ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ദേശാടനപക്ഷിയാണ് നാകമോഹൻ. വേലിത്തത്തകളെ പോലെ പറക്കുന്ന ഷഡ്പദങ്ങളെ വായുവിൽ തന്നെ പറന്ന് പിടിച്ച് ഭക്ഷണമാക്കുന്ന പക്ഷിയാണിത്.
ആൺപക്ഷികൾക്ക് കറുത്ത തലയും, ബാക്കി ഭാഗം തൂവെള്ള നിറത്തിലുമാണുണ്ടാവുക, ചിലപ്പോൾ മഞ്ഞ കലർന്ന വെള്ളനിറത്തിലും കാണപ്പെടുന്നു. കറുത്ത കണ്ണുകൾക്ക് ചുറ്റുമായി നീലനിറത്തിൽ വൃത്തമുണ്ടായിരിക്കും.കൊക്കിന്റെ അറ്റം മുതൽ വാലറ്റം വരെ ആൺ പക്ഷിക്ക് 70 സെന്റീമീറ്റർ നീളമുണ്ടാകും. വലിപ്പം കുറഞ്ഞ പെൺപക്ഷികൾക്ക് ചെമ്പിച്ച തവിട്ട് നിറമായിരിക്കും, അവയ്ക്ക് ശരീരത്തിനടിയിൽ തൊണ്ടയിൽ ചാരനിറത്തിൽ തുടങ്ങി പിന്നിലേക്ക് വെള്ളനിറം കൂടുതലായി കാണുന്നു. കുഞ്ഞുങ്ങൾക്ക് അമ്മയുടെ നിറമായിരിക്കും. പൂർണ്ണവളർച്ചയെത്താത്ത ആൺപക്ഷികൾക്ക് പിന്നീട് പ്രായപൂർത്തിയാകുന്തോറും യഥാർത്ഥ നിറം ലഭിക്കുന്നു. എങ്കിലും കണ്ണിനു ചുറ്റുമുള്ള നീലനിറം പ്രായപൂർത്തിയാകാത്ത ആൺപക്ഷികൾക്കുണ്ടാകും. അതുപോലെ പെൺപക്ഷികളുടെ തൊണ്ടഭാഗം ചാരനിറത്തിലായിരിക്കുമെങ്കി
ടർക്കിസ്ഥാനിലേയും മഞ്ചൂറിയയിലേയും വൃക്ഷങ്ങളേറെയുള്ള പ്രദേശത്തും ഇന്ത്യയിലാകമാനവും ശ്രീലങ്കയിലും മലയൻ ജൈവമണ്ഡലത്തിലും നാകമോഹനെ കണ്ടുവരുന്നു. ഒരു ദേശാടന പക്ഷിയായ നാകമോഹൻ ഭൂമദ്ധ്യരേഖാ പ്രദേശത്താണ് ശീതകാലം കഴിച്ചു കൂട്ടുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ സാധാരണ കേരളത്തിൽ കണ്ടുവരുന്നു. ദക്ഷിണേന്ത്യയിൽ സ്ഥിരതാമസമുള്ളവയേയും കണ്ടെത്തിയിട്ടുണ്ട്, എന്നാലും ശീതകാലത്ത് ദേശാടത്തിനെത്തുന്നവയുമായി ഇണചേർന്ന് ഇവയ്ക്ക് കുട്ടികളുണ്ടാവാറുണ്ട്.
ആദ്യം ഇന്ത്യയിൽ എമ്പാടുമായി കണ്ടെത്തിയ ഇവയെ പിന്നീട് പക്ഷിനിരീക്ഷകർ ഏഷ്യയിൽ പരക്കെ കാണുകയും നിരവധി ഉപജാതികളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പതിമൂന്ന് ഉപജാതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ പക്ഷി ബഹളമുണ്ടാക്കുന്ന സ്വഭാവമുള്ളതാണ്. ചെറിയകാലുകൾ ഉറപ്പിച്ച്, പ്രാപ്പിടിയനെ പോലെ ഇരയെ കാത്തിരിക്കുന്ന ഇവ ഇരിപ്പിടത്തിനു താഴെകൂടി പറക്കുന്ന കീടങ്ങളെ പറന്നു പിടിക്കുന്നു. മെയ്-ജൂലൈ മാസങ്ങളിലാണ് പ്രത്യുത്പാദനം. താഴ്ന്ന ശിഖരത്തിന്റെ അഗ്രഭാഗത്ത് ചെറിയ കമ്പുകളും എട്ടുകാലി വലയും കൊണ്ടുണ്ടാക്കുന്ന കപ്പ് ആകൃതിയിലുള്ള ചെറിയ കൂട്ടിൽ മൂന്നോ നാലോ മുട്ട ഇടുന്നു. ശത്രുക്കളിൽ നിന്ന് രക്ഷപെടാൻ കാക്കത്തമ്പുരാട്ടിയുടെ കൂടിനു സമീപമായി കൂടുകെട്ടുന്ന പതിവുമുണ്ട്. ഇണപക്ഷികൾ രണ്ടും അടയിരിക്കാറുണ്ട്. 21 മുതൽ 23 ദിവസങ്ങൾ കൊണ്ട് മുട്ട വിരിയുന്നു.
ചിത്രത്തില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും ഒപ്പിയെടുത്ത ആണ് നാകമോഹന്റെ ചിത്രം