ചന്ദ്ര ഗുപ്ത മൗര്യന്റെ കാലത്തു ഇന്ത്യയിലെ ഗ്രീക്ക് സ്ഥാനപതിയായിരുന്നു മെഗസ്തനീസ് . സഞ്ചാരി , ചരിത്ര പണ്ഡിതൻ ,എഴുത്തുകാരൻ എന്നെ നിലകളിലും അദ്ദേഹം തിളങ്ങി,.മാസിഡോണിയൻ ചക്രവർത്തി സെല്യൂക്കസ് നിക്കേറ്റർ (Selucus Nicator)ഇന്ത്യയിലേക്കയച്ച സ്ഥാനപതിയായിരുന്ന അദ്ദേഹം .അലക്സൻഡർ ചക്രവർത്തിയുടെ സേനാനായകരിൽ പ്രധാനിയായ ഒരാളായിയുന്നു സെല്യൂക്കസ്.അലക്സൻഡറുടെ മരണശേഷം പട നായകർ അദ്ദേഹത്തിന്റെ സാമ്രാജ്യം വീതം വച്ചെടുത്തപ്പോൾ ഏഷ്യൻ ഭൂഭാഗത്തിന്റെ അവകാശിയായതു സെല്യൂക്കസ് ആയിരുന്നു .തുർക്കി മുതൽ പേർഷ്യ വരെയുള്ള വിശാലമായ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു സെല്യൂക്കസ് .
.
അലക്സൻഡറെപ്പോലെ സെല്യൂക്കസും ഇന്ത്യയെ ആക്രമിക്കാൻ തുനിഞ്ഞു ..എന്നാൽ ചന്ദ്രഗുപ്തന്റെ മൗര്യ സേന ഗ്രീക്ക്-പേർഷ്യൻ സേനയെ തികച്ചും പരാജയപ്പെടുത്തി .ഒരു ഇന്ത്യൻ ചക്രവർത്തി ഒരു യൂറോപ്യൻ ശക്തിയെ നാമാവശേഷമാക്കിയത് ആദ്യമായിട്ടായിരുന്നു .യുദ്ധ ശേഷം നിലവിൽ വന്ന സമാധാന കരാറിൽ സെല്യൂക്കസ്സ് വലിയോരു ഭൂപ്രദേശം ചന്ദ്രഗുപ്തന് അടിയറ വച്ചു .ചന്ദ്രഗുപ്തൻ സമ്മാനമായി 500 ആനകളെ സെല്യൂക്കസിനു നൽകി ..അവർ പരസ്പരം സ്ഥാനപതിമാരെ അയക്കാനും തീരുമാനിച്ചു .അങ്ങനെ ഇന്ത്യയിലെത്തിയ ഗ്രീക്ക് നയ തന്ത്രജ്ഞനാണ് മെഗസ്തനീസ് . ബി സി മുനൂറിനോടടുപ്പിച്ചാണ്(BC 300) അദ്ദേഹം ഇന്ത്യയിൽ എത്തിയതെന്ന് കരുതുന്നു .
.
സ്ഥാനപതിയായി മെഗസ്തനീസ് പാടലീപുത്രത്തിൽ ഒതുങ്ങി കഴിഞ്ഞില്ല .അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു .കണ്ടതെല്ലാം എഴുതിവെച്ചു . അദ്ദേഹത്തിന്റെ എഴുത്തിന്റെ സഞ്ചയം ”ഇൻഡിക്ക ” (Indika )എന്ന പേരിൽ പ്രശസ്തമായി .അത് പുരാതന ചരിത്രകാരന്മാർക് ഒരു റഫറൻസ് ഗ്രന്ഥമായി തീർന്നു . ചരിത്ര കാരന്മാരായ ആര്യനും (Aarrian) സ്റ്രാബൊയും(Strabo) .ഇന്ഡിക്കയെ അധികരിച്ചു ബ്രിഹദ് ഗ്രന്ധങ്ങളെഴുതി . ഇന്ടികയുടെ മൂലരൂപം കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപെട്ടുപോയിട്ടും വിവർത്തനങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇൻഡിക്ക നൽകിയ വിവരങ്ങൾ മായാതെ നിലനിന്നു പോരുന്നു .
Image:Courtsey:https://mytempleapp.com/indica-by-megasthenes/