Collecting knowledge For you !

Tu-160 ബ്ലാക്ക് ജാക് ബോംബർ

By:
Posted: January 7, 2018
Category: Engineering
Comments: 0
download palathully android app ! >>>> Get!



ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ ബോംബർ വിമാനമാണ് Tu-160 -.സോവിയറ്റു യൂണിയന്റെ അവസാന നാളുകളിലാണ് ഈ ദീർഘദൂര ബോംബർ വിമാനം രൂപകൽപന ചൈയ്യപ്പെട്ടത് . സോവിയറ്റു യൂണിയനിലെ റ്റുപോലെവ് ഡിസൈൻ ബ്യുറോ ആണ് ഈ ബോംബർ രൂപകൽപന ചെയ്തത് അമേരിക്കയുടെ B1-A- ബോംബർ വിമാനത്തെ ചെറുക്കാനായിരുന്നു ഇത് രൂപകല്പനചെയ്തത് . യൂ എസ് പിനീട് B1-A പദ്ധതി ഉപേക്ഷിച്ചു താരതമ്യേന ,കരുത്തു കുറഞ്ഞ B1-B ബോംബർ വിമാന ങ്ങളുടെ നിർമാണം നടത്തി .പക്ഷെ Tu-160 ശബ്ദത്തിന്റെ രണ്ടുമടങ്ങുവേഗതയിൽ സഞ്ചരിക്കാൻ പ്രാപ്തിയുള്ള ദീർഘ ദൂര ബോംബർ ആയി തന്നെ നിർമ്മിക്കപ്പെട്ടു . നാല്പതു ടൺ ആയുധങ്ങൾ വഹിക്കാനും അവ വഹിച്ചു പന്ത്രണ്ടായിരം കിലോമീറ്റര് ദൂരം വരെ പറക്കാനും കഴിയും .ദീർഘ ദൂര ക്രൂയിസ് മിസൈലുകളാണ് Tu-160 ഇന്റെ പ്രധാന ആയുധം .
.
ഈ ബോംബാറിലുപയോഗിക്കുന്ന NK-32 എഞ്ചിനുകൾ ഇന്നേവരെ പോർവിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഏറ്റവും ശക്തമായ എഞ്ചിൻ ആണ്. .സോവിയറ്റു യൂണിയൻ തകരുമ്പോൾ ഇത്തരം 35 ബോംബറുകൾ ഉണ്ടായിരുന്നു അവയിൽ ഭൂരിഭാഗവും ഉക്രൈനിൽ ആയിരുന്നു വിന്യസിച്ചിരുന്നത് .ഉക്രയിനിനു ഈ അതി സങ്കീർണമായ യന്ത്രങ്ങൾ നിലനിർത്താനുള്ള ശേഷി ഇല്ലാത്തതിനാൽ കുറച്ചെണ്ണം അവർ റഷ്യക്ക് വിൽക്കുകയും ബാക്കിയുള്ളവ പിൻവലിക്കുകയും ചെയ്തു .ഇപ്പോൾ പതിനച് Tu-160 ബോംബറുകൾ റഷ്യൻ വ്യോമസേനയിൽ ഉണ്ട് .അടുത്തകാലത്തു റഷ്യ സിറിയയിൽ നടത്തിയ വ്യോമ ആക്രമണങ്ങളിൽ ഈ ബോംബറുകളും പങ്കെടുത്തിരുന്നു . ഈ ബോംബറിന്റെ പരിഷ്കരിച്ച പതിപ്പുകളുടെ നിർമ്മാണം റഷ്യയിൽ തുടങ്ങിക്കഴിഞ്ഞു .50 പരിഷ്കരിച്ച Tu-160ബോംബറുകൾ നിർമിക്കാനാണ് റഷ്യയുടെ പദ്ധതി
---
---
REF: http://www.military-today.com/a…/tupolev_tu160_blackjack.htm
.
ചിത്രo :Tu-160,കടപ്പാട് വിക്കിമീഡിയ കോമൺസ്








Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *