ഷത്രമല്ല ആണവ ഫ്യൂഷൻ നടത്താൻ കഴിയാത്ത അത്തരം വസ്തുക്കളാണ് ഗ്രഹങ്ങൾ ( PLANETS )
-
.
NB:
1.ഇത് നക്ഷത്രങ്ങളുടെ വർഗ്ഗീകരണത്തെപ്പറ്റിയുള്ള വളരെ ഹൃസ്വമായ ഒരു വിവരണമാണ്
2.വ്യാഴത്തിന്റെ ഭാരം സൂര്യന്റെ 0.1 ശതമാനത്തിനടുത്താണ്
----
ഗ്രഹം :

---
ഒരു നക്ഷത്രത്തിന് ചുറ്റും പരിക്രമണം നടത്തുന്ന വസ്തുക്കളെ ഗ്രഹമായി കരുത്തണമെങ്കിൽ അവ മൂന്നു നിബന്ധനകൾ പാലിച്ചിരിക്കണം
.
1. ആ വസ്തുക്കൾ ഹൈഡ്രോസ്റ്റാറ്റിക് സന്തുലനത്തിൽ എത്തിച്ചേർന്ന് ഗോളാകാരം പ്രാപിച്ചിരിക്കണം .
.
2. അവ ദീർഘ വൃത്താകാര ഭ്രമണ പഥത്തിൽ നക്ഷ്സ്ത്രത്തെ വലം വക്കണം
.
3. അവ അവയുടെ ഭ്രമണ പദത്തിന് ചുറ്റുമുള്ള ചെറിയ വസ്തുകകളെ സ്വന്തം ഗുരുത്വ ബലത്താൽ നീക്കം ചെയ്തിരിക്കണം
--
സ്വന്തമായി സ്വയം നിലനിൽക്കുന്ന ആണവ ഫ്യൂഷൻ നടത്താൻ കഴിയാത്ത വസ്തുക്കളാണ് ഗ്രഹങ്ങൾ. ഗ്രഹങ്ങൾ പൊതുവെ മൂന്നു തരം ( വിശദമായ വേർതിരിവുകൾ വേറെയുമുണ്ട് )
--
1. വാതക ഭീമന്മാർ ( GAS GIANTS)
2.ഐസ് ഭീമന്മാർ ( ICE GIANTS)
3. ഭൗമ ഗ്രഹങ്ങൾ .( TERRESTRIAL PLANETS)

ഹൈഡ്രജൻ ,ഹീലിയം തുടങ്ങിയ വാതകങ്ങൾക്കുപോലും പുറത്തുപോകാനാവാത്തവിധം കനത്ത ഗുരുത്വബലമുളള ഗ്രഹങ്ങൾ വാതക ഭീമന്മാർ .വ്യാഴവും ശനിയും ഉദാഹരണം .
.
മീഥേൻ നൈട്രജൻ ,തുടങ്ങിയ വാതകങ്ങൾ പോലും ഖരാവസ്ഥയിൽ സ്ടിതിചെയുന്ന വലിയ ഗ്രഹങ്ങൾ ഐസ് ഭീമന്മാർ ,ഇവ വാതക ഭീമന്മാരേഖകൾ ചെറുതാണ് .ഉദാഹരണം നെപ്ട്യൂൺ ,യുറാനസ്.
.
ഉറച്ച ഖരാവസ്ഥയിലുള്ള സിലിക്കേറ്റ് പോലുള്ള വസ്തുക്കൾ കൊണ്ടുള്ള പ്രതലമുള്ള വസ്തുകകൾ ഭൗമ ഗ്രഹങ്ങൾ .

NB:ഇത് നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഗ്ഗീകരണമാണ് മറ്റു സൗരയൂഥങ്ങളിൽ അതിവിചിത്രമായ രീതിയിലുള്ള ഗ്രഹങ്ങൾ ഉണ്ടാകാം എന്നനുമാനിക്കുന്നു .ഉദാഹരണത്തിന് ഹോട്ട് ജൂപിറ്ററുകൾ ,കാർബൺ പ്ലാനറ്റ് ,അയൺ പ്ലാനറ്റ് തുടങ്ങിയവ
.
ഗ്രഹങ്ങൾക്കു താഴെ കുള്ളൻ ഗ്രഹങ്ങൾ
-------
.
.
കുള്ളൻ ഗ്രഹങ്ങൾ ഒരു പുതിയ നിർവചനം
--
ഒരു നക്ഷത്രത്തിന് ചുറ്റും പരിക്രമണം നടത്തുന്ന വസ്തുക്കളെ ഗ്രഹമായി കരുത്തണമെങ്കിൽ അവ മൂന്നു നിബന്ധനകൾ പാലിച്ചിരിക്കണം
.
1. ആ വസ്തുക്കൾ ഹൈഡ്രോസ്റ്റാറ്റിക് സന്തുലനത്തിൽ എത്തിച്ചേർന്ന് ഗോളാകാരം പ്രാപിച്ചിരിക്കണം .
.
2. അവ ദീർഘ വൃത്താകാര ഭ്രമണ പഥത്തിൽ നക്ഷ്സ്ത്രത്തെ വലം വക്കണം
.
3. അവ അവയുടെ ഭ്രമണ പദത്തിന് ചുറ്റുമുള്ള ചെറിയ വസ്തുകകളെ സ്വന്തം ഗുരുത്വ ബലത്താൽ നീക്കം ചെയ്തിരിക്കണം
.
ആദ്യ രണ്ടു നിബന്ധനകൾ പാലിക്കുകയും മൂന്നാമത്തെ നിബന്ധന പാലികാക്കനാവാതെ വരികയും ചെയ്‌താൽ ആ വസ്തു ഗ്രഹമല്ല .പ്ര കുള്ളൻ ഗ്രഹമാണ് (DWARFPLANET )

N B .
സാങ്കേതികമായി ''ഹൈഡ്രോ സ്റ്റാറ്റിക് ഇക്വിലിബ്രിയം'' (Hydro static Equilibrium) എന്ന അവസ്ഥയിൽ എത്തിച്ചേരുന്ന വസ്തുക്കൾ ഗോളാകാരം കൈവരിക്കും .. വസ്തുവുന്റെ തന്നെ ഗുരുത്വശക്തിയും(ഉള്ളിലേക്ക് വലിക്കുന്ന) ഭ്രമണം മൂലമുണ്ടാകുന്ന സെൻ്ററി ഫ്യൂഗഎൽ ഫോഴ്സ് ഉമാണ് (പുറത്തേക്കു തള്ളുന്ന ) വിരുദ്ധങ്ങളായ ശക്തികൾ .വസ്തുവിന് ഒരു പരിധിയിൽ കൂടുതൽ ദ്രവ്യമാനം ഉണ്ടെങ്കിൽ മാത്രമേ ഈ സന്തുലിതാവസ്ഥയി എത്തിച്ചേരുകയുളൂ .സാധാരണ സൗരയൂഥത്തിലെ അയൺ--സിലിക്കേറ്റ് വസ്തുക്കൾക്ക് 500-700കിലോമീറ്റര് വ്യാസം ഉണ്ടെങ്കിൽ ഹൈഡ്രോ സ്റ്റാറ്റിക് ഇക്വിലിബ്രിയംത്തിൽ എത്തിച്ചേരാനും ഗോളാകൃതി കൈവരിക്കാനും സാധിക്കും . ദ്രവ്യമാനം കുറവാണെങ്കിൽ ഈ അവസ്ഥയിൽ ഒരിക്കലും എത്തപ്പെടില്ല .വസ്തു വിനു നിയതമായ ഒരു ആകൃതി ഉണ്ടാവില്ല .
.
സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ പ്ലൂട്ടോ ,സീറിസ്‌, ഈറിസ് ,ഹ്യൂമേയ ,മകമാകെ എന്നിവയാണ് .2006 ലാണ് പ്ലൂട്ടോക്കു ഗ്രഹപദവി നഷ്ടപ്പെടുകയും അതൊരു കുള്ളൻ ഗ്രഹമായി പുനർ നിർവചിക്കപ്പെടുകയും ചെയ്തത്
---
ഉപഗ്രഹങ്ങൾ :
--
ഒരു ഗ്രഹത്തെ വലം വയ്ക്കുന്ന ഏതൊരു വസ്തുവിനെയും ഉപഗ്രഹം (SATELLITE ) ആയി കണക്കാക്കും .ഇതിനു വലിപ്പ നിബന്ധനയോ ആകൃതിയിൽ നിബന്ധനയോ ഇല്ല . സാങ്കേതികമായി ഗ്രഹങ്ങളേക്കാൾ വലിയ ഉപഗ്രഹങ്ങൾ ഒരു സൗരയൂഥത്തിൽ ഉണ്ടാവാം
--
ച്ചിന്ന ഗ്രഹങ്ങൾ ( ASTEROIDS)
--
ഒരു നക്ഷത്രത്തെ വലം വയ്ക്കുന്ന നിയതമായ ആകൃതിയില്ലാതെ ചെറു വസ്തുക്കളാണ് ച്ചിന്ന ഗ്രഹങ്ങൾ. നമ്മുടെ സൗരയൂഥത്തിൽ ആയിരക്കണക്കിന് ച്ചിന്ന ഗ്രഹങ്ങൾ ഉണ്ട് .
--
.
ചിത്രo : സൂര്യൻ ഒരു നക്ഷത്രം :  ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *