മനുഷ്യ ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട യുദ്ധം എന്നത് എന്നുള്ളത് ഒരു ഉത്തരമില്ലാത്ത ചോദ്യമാണ് .എന്നാലും സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട പൗരാണിക യുദ്ധങ്ങൾ എണ്ണത്തിൽ തുലോം കുറവാണ് .വ്യക്തമായി രേഖപ്പെടുത്തപ്പെട്ട വിവരങ്ങൾ ഇപ്പോഴും നിലവിലുള്ള ഒരു പൗരാണിക യുദ്ധമാണ് കാദേശിലെ യുദ്ധം . ഈ യുദ്ധം ,ചരിത്രപരമായി ഐതിഹാസികമായ ട്രോജന് യുദ്ധത്തിന്റെ വളരെ അടുത്ത കാലത്താണ് നടന്നത് .ട്രോജൻ യുദ്ധം BCE 1280-1260 കാലത്താണ് നടന്നത് എന്നാണ് അംഗീകരിക്കപ്പെട്ട അഭിപ്രായം .വെങ്കലയുഗത്തിന്റെ അവസാന നാളുകളിലാണ് ഈ യുദ്ധം നടക്കുന്നത് .അകാലത് മധ്യ ധരണ്യാഴി പ്രദേശത്തു മൂന്ന് വൻശക്തികൾ ആണ് ഉണ്ടായിരുന്നത് ,ഈജിപ്ത് ,ഹിറ്റൈറ്റ് സാമ്രാജ്യം ,മൈസെനിയന് സാമ്രാജ്യം എന്നിവയായിരുന്നു അവ .ഹിറ്റൈറ്റ് സാമ്രാജ്യം ഈജിപ്ഷ്യൻ സാമ്രാജ്യത്തിന്റെ സ്വാധീനപ്രദേശത്തിലേക്ക് കടന്നുകയറാൻ നടത്തിയ ശ്രമങ്ങളാണ് കാദേശിലെ യുദ്ധത്തിന് വഴിവച്ചത് കാദേശ് ഇന്നത്തെ സിറിയയിലുള്ള ഒരു പ്രദേശമാണ്
——–
കാരണങ്ങൾ :
———–
ഇന്നത്തെ തുർക്കിയുടെ ഭൂഭാഗത്താണ് ഹിറ്റിറ്റ് സാമ്രാജ്യം (HITTITE EMPIRE) നിലനിന്നിരുന്നത് .ഇതിന് ഏതാണ്ട് ആയിരം കിലോമീറ്റർ തെക്കു ദിക്കിലേക്കാണ് ഈജിപ്ത്. ബി സി പതിനാലാം ശതകത്തിൽ ഹിറ്റിറ്റ് സാമ്രാജ്യം അഭൂത പൂർവമായ വളർച്ച നേടി ,ഈജിപ്തിനെ സമ്മർദ്ദത്തിലാക്കാൻ ആ മേഖലയിലെ ചെറു രാജ്യങ്ങളുടെ സഹായത്തോടുകൂടി ഹിറ്റിന്റെ സാമ്രാജ്യത്തിന്റെ അതിർത്തികൾ ഈജിപ്റ്റിനടുത്തേക്കു നീക്കാൻ ശ്രമം നടത്തി .റാംസെസ് രണ്ടാമനായിരുന്നു അക്കാലത്തു ഈജിപ്ത് ഭരിച്ചിരുന്നത്. അദ്ദേഹം ഈ ഹിറ്റിന്റെ നീക്കത്തെ സൈനികമായി ചെറുക്കൻ തീരുമാനിച്ചു .ഈജിപ്തിന്റെ അതിർത്തിക്ക് വളരെ ദൂരെ വച്ച് ഹിറ്റിന്റെ സേനയെ നേരിടാൻ റാംസെസ് തീരുമാനിച്ചു .മുവ്വാട്ടാളി (Muwatalli ) രണ്ടാമനായിരുന്നു അക്കാലത്തെ ഹിറ്റിറ്റ് ചക്രവർത്തി
—
യുദ്ധത്തിന്റെ വിവരണം :
——
ഹിറ്റൈറ്റ് സേന അംഗബലത്തിൽ ഈജിപ്ഷ്യൻ സേനയേക്കാൾ വലുതായിരുന്നു .ഹിറ്റിറ്റ് സൈന്യസംഖ്യ അന്പത്തിനായിരവും ഈജിപ്ഷ്യൻ സേനാബലം മുപ്പത്തിനായിരത്തിനു താഴെയുമായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .കാദേശ് അക്കാലത്തു പൂർണമായ ഹിറ്റിറ്റ് നിയന്ത്രണത്തിലായിരുന്നു .ഈജിപ്ഷ്യൻ സേന ഹിറ്റിറ്റ് സേനയെ നേരിടാൻ ഈജിപ്തിൽ നിന്ന് മുന്നൂറു കിലോമീറ്ററോളം മാർച്ചുചെയ്താണ് യുദ്ധഭൂമിയിൽ എത്തിയത് .കാദേശ് ഇപ്പോഴത്തെ സിറിയൻ നഗരമായ അലെപ്പോകു വളരെ അടുത്താണ് .ഈജിപ്ഷ്യൻ കുതിരപ്പടയും തേരാളികളും ഹിറ്റിറ്റ് സേനയുടെ മേൽ വളരെ പെട്ടന്നുള്ള ഒരാക്രമണം നടത്തി എണ്ണത്തിൽ കുറവായിരുന്നിട്ടും ഹിറ്റിറ്റ് സേനയെ ചിതറിക്കാൻ ഈജിപ്ഷ്യൻ കുതിരപ്പടക്ക് കഴിഞ്ഞു ,.ഹിറ്റിറ്റ് തിരിച്ചടിയും ശക്തമായിരുന്നു ഒരു ഈജിപ്ഷ്യൻ ഡിവിഷൻ പൂർണമായി നശിപ്പിക്കാൻ അവർക്കു കഴിഞ്ഞു .എന്നാൽ രാംസെസിന്റെ തന്നെ നേതൃത്വത്തിൽ ഈജിപ്ഷ്യൻ സേന ഹിറ്റിറ്റ് സൈന്യത്തെ ശക്തമായി ആക്രമിച്ചു പിന്മാറാൻ നിര്ബന്ധിതരാക്കി .യുദ്ധത്തിന്റെ താത്കാലിക ഫലം ആരും ജയിക്കാത്ത അവസ്ഥയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം .എന്നാൽ പ്രചാരണ വിജയവും ദീർഘ കാല നേട്ടവും ഈജിപ്റ്റിനായിരുന്നു .ഹിറ്റിറ്റ് കടന്നുകയറ്റം എന്നെന്നേക്കുമായി തടയാൻ അവർക്കു കഴിഞ്ഞു
യുദ്ധാനന്തരം
———–
ഈജിപ്ഷ്യൻ സാമ്രാജ്യവും ,ഹിറ്റിറ്റ് സാമ്രാജ്യവും ഒരു സമാധാന ഉടമ്പടിയിൽ ഒപ്പു വച്ചു.. ഉടമ്പടി ഈജിപ്തിൽ ഇന്നും കല്ലിൽ കൊത്തു വച്ചിട്ടുണ്ട് .കാദേശിലെ യുദ്ധത്തിനുശേഷം ഹിറ്റിറ്റ് സാമ്രാജ്യവും ഈജിപ്ഷ്യൻ സാമ്രാജ്യവും തമ്മിൽ വലിയ ഏറ്റുമുട്ടലുകൾ പിന്നീടുണ്ടായില്ല .യുദ്ധം ഈജിപ്റ്റിനാണ് കൂടുതൽ ഗുണമുണ്ടാക്കിയത് .ഹിറ്റിറ്റ് സാമ്രാജ്യം ഇരുമ്പിന്റെ നിർമാണവിദ്യയിൽ വിദഗ്ധരായിരുന്നു .യുദ്ധശേഷം ഈജിപ്ത് വളരെയധികം പുതിയ സാങ്കേതിക വിദ്യകൾ ഹിറ്റിറ്റ് ജനതയിൽ നിന്ന് സ്വായത്തമാക്കി ..സാങ്കേതികവിദ്യയിൽ പിന്നോക്കം നിന്നിരുന്ന ഈജിപ്ത് ആ മേഖലയിലും ശക്തമായ മുന്നേറ്റം നടത്തി .ഈജിപ്ഷ്യൻ സാമ്രാജ്യം പിന്നീട് ആയിരം കൊല്ലം കൂടി നിലനിന്നു .ഹിറ്റിറ്റ് സാമ്രാജ്യ നൂറു വർഷത്തിന് ശേഷം വെങ്കലയുഗ തകർന്നടിയലിൽ,കടൽ മനുഷ്യരുടെ ആക്രമണത്തിൽ തകർന്നടിഞ്ഞു വിസ്മൃതിയിലേക്കു മറഞ്ഞു
—-
ചിത്രo :യുദ്ധംചെയ്യ്യുന്ന റംസീസ് രണ്ടാമൻ :ചിത്രo:കടപ്പാട് വിക്കിമീഡിയ കോമൺസ്
—
Ref:
1. http://www.ancient.eu/Kadesh/
2. https://en.wikipedia.org/wiki/Battle_of_Kadesh