Collecting knowledge For you !

വൈദ്യുത വാഹനങ്ങൾ -ഒരു തിരിച്ചു വരവ്

By:
Posted: January 10, 2018
Category: Engineering
Comments: 0
download palathully android app ! >>>> Get!

വൈദ്യുത വാഹനങ്ങൾ ഇപ്പോൾ വാഹന കമ്പോളത്തിലേക്ക് കടന്നു കയറിക്കൊണ്ടിരിക്കുകയാണ് .പക്ഷെ ഇത് വൈദ്യുതവാഹനങ്ങളുടെ രണ്ടാം വരവാണ് .ഒരു നൂറ്റാണ്ടിനു ശേഷമുള്ള ഒരു രണ്ടാം വരവ് .
.
വൈദ്യുത വാഹനങ്ങളുടെ ചരിത്രം ഏകദേശം രണ്ടു നൂറ്റാണ്ടുമുന്പാണ് തുടങ്ങുന്നത് .പെട്രോൾ ഡീസൽ വാഹനങ്ങൾ അവതരിക്കുന്നതിനും അര നൂറ്റാണ്ടിലേറെ മുൻപാണ് വൈദുത വാഹനങ്ങൾ അവതരിച്ചത് .പ്രതിഭാശാലിയായ അമേരിക്കൻ കൊല്ലപ്പണിക്കാരൻ തോമസ് ദാവെൻപോർട് ( Thomas Davenport 1802 – 1851))ആണ് ആദ്യ വൈദുത വാഹനം നിർമിച്ചത് .1835 ൽ ആയിരുന്നു ദാവെൻപോർട് വൈദുത ലോക്കൊമൊട്ടീവ് നിർമ്മിക്കപ്പെട്ടത് .ചെറിയ ഒരു മോഡൽ ആയിരുന്നു വെങ്കിലും ആദ്യ വൈദുത വാഹനം ദാവൻപോർട്ടിന്റേത് തന്നെ . ഇതേ കാലത്തു തന്നെ സ്കോട്ലാന്ഡിലെ തോമസ് ആൻഡേഴ്സണും ബാറ്ററികൾകൊണ്ട് പ്രവർത്തിക്കുന്ന ഒരു വാഹനം പരീക്ഷിച്ചു .
.
ഫ്രഞ്ച് കാരനായ ഗസ്റ്റീൻ പിയാൻറെറ്‌ ( Gaston Planté) 1859 ൽ ലെഡ് ആസിഡ് സ്റ്റോറേജ് ബാറ്ററി കണ്ടുപിടിച്ചതോടെ വൈദുത വാഹനങ്ങൾ മോഡലുകളിൽ നിന്നും യാഥാർഥ്യത്തിലേക്ക് മാറി .1885 ൽ അന്തർ ജ്വലന എഞ്ചിനുകൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ വൻതോതിൽ നിരത്തിലിറങ്ങുന്നതിനു രണ്ടു ദശാബ്ദം മുൻപ് ഇംഗ്ളീഷുകാരനായ തോമസ് പാർക്കർ വൈദുത വാഹനങ്ങൾ നിർമിച്ചു നിരത്തിലിറക്കി .തോമസ് പാർക്കാരുടെ വൈദുതകാറുകൾ ലണ്ടൻ നഗരത്തിൽ ആദ്യമായി യന്ത്ര കാറുകളുടെ യുഗത്തിന് തിരി കൊളുത്തി . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നൂറു കിലോമീറ്റര് വേഗത്തിൽ ചീറിപ്പായുന്ന വൈദ്യത വാഹനങ്ങൾ പ്രമുഖ യൂറോപ്യൻ നഗരങ്ങളിലൂടെ ചീറിപ്പാഞ്ഞിരുന്നു . മനുഷ്യകുലത്തിന്റെ ആദ്യ യാന്ത്രിക വാഹന (കാറുകളുടെ )വിപ്ലവം വൈദ്യത വാഹനങ്ങളിലൂടെ ആയിരുന്നു
..
1890 മുതൽ 1910 വരെയുള്ള കാലം വൈദുതകാറുകളുടെ സുവർണ്ണ കാലം ആയിരുന്നു .അവയുടെ കുറഞ്ഞ ദൂരപരിധിയും .വലിയ വിലയും അവ കൈക്കലാക്കുന്നതിൽ നിന്നും യൂറോപ്യൻ ഉപരി വർഗത്തെ അകറ്റിയില്ല .അവയിൽ ഉപയോഗിച്ചിരുന്ന ലെഡ് ആസിഡ് ബാറ്ററികളുടെ നിർമാണവും അക്കാലത്ത് വൻവ്യവസായമായി .
.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ യു എസ് ലെ ഹെന്രി ഫോർഡ് ചെലവുകുറഞ്ഞ പെട്രോൾ കാറുകളുടെ നിർമാണം തുടങ്ങി .ഫോർഡിന്റെ ടി -മോഡൽ കാറുകൾക്ക് വൈദ്യുത കാറുകളെക്കാൾ വില വളരെ കുറവായിരുന്നു .അവക്ക് കാറുകളെക്കാൾ കൂടുതൽ റേഞ്ചും വേഗതയും കൂടി ഉണ്ടായിരുന്നു.ഇരുപതുകളോടെ ഇന്റെര്നെൽ കംബസ്റ്റെയ്ൻ എഞ്ചിനുകൾ ഘടിപ്പിച്ച കാറുകൾ യൂറോപ്യൻ നഗരങ്ങളെയും കീഴടക്കി വൈദുത വാഹനങ്ങൾ പതിയെ തിരശീലക്കു പിറകിലേക്ക് മറഞ്ഞു .
--
വൈദ്യുത വാഹനങ്ങളുടെ രണ്ടാം വരവ്
--
പുതിയ തരം സ്റ്റോറേജ് ബാറ്ററികളുടെ വരവാണ് വൈദ്യുത വാഹനങ്ങളെ വീണ്ടും ഒരു പ്രായോഗിക സാധ്യതയാക്കിയത് .ഒരു നൂറ്റാണ്ട് ലെഡ് ആസിഡ് സെൽ ആയിരുന്നു പ്രധാനപ്പെട്ട സ്റ്റോറേജ് സെല്ലുകൾ . ഊർജ്ജ സാന്ദ്രതയിലെ കുറവും കൂടിയ ഭാരവും ലെഡ് ആസിഡ് സെല്ലുകളുടെ പോരായ്മയായിരുന്നു .എഴുപതുകളിലും എൺപതുകളിലും നിക്കൽ കാഡ്മിയം നിക്കൽ മെറ്റൽ ഹൈഡ്രയ്ഡ് തുടങ്ങിയവ കൂടിയ ഊർജ്ജ സാന്ദ്രതയുള്ള ബാറ്ററികൾ രംഗത്ത് വന്നു ,ലെഡ് ആസിഡ് സെല്ലിനെക്കാൾ വളരെ മടങ് ഊർജ്ജ സാന്ദ്രതയും ഭാരക്കുറവുമുള്ള ലിതിയും അയോൺ ബാറ്ററികളുടെ വരവ് വൈദ്യുത കാറുകളുടെ തിരിച്ചു വരവ് ഒരനിവാര്യതയാക്കി .ഡി സി -എ സി കൺവെർട്ടറുകളും .വലിയ പവർ ,വോൾട്ടേജ് റേറ്റിംഗുള്ള സെമികണ്ടക്ടർ പവർ ഡിവൈസുകളുടെ ആവിർ ഭാവവും വൈദ്യുത വാഹനങ്ങളുടെ തിരിച്ചു വരവിനു കരുത്ത് നൽകി .ട്രാക്ഷൻ മോട്ടോറുകൾക്ക് ഓരോ സാഹചര്യത്തിനും അനുസരിച്ച് വൈദ്യുതോർജ്ജം ശരിയായ ആവൃതിയിലും വോൾട്ടേജിലും പ്രദാനം ചെയ്യാനാവുന്ന എ സി മോട്ടോർ ഡ്രൈവുകളുടെ ആവിർഭാവവും വൈദ്യുത വാഹനങ്ങൾക്ക് തുണയായി .ഇന്റേണൽ കംബസ്റ്റെയ്ൻ എഞ്ചിൻ വാഹനങ്ങളോട് താരതമ്യം ചെയ്യാനാവുന്ന വൈദുത വാഹനങ്ങളുടെ നിർമ്മാണത്തിനുതകു ന്ന സാങ്കേതിക വിദ്യകൾ ഇപ്പോൾ മാത്രമാണ് ഒരുമിച്ച് യാഥാർഥ്യമാകുന്നത്.
.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും ശുദ്ധ ഇലക്ട്രിക് വാഹനങ്ങളും ദിവസേനയെന്നോണം രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ് .ഊർജ്ജ സാന്ദ്രതയിൽ ഇപ്പോഴും സ്റ്റോറേജ് ബാറ്ററികൾ ഹൈഡ്രോകാര്ബണ് ഇന്ധനങ്ങൾക്കു വളരെ പിറകിലാണ് .ബാറ്ററികൾ ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയം ഇന്ധന ടാങ്ക് നിറക്കാനെടുക്കുന്നതിന്റെ ആയിരക്കണക്കിന് മടങ്ങാണ്. ഈ വിഷമതകൾ എല്ലാം ഉണ്ടെങ്കിലും സമീപഭാവിയിൽ വൈദ്യുത വാഹനങ്ങൾ ,ഇന്റേണൽ കംബസ്റ്റെയ്ൻ എഞ്ചിൻ വാഹനങ്ങ ളോഡ് നല്ല കിടമത്സരം കാഴ്ചവെക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്
--
ചിത്രo : തോമസ് പാർക്കറുടെ ഇലക്ട്രിക് കാർ ,: ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്


--
ref
1.https://energy.gov/articles/history-electric-car
2..https://en.wikipedia.org/wi…/History_of_the_electric_vehicle

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *