Collecting knowledge For you !

വെള്ള കുള്ളനും പ്ലാനെറ്ററി നെബുലയും

By:
Posted: January 3, 2018
Category: Space
Comments: 0
download palathully android app ! >>>> Get!

സൂര്യനെപ്പോലെയുള്ള ജി -ടൈപ് മെയിൻ സീക്വെൻസ് (G-type main-sequence star ) നക്ഷത്രങ്ങളുടെ അവസാന ദശയാണ് മേല്പറഞ്ഞ അവസ്ഥ. സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങൾ നിയതമായ അവസ്ഥയിലും വലിപ്പത്തിലും നിലനിൽക്കുന്നത് ഫ്യൂഷൻ മൂലം ഉത്പാദിപ്പിക്കുന്ന ഫോട്ടോണുകളുടെ പുറത്തോട്ടുള്ള തള്ളലിന്റെയും നക്ഷത്രത്തെ ചുരുക്കാൻ ശ്രമിക്കുന്ന ഗുരുത്വ ബലത്തിന്റെയും സന്തുലനാവസ്ഥയിലാണ് (ഹൈഡ്രോസ്റ്റാറ്റിക് ഇക്വിലിബ്രിയം ) ഫ്യൂഷൻ നടത്താനുളള ആണവ ഇന്ധനം തീർന്നാൽ ഫ്യൂഷൻ മൂലം ഉത്പാദിപ്പിക്കുന്ന ഫോട്ടോണുകളുടെ പുറത്തോട്ടുള്ള തള്ളൽ അവസാനിക്കുന്നു .പിന്നീട് നക്ഷത്രത്തെ ചുരുക്കാൻ ശ്രമിക്കുന്ന ഗുരുത്വ ബലത്തി നെ സന്തുലനം ചെയ്യാൻ മറ്റൊരു ബലമില്ല തദ്ഭലമായി ഇന്ധനം തീർന്ന നക്ഷത്രം ഗുരുത്വ ബലത്തിന്റെ പ്രവർത്തന ബലമായി ഞെരിഞ്ഞമരുന്നു .വളരെ ചെറിയ കാലയളവിനുള്ളിൽ നടക്കുന്ന ഈ ഞെരിഞ് അമരൻ എലെക്ട്രോണുകളുടെ ഡിജിൻറെൻസി പ്രെഷർ സുരുത്വ ബലത്തെ സന്തുലനം ചെയ്യുന്നതുവരെ തുടരും .ഈ പ്രതിഭാസത്തെയാണ് സൂപ്പർനോവ സ്ഫോടനം എന്ന് വിളിക്കുന്നത് .,അതിനോടകം നക്ഷത്രത്തിന്റെ വ്യാസം ഏതാണ്ട് പത്തു കിലോമീറ്റര് ആയി ചുരുങ്ങിയിട്ടുണ്ടാവും .ഈ വസ്തുവിനെയാണ് വെള്ളകുള്ളൻ (white dwarf ) എന്നുപറയുന്നത് .
.ഗുരുത്വബലത്തിലൂടെ നക്ഷത്രം സൂപ്പർനോവ സ്ഫോടനത്തിലൂടെ ഞെരിഞ്ഞമരുമ്പോൾ നക്ഷത്രത്തിന്റെ പുറം പാളികൾ പലതും വെളിയിലേക്ക് തിരിച്ചുപോകും .ഈ വസ്തുക്കളും പാളികളും കേന്ദ്ര വസ്തു ( വെള്ള കുള്ളൻ ) വിന്റെ ഗുരുത്വ ശക്തിയാൽ പിടിച്ചു നിർത്തപ്പെടുകയും .കേന്ദ്ര വസ്തുവിന് ചുറ്റും ഒരു മനോഹരമായ ആവരണമായി തീരുകയും ചെയുന്നു .ഈ നിര്മിതിയെയാണ് പ്ലാനെറ്ററി നെബുല എന്ന് പറയുനനത്..
.
പൊടിപടലങ്ങൾ മാത്രം നിറഞ്ഞ പ്ലാനെറ്ററി നെബുല ദശലക്ഷക്കണക്കിനു വർഷങ്ങൾ നിലനിന്നശേഷം ചിന്ന ഭിന്നമായി ഗാലക്‌തിക പൊടിപടലങ്ങളുടെ ഭാഗമായി മാറുന്നു ..
.
വെള്ളകുള്ളനാകട്ടെ ആദ്യകാലങ്ങളിൽ പിതിർനക്ഷത്രത്തിന്റെ താപോർജ്ജത്തിന്റെ സിംഹഭാഗവും ശേഖരിച്ചു വച്ചിരിക്കുന്നതിനാൽ ആയിരക്കണക്കിന് ഡിഗ്രി താപനിലയുള്ള വെള്ളനിറത്തിലുള്ള പ്രകാശം ചൊരിഞ്ഞു നിൽക്കും .സ്വന്തമായ ഊർജ നിർമാണം ഇല്ലാത്തതിനാൽ കാലക്രമേണ താപനില കുറഞ്.പതിനായിരക്കണക്കിന് കോടി വര്ഷങ്ങള്ക്കു ശേഷം കറുത്ത കുള്ളൻ (Dark Dwarf )എന്ന അവസ്ഥയിൽ എത്തിച്ചേരും എന്നാണ് കരുതപ്പെടുന്നത് ..കറുത്ത കുള്ളന്മാർ രൂപപ്പെടാൻ പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ വയസ്സിനെക്കാൾ നൂറുകണക്കിന് മടങ്ങു കാലയളവ് വേണ്ടതിനാൽ ഇപ്പോൾ പ്രപഞ്ചത്തിൽ കറുത്ത കുള്ളന്മാർ ഇല്ല എന്നാണ് അനുമാനം .പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വസ്തുക്കളിൽ പെടുന്നവയാണ് ചില പ്ലാനെറ്ററി നെബുലകൾ .സൂര്യൻ ഏറ്റവും അടുത്ത വെള്ളകുള്ളനായ സിറിയസ് ബി ഏതാണ്ട് 8 പ്രകാശവർഷം അകലെയാണ് .
.
.
പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ പുനർ നിർമാണത്തിൽ പ്ലാനെറ്ററി നെബുലകൾക്ക് വലിയ പ്രാധാന്യമുണ്ട് .പ്ലാനെറ്ററി നെബുലകളുടെ ദ്രവ്യത്തിൽനിന്നാണ് പുതിയ നക്ഷത്രങ്ങളും ഗ്രഹങ്ങളും സൗരയൂഥങ്ങളുമെല്ലാം ഉടലെടുക്കുന്നത് .അറ്റോമിക് സംഖ്യ കൂടിയ മൂലകങ്ങളാൽ സമൃദ്ധമാണ് പ്ലാനെറ്ററി നെബുലകൾ .പ്ലാനെറ്ററി നെബുലകളുടെ ദ്രവ്യത്തിൽ നിന്നും ഉടലെടുക്കുന്ന നക്ഷത്രങ്ങൾക്കു ചുറ്റുമാണ് ഭൂമിക്കു സമാനമായ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉടലെടുക്കാനുള്ള സാധ്യത എറിയത്.ചുരുക്കത്തിൽ ജീവൻ ഉത്ഭവിക്കാനും നിലനിൽക്കാനും പരിണാമത്തിലൂടെ വികസിക്കാനുമുള്ള സാധ്യതകൾ ഒരുക്കുന്നതിൽ പ്ലാനെറ്ററി നെബുലകൾക്ക് വലിയ സ്ഥാനമുണ്ട്
.
--
ചിത്രങ്ങൾ :എസ്കിമോ നെബുല -ഒരു പ്ലാനെറ്ററി നെബുല ,ഹെലിക്സ് നെബുല -ഒരു പ്ലാനെറ്ററി നെബുല.സിറിയസ് ബി : ഒരു വെള്ളകുള്ളൻ : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1.https://imagine.gsfc.nasa.gov/science/objects/dwarfs1.html
2.http://astronomy.swin.edu.au/cosmos/W/White+Dwarf
3.https://en.wikipedia.org/wiki/White_dwarf.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *