Collecting knowledge For you !

സാവിത്രി ബായ് ഫൂലെ

By:
Posted: January 4, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

മഹാരാഷ്ട്രയിലെ നായ്ഗാവിൽ ഒരു കര്ഷക കുടുംബത്തിൽ 1831 ജനുവരി 3 നു സാവിത്രി ബായ് ഫൂലെ ജനിച്ചു. തന്റെ ഒന്‍പതാമത്തെ വയസ്സിൽ പന്ത്രണ്ടു വയസ്സുകാരനായ ജ്യോതിറാവു ഫൂലെ യെ വിവാഹം കഴിച്ചു . അവളുടെ പഠിക്കാനുള്ള ആഗ്രഹം കണ്ടു അദ്ദേഹം അവളെ എഴുത്തും വായനയും പഠിപ്പിച്ചു. താൻ ചെയ്യുന്നതു ഭാരതത്തിലെ ഒരു പുതിയ ഇതിഹാസത്തിന് ബീജാവാപം ചെയ്യുകയാണ് എന്ന് അന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒട്ടും അനുകൂലമല്ലാത്ത സാമൂഹിക ചുറ്റുപാടിൽ അവൾ പഠിച്ച് ഭാരതത്തിലെ ആദ്യത്തെ ഭാരതീയയായ അധ്യാപികയായി.
സാവിത്രി – ജ്യോതിറാവു ദമ്പതികൾ പൂനെയിലെ നാരായണ്‍ പെഠിൽ 1848 ൽ പെണ്‍കുട്ടികൾക്കായുള്ള ആദ്യത്തെ സ്കൂൾ ആരംഭിച്ചു. നാനാ ജാതി മതസ്ഥരായ കുട്ടികൾ ഇവിടെ വിദ്യാഭ്യാസം ചെയ്യപ്പെട്ടു. അവിടെയും സാവിത്രിക്കു മറ്റൊരു വെല്ലുവിളി നേരിടെണ്ടിയിരുന്നു. സ്ത്രീകൾ വീടിനു പുറത്തു പോയി ജോലി ചെയ്യുക പതിവില്ലാത്ത കാലമായിരുന്നു. നാട്ടിലുള്ള യാഥാസ്ഥിതികർ കല്ലും ചെളിയും വാരി അവരെ എറിയുമായിരുന്നു. അതുകൊണ്ട് പലപ്പോഴും സ്കൂളിൽ ചെന്ന് മറ്റൊരു വസ്ത്രം ധരിച്ചു വേണമായിരുന്നത്രേ അവര്ക്ക് ക്ലാസ്സിൽ പോവാൻ ! ഇതിലൊന്നും പതറാതെ ആ വര്ഷം തന്നെ അവർ മുതിര്ന്നവര്ക്കായി മറ്റൊരു സ്കൂൾ സ്ഥാപിച്ചു . 1851 ആയപ്പോഴത്തെക്കും അവർ 3 സ്കൂളുകൾ നടത്തിയിരുന്നു.
കുട്ടികൾ സ്കൂളിൽ വരുന്നത് പ്രോത്സാഹിപ്പിക്കാനും ഇടയ്ക്കു പഠനം നിർത്തി പോവുന്നത് തടയാനും വേണ്ടി സ്കൂളുകളിൽ ഉച്ചഭക്ഷണ സമ്പ്രദായവും ഗ്രാന്ഡും ഏർപ്പെടുത്തുന്ന പതിവ് തുടങ്ങിയത് സാവിത്രിയായിരുന്നു.ഒരു വിദ്യാഭാസ പ്രവര്ത്തക എന്നതിലുപരി സാമൂഹ്യ പരിഷ്ക്കർത്താവായും സാധുജന സേവികയായും അവരുടെ പേര് ചരിത്രത്തിൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മരണ നിരക്കിന്റെ ആധിക്യം കൊണ്ടും ശൈശവ വിവാഹം മൂലവും സമൂഹത്തിൽ വിധവകളുടെ എണ്ണം അന്ന് കൂടുതലായിരുന്നു. അവരുടെ സ്ഥിതിയാവട്ടെ പരമ ദയനീയവും. വിധവകൾ ശിരസ്സ്‌ മുണ്ഡനം ചെയ്യേണ്ടതുണ്ടായിരുന്നു. സാവിത്രി ബായ്- ജ്യോതിറാവു ദമ്പതികൾ വിധവകളുടെ ശിരസ്സ്‌ മുണ്ഡനം ചെയ്യുന്നതിനെതിരെ സമരം ചെയ്യുകയും അതിനെതിരെ ക്ഷുരകന്മാരെ ബോധവൽക്കരിക്കുകയും ചെയ്തു.
അക്കാലത്ത് വിധവകൾ പലവിധത്തിലും ചൂഷണം ചെയ്യപ്പെട്ടിരുന്നു. പലപ്പോഴും ലൈംഗീകചൂഷണത്തിന് ഇരയായി ഗർഭിണികളാക്കപ്പെടുന്ന വിധവകൾ സമൂഹത്തെ ഭയന്ന് ഒന്നുകിൽ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ജനിച്ചയുടൻ കുഞ്ഞുങ്ങളെ കൊന്നുകളയാൻ നിർബ്ബന്ധിതരാവുകയോ ചെയ്തിരുന്നു. ഒരിക്കൽ ഗര്ഭിണിയായ ഒരു വിധവയെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച ജ്യോതിറാവു അവളോട്‌ ആ കുഞ്ഞു ജനിക്കുമ്പോൾ താനാണ് അതിന്റെ അച്ഛൻ എന്ന് സമൂഹത്തോട് പറഞ്ഞുകൊളളാൻ പറഞ്ഞു അവളെ സമാധാനിപ്പിച്ചു സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നു. സാവിത്രി പ്രസവ ശുശ്രൂഷ ചെയ്തു. പിന്നീടു, മക്കളില്ലാത്ത അവർ ഈ കുഞ്ഞിനെ ദത്തെടുത്തു . പഠിപ്പിച്ചു , ഡോക്ടറാക്കി . അവർ ചൂഷിതരായ വിധവകൾകായി ‘ബാൽ ഹത്യാ പ്രതിബന്ധക് ഗൃഹ് ‘ എന്ന പേരിൽ ഒരു ആശ്വാസ കേന്ദ്രം തുടങ്ങുകയും ചെയ്തു.
തൊട്ടുകൂടായ്മക്കെതിരെയും ശക്തമായി പ്രതികരിച്ച ഇവർ ദളിതർക്കായി സ്വന്തം വീട്ടിൽ കിണറുണ്ടാക്കി അതിൽ നിന്നും വെള്ളം എടുതുകൊള്ലാൻ അനുവാദം നല്കി. വരൾച്ചയും ക്ഷാമവും ഗ്രാമത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടപ്പോൾ അവർ ‘വിക്ടോറിയ ബാലാശ്രമം ‘ സ്ഥാപിച്ചു. ഗ്രാമ ഗ്രാമങ്ങളിൽ ചെന്ന് സംഭാവന സ്വീകരിച്ച് ദിവസേന ആയിരങ്ങൾക്ക് അന്നം നല്കി.
1890 ൽ ജ്യോതിറാവു അന്തരിച്ചു. തൻറെ ഭർത്താവിന്റെ മരണാനന്തര ക്രിയകളിലും സാവിത്രി മറ്റൊരു വിപ്ലവം സൃഷ്ടിച്ചു . ദത്തു പുത്രനായതുകൊണ്ട് പിതാവിന്റെ മരണാനന്തര ക്രിയകൾ അനുഷ്ടിക്കാനുള്ള യശ്വന്തിന്റെ അവകാശത്തെ ചോദ്യം ചെയ്ത യാഥാസ്ഥിതികരോട് അവർ മറുപടി പറഞ്ഞത് ഭാരതാവിന്റെ ക്രിയകൾ സ്വയം ചെയ്തിട്ടായിരുന്നു !
മാതാപിതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു വളര്ന്ന യശ്വന്ത് എല്ലാ കാര്യങ്ങളിലും അവര്ക്ക് പിന്തുണയേകി. പുരോഹിത മേല്നോട്ടമില്ലാതെ – സ്ത്രീധനം വാങ്ങാതെയാണ് അവൻ വിവാഹിതനായത്.പൂനെയിൽ പ്ലേഗ് പടര്ന്നു പിടിച്ചപ്പോൾ സാവിത്രി ബായി മകനോടൊപ്പം ഒരു ആശുപത്രി തുടങ്ങി. രോഗികളെ അവർ സ്വയം പരിചരിക്കുമായിരുന്നു. അങ്ങനെ അവരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗബാധിതയായി 1897 മാര്ച് 10 ആം തിയ്യതി അവർ അന്തരിച്ചു.
സാവിത്രിയുടെ രണ്ടു കവിതാ സമാഹാരങ്ങൾ അവരുടെ മരണാനന്തരം പ്രസിദ്ധീകരിക്കുകയുണ്ടായി. കാവ്യ ഫൂലെ (1934) , ബവൻ കാശി സുബൊധ് രത്നാകർ (1982)മരനാനന്തര ബഹുമതിയായി മഹാരാഷ്ട്ര സർക്കാർ പൂനെ സർവ്വകലാശാലക്കു 2014 ൽ സാവിത്രി ബായ് ഫൂലെ പൂനെ സർവ്വകലാശാല എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. 1998 ൽ അവരുടെ ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പും
Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *