രാജസ്ഥാന്റെ തലസ്ഥാനമായ ജയപൂരില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ഭട്ടേരില് എന്ന ഗ്രാമത്തില്‍ ഭൻവാരി ദേവി ജനനം. മാതാപിതാക്കള്‍ അവര്‍ക്ക് പഠിപ്പോ വിദ്യാഭ്യാസമോ നൽകിയിരുന്നില്ല. അവര്‍ക്ക് അഞ്ചു വയസ്സ് പ്രായമായപ്പോള്‍ എട്ടു വയസ്സു കാരനായ മോഹൻലാൽ പ്രജാപത് വിവാഹിതരായി. എന്നാൽ മറ്റ് പെൺകുട്ടികളെ പോലെ ഒതുങ്ങി ഉൾവലിഞ്ഞ് നിൽക്കുന്ന പ്രകൃത മായിരുന്നില്ല ഭൻവാരിയുടേത്. ചെറുപ്പം മുതൽ തന്നെ അയിത്തം, ബാലവിവാഹം, വിവേചനം തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾ ക്കെതിരെ ശബ്ദം ഉയർത്തി യിരുന്നു. ഭൻവാരി ദേവിയെ നാട്ടിലെ പുരുഷ സമൂഹം അവഗണിച്ച് തുടങ്ങി. ഒരിക്കൽ വെറും 9 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വിവാഹം നടത്താൻ ഒരുങ്ങി കുടുംബത്തെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ഭൂരിപക്ഷ ജാതിക്കാരായ ഗുജ്ജാർ വിഭാഗത്തിൽ പെട്ട ആളുകൾക്ക്താഴ്ന്ന ജാതിയായ കുംഭാർ വിഭാഗത്തിൽ പെട്ട ഭൻവാരി ദേവിയുടെ ഈ ഇടപെടല്‍ ഇഷ്ടമായില്ല.
22-9-1992 അന്നും പതിവ് പോലെ ഭൻവാരി തന്റെ ഭർത്താവിനൊ പ്പം പണിക്ക് പോയി. ഭർത്താവിനൊ പ്പം വയലിൽ പണിയെടുക്കു ന്നതിനിടെ ഒരു സംഘം ആളുകൾ ഇരുവരെയും അക്രമിച്ചു. ഒരു സംഘം ഭർത്താവിനെ മർദ്ദിച്ചപ്പോൾ, മറ്റൊരു സംഘം ഭൻവാരിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭൻവാരിയുടെ കരച്ചിലു കളും, അപേക്ഷകളു മൊന്നും അവരുടെ കാമവെറിപൂണ്ട കാതു കളിൽ പതിച്ചില്ല ഗ്രാമത്തിലെ സ്ത്രീകളുടെ നന്മയ്ക്കായും ഉന്നമന ത്തിനായും പ്രവർത്തിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ആ ക്രൂര കൃത്യത്തിനുനേരെ ഗ്രാമ വാസികൾ കണ്ണടച്ചു. തുറന്ന വയലിൽ സ്വന്തം ഭർത്താവിന്റെ മുന്നിൽവെച്ച് ഗ്രാമത്തലവൻ ഉൾപ്പെട്ട ഒരു സംഘം ആളുകളാൽ പീഡിപ്പിക്കപ്പെട്ടിട്ടും, ഭൻവാരിയെ സഹായി ക്കാനോ, രക്ഷപ്പെടുത്താനോ ആരും എത്തിയില്ല കൂട്ട ബലാൽസംഗത്തിനിര യാക്കിയത്. മാനസീകമായും ശാരീരികമായും തളർന്നിരിക്കു കയായിരുന്നെങ്കിലും തോറ്റു കൊടുക്കാൻ ഭൻവാരി ദേവിയോ ഭർത്താവോ തയ്യാറായിരുന്നി ല്ല. സംഭവം നടന്ന് അന്ന് രാത്രി തന്നെ ഭൻവാരിയും ഭർത്താവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അക്രമികൾക്കെതിരെ കേസ് കൊടുത്തു. മനസ്സില്ലാ മനസ്സോടെ യാണെങ്കിലും പോലീസുകാർ പരാതി സ്വീകരിച്ചു .എന്നാൽ പൗരന്മാർക്ക് സംരക്ഷണം നൽകേണ്ട നിയമപാലകരിൽ നിന്നും ബൻവാരി ദേവിക്ക് അനുഭവിക്കേണ്ടി വന്നത് അതിലും വലിയ മാനസീക പീഡനങ്ങളായിരുന്നു. പീഡനം നടന്നതിന് തെളിവായി ഭൻവാരി അണിഞ്ഞിരുന്ന ലഹംഗ പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഏറെ മടിച്ച് ഭൻവാരി താൻ അണിഞ്ഞിരുന്നലഹംഗ പോലീസ് സ്റ്റേഷനിൽ ഊരിനൽകി ശേഷം ഭർത്താവിന്റെ ചോരയിൽ കുതിർന്ന ടർബൻ തുണി പുതച്ചാണ് രാത്രി ഒരു മണിക്ക് ഭൻവാരി വീട്ടിലേക്ക് മടങ്ങിയത്. കൂട്ട ബലാൽസംഗത്തിനിരയാക്കി എന്നും 52 മണിക്കൂറി നു ശേഷമാണ് അവരെ മെഡിക്കൽ പരിശോധനയ്ക്ക് തന്നെ വിധേയ യാക്കിയത് എന്നും 2 വർഷത്തിനു ശേഷം മാത്രമാണ് കേസിന്റെ വിചാരണ തുടങ്ങിയത് എന്നും ആരോപണമുണ്ട്. ഈ കേസിൽ 15-11-1995 ന്, വിചാരണ കോടതി പ്രതികളെ ശിക്ഷിക്കാൻ കൂട്ടാക്കിയില്ല.
അതിന് ജഡ്ജി കണ്ടെത്തിയ കാരണങ്ങൾ ഇവയാണ് *ഗ്രാമത്തലവന് പീഡിപ്പിക്കാൻ സാധിക്കില്ലപല ജാതിയിൽപ്പെട്ടവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്ന് കൊണ്ട്, അവർക്ക് ഭൻവാരിയെ പീഡിപ്പിക്കാ ൻ സാധിക്കില്ല
*60-70 വയസ്സുള്ള പുരുഷന് പീഡിപ്പിക്കാൻ സാധിക്കില്ല
*സംഘത്തിൽ ഒരു അമ്മാവനും-മരുമകനും ഉണ്ടായിരുന്നു. ബന്ധുവിന്റെ മുന്നിൽവെച്ച് ആർക്കും പീഡിപ്പിക്കാൻ സാധിക്കില്ല
*ഉയർന്ന ജാതിയിൽപ്പെട്ട പുരുഷന് താഴ്ന്ന ജാതി യിൽപ്പെട്ട ഭൻവാരിയെപീഡിപ്പിക്കാൻ സാധിക്കില്ല.
*ഭൻവാരിയുടെ ഭർത്താവിന് പീഡനം കണ്ടുനിക്കാൻ സാധിക്കാത്തത് കൊണ്ട് തന്നെ പീഡനം നടന്നിരിക്കാ ൻ വഴിയില്ല.
കോടതി വിധിയും എതിരായതോടെ ഗ്രാമം മുഴുവൻ ഭൻവാരിക്കും കുടുംബത്തിനുംഎതിരായി. ഊരു വിലക്ക് കൽപ്പിച്ചു. അമ്മയുടെ മൃതദേഹം കാണാൻ പോലും ഭൻവാരിയെ അവർ അനുവദിച്ചില്ല. തോൽക്കാൻ തയാറല്ലായിരുന്നു ഭൻവാരി. അവർ പോരാട്ടം തുടർന്നു. സംഭവം ദേശീയ ശ്രദ്ധ യാകർഷിച്ചു.കോടതിയുടെ ക്രൂര വിധിയിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകികോടതിയുടെ ഇത്തരം പ്രസ്ഥാവനകൾ രാജ്യമൊട്ടുക്ക് ശ്രദ്ധ പിടിച്ചു പറ്റി. ഭൻവാരി ദേവിയുടെ നീതിക്കായി രാജ്യമൊട്ടാകെ സ്ത്രീകൾ സംഘടിച്ചു.അഞ്ചു വർഷത്തോളം നീണ്ട നിയമ പോരാട്ട ത്തിനൊടുവിൽ 1997ൽ കേസ് സുപ്രീം കോടതിയിലെത്തി. മേൽക്കോടതി വിധിപ്രകാരം ‘വിശാഖ ഗൈഡ് ലൈൻസ്’ എന്ന പേരിൽ നിയമം ഉണ്ടാക്കി. ഇതാണ് പിന്നീട് 1997-ലെ വിശാഖ സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ കേസിലെ സുപ്രീംകോടതിയുടെ മാർഗ നിർദ്ദേശ രകാരവും ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെ യുണ്ടാവുന്ന പീഡനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാർലിമെന്റി ന്റെ ഇരുസഭകളും പാസ്സാക്കി. 9-12-2013 തിയ്യതി പ്രാബല്യത്തിൽ വന്ന സ്ത്രീകൾ ക്കെതിരെയുള്ള ലൈംഗികപീഡന നിയമം 2013-ലേക്ക് നയിച്ചുഈ നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കുന്നതു നിരോധിച്ചി രിക്കുന്നു. തൊഴിലിടങ്ങളിലെ പീഡനം സംബന്ധിച്ച പരാതികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഇന്റേണല്‍ കമ്മിറ്റിയിലോ, ഇത് നിലവിലില്ലാത്ത പക്ഷം ലോക്കല്‍ കപ്ലെയ്ന്റ്സ് കമ്മിറ്റിയിലോ രേഖാമൂലം പരാതി നല്‍കാവുന്നതാണ്.
ഐക്യരാഷ്ട്രസഭയുടെ ബെയ്ജിങ്ങിൽ നടന്ന നാലാം വനിതാ സമ്മേളനത്തിൽ അവർക്ഷണിക്കപ്പെടുകയും പങ്കെടുക്കുകയുണ്ടായി അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവു ഭൻവാരിക്ക് 25000 രൂപ നൽകുകയുണ്ടായി. കൂടാതെ 40000 രൂപയും, വീടുവയ്ക്കാൻഉള്ള സ്ഥലവും സർക്കാർ വക സൗജന്യമായി ലഭിച്ചു. ഇതിന് പുറമേ ധീരതയ്ക്കുള്ളനീർജ ഭാനോട്ട് പുരസ്കാരവും ഭൻവാരിയെ തേടി എത്തി.
Pscvinjanalokam