ശീതയുദ്ധത്തിന്റെ ആദ്യകാലങ്ങളിൽ സോവിയറ്റു യൂണിയന്റെ പക്കൽ ഉള്ള ആയുധങ്ങളുടെ വ്യാപ്തിയെപ്പറ്റി യൂ എസ് സൈനിക നേതിര്ത്വത്തിനു കൃത്യമായ അനുമാനം ഇല്ലായിരുന്നു .ലഭ്യമായ വിവരങ്ങൾ ആകട്ടെ അവ്യക്തവും പരസ്പരവിരുദ്ധവും ആയിരുന്നു .ആദ്യ കൃത്രിമ ഉപഗ്രഹം സോവിയറ്റു യൂണിയൻ വിക്ഷേപിച്ചത് യൂ എസ് സൈനിക രാഷ്ട്രീയ നേതിര്ത്വങ്ങളെ അതിശയപ്പെടുത്തുകയും ,ഭയപ്പെടുത്തുകയും ചെയ്തു .ഈ സാഹചര്യത്തിലാണ് വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ട് സോവിയറ്റു യൂണിയന് മുകളിലൂടെ U-2 ചാരവിമാനങ്ങൾ പറത്തി സോവിയറ്റു ആയുധങ്ങളെപ്പറ്റി വ്യ്കതമായ വിവരങ്ങൾ ശേഖരിക്കാൻ യൂ എസ് പ്രസിഡന്റ് എയ്സൻഹൗർ തീരുമാനിക്കുന്നത്
—
U -2 ചാരവിമാനം
——-
അമേരിക്ക ചാര വിമാനമായി നിർമിക്കുകയും ,ആദ്യകാലത്തു ഗവേഷണ കാര്യങ്ങൾക്കായി പ്രവർത്തി പ്പിക്കുന്നു എന്ന വ്യാജേന പല രാജ്യങ്ങളിലും വിന്യസിക്കുകയും ചെയ്ത വിമാനമാണ് .U-2.അൻപതുകളിലാണ് ഈ വിമാനം രഹസ്യമായി പറത്താൻ തുടങ്ങിയത്. അതീവരഹസ്യമായി ഈ വിമാനം USSR നു മുകളിലൂടെ പറത്തി അവരുടെ സൈനിക രഹസ്യങ്ങൾ ഒപ്പിയ്ർടുത്തിയിരുന്നു .70000 അടി ഉയരത്തിൽ പരന്നിരുന്നു ഈ വിമാനങ്ങളെ അന്നത്തെ റഡാറുകൾക്കു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു .അറുപതുകളുടെ തുടക്കത്തിൽ നിലവിൽ വന്ന കൂടുതൽ ശക്തമായ റഡാറുകൾക് അവയെ കണ്ടെത്താനായി ഒടുവിൽ 1960 മെയ്മാസത്തിൽ USSR ഇന് മുകളിലൂടെ പറന്ന ഒരു U-2 വിനെ SA-2 മിസൈൽ ഉപയോഗിച് അവർ വെടിവച്ചിട്ടു. ഈ സംഭവം ശീതയുദ്ധകാലത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചു .അന്ന് നടന്നിരുന്ന നിരായുധീകരണ ചർച്ചകൾ അലസിപ്പിരിഞ്ഞു USSR ഇന്റെ വ്യോമവേധ സംവിധാനങ്ങൾ ശക്തി പ്രാപിച്ചത് അമേരിക്ക മനസ്സിലാക്കിയത് ഈ സംഭവത്തോടെയായിരുന്നു . കഴിയുന്നത്ര ഉയരത്തിൽ പറക്കാൻ വേണ്ടി മാത്രമാണ് U-2 നിർമിച്ചത് . .ഈ വിമാനം യാതൊരുവിധത്തിലുള്ള ആയുധങ്ങളും വഹിച്ചിരുന്നില്ല . U-2 ഒരു യന്ത്രം ഘടിപ്പിച്ച ഗ്ലൈഡർ പോലെയായിരുന്നു എന്നാണ് അതിന്റെ ബാഹ്യരൂപം വെളിവാക്കിയിരുന്നത് .വളരെയധികം നീളമുള്ള ചിറകുകളും .വളരെ ഭാരം കുറഞ്ഞ നിർമാണവും വളരെ ഉയരത്തിൽ പറക്കാൻ ഇവക്കു കരുത്ത് നൽകി . സാങ്കേതിക തികവുള്ള ചാര ഉപഗ്രഹങ്ങളുടെ കാലത്തും ഇവ അമേരിക്കൻ വ്യോമസേനയിലിപ്പോഴും പ്രവർത്തിക്കുന്നു.
—
പാകിസ്താനായിരുന്നു ഏഷ്യയിലെ യൂ എസ് യൂ -2 ചാരവിമാനങ്ങളുടെ താവളം .പാകിസ്താനിലെ പെഷവാർ വ്യോമ താവളത്തിൽ നിന്നാണ് 1960 മെയ് ഒന്നിനാണ് സി ഐ എ ഉദ്യോഗസ്ഥനായ ഗാരി പോവെർസ് പരത്തിയ യൂ -2 ചാരവിമാനം സോവിയറ്റു വ്യോമ കേന്ദ്രങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ പറന്നുയർന്നത് .സോവിയറ്റു യൂണിയൻ ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്ന സെമി പ്ലാറ്റിൻസ്ക് പരീക്ഷണകേന്ദരവും ,ബൈക്കർ ബഹിരാകാശകേന്ദ്രവും കൂടി നിരീക്ഷിച്ചു വിവരങ്ങൾ ചോർത്താൻ പ്രസ്തുത ദൗത്യത്തിന് പരിപാടി ഉണ്ടായിരുന്നു .സോവിയറ്റു വ്യോമവേധ മിസൈലുകൾക്കോ യുദ്ധവിമാനങ്ങൾക്കോ യൂ -2 പരന്നിരുന്നു എഴുപതിനായിരം അടിയിൽ എത്തി വിമാനത്തെ നശിപ്പിക്കാനുള്ള കരുത്തില്ല എന്ന് ആയിരുന്നു യൂ എസ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
.
ഓപ്പറേഷൻ ”ഗ്രാൻഡ് സ്ലാം ” എന്നായിരുന്നു യൂ എസ് പ്രസ്തുത ദൗത്യത്തിന് നൽകിയ വിളിപ്പേര് .മുൻപും യൂ എസ് സോവിയറ്റു യൂണിയന് മുകളിലൂടെ ഇത്തരം ദൗത്യങ്ങൾ നടത്തിയിരുന്നു . U-2 വിന്റെ ഉയരത്തിലുള്ള പാറക്കൽ കാരണം അതേവരെ U –2 വിനെ വെടിവച്ചിടാൻ സോവിയറ്റു സൈന്യത്തിന് കഴിഞ്ഞിരുന്നില്ല ..പിഴവുകളിൽ നിന്നും പാഠം ഉൾകൊണ്ട സോവിയറ്റു വ്യോമവേധ ശ്രിൻഖല കനത്ത തയ്യാറെടുപ്പിലായിരുന്നു . ഏറ്റവും പുതിയ SA -2 വ്യോമവേധ മിസൈലുകളും MIG -19പോർവിമാനങ്ങളും അവരുടെ പക്കൽ ഉണ്ടായിരുന്നു .MIG -19 വിമാനങ്ങളിൽ വ്യോമവേധ മിസൈലുകൾ ഇനിയും പ്രാവർത്തികമാകാത്തതിനാൽ വേണ്ടിവന്നാൽ ശത്രുവിമാനങ്ങളെ മിഗ് -19 കൊണ്ട് ഇടിച്ചു തകർക്കാൻ സോവിയറ്റു വ്യോമവേധ സംവിധാനത്തിന്റെ തലവൻ യവജിനി സവിട്സ്കി എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നിർദേശം നൽകിയിരുന്നു
.
പോവെർസ് പറത്തുന്ന U -2 റഡാറുകളുടെ ദൃഷ്ടിയിൽ പെട്ടപ്പോൾ തന്നെ സോവിയറ്റു വ്യോമവേധ സംവിധാനം ആ വിമാനത്തെ വെടിവച്ചിടാനുള്ള ശ്രമങ്ങളും തുടങ്ങി ..അനേകം മിഗ്-19 പോർവിമാനങ്ങളെ U-2 വിനെ നേരിടാൻ അവർ അയച്ചു പക്ഷെ മിസൈലുകൾ ഇല്ലാത്ത മിഗ് -19 കൾക്ക് U-2 വിന്റെ ഉയരത്തിൽ എത്തി അതിനെ ഇടിച്ചുതകർക്കാനോ വ്യോമവേധ തോക്കുകൾകൊണ്ട് വെടിവച്ചിടാനോ കഴിഞ്ഞില്ല .അതിനുശേഷമാണ് കേണൽ മിഖായേൽ വോരോനോവിന്റെ നേതിര്ത്വത്തിലുള്ള SA -2 വ്യോമവേധ മിസൈൽ യൂണിറ്റ് U-2 വിനെ ലക്ഷ്യമാക്കി SA-2 മിസൈലുകൾ തൊടുക്കുന്നത് .ആ മിസൈലുകൾ സോവിയറ്റു യൂണിയൻ അന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വ്യോമവേധ മിസൈലുകൾ ആയിരുന്നു അവയിൽ ഒരെണ്ണം ഗാരി പൗർസിന്റെ U-2 വിനെ തകർത്തു .മറ്റൊരെണ്ണം ഒരു സോവിയറ്റു MIG -19 നെയും നശിപ്പിച്ചു .കോസുലിനോ എന്നപട്ടണത്തിനു സമീപമാണ് പോവെർസിന്റെ U-2 തകർന്നു വീണത് .പോവെർസ് പാരചൂട്ട് വഴി താഴേക്ക് വീണു . മിസൈൽ പ്രഹരം ഏട്ടാ സോവിയറ്റു മിഗ് -19 ലെ പൈലറ്റ് സെർജി സഫ്രാനോവ് കൊല്ലപ്പെട്ടു.
.
പാരചൂട്ട് വഴി താഴേക്ക് വീണ പൗർസിനെ സോവിയറ്റു അധികൃതർ അറസ്റുചെയ്തു .സോവിയറ്റു യൂണിയൻ അതിശക്തമായി പ്രതികരിച്ചു .പാരിസിൽ നടന്നിരുന്ന നിരായുധീകരണ ചർച്ചകളിൽ നിന്നും ഏകപക്ഷീയമായി പിന്മാറി .യൂ എസ് നിരുപാധികം മാപ്പു പറയണം എന്ന് സോവിയറ്റു നേതാവ് നികിത ക്രൂഷ്ചേവ് ആവശ്യപ്പെട്ടു .എന്നാൽ ഏതാനും ദിവസം കഴിഞ് തങ്ങളുടെ ഒരു അന്തരീക്ഷ ഗവേഷണ വിമാനം വഴിതെറ്റി നഷ്ടപ്പെട്ടു എന്ന ബുദ്ധിപൂർവമായ പ്രതികരണമാണ് യൂ എസ് നടത്തിയത് ഗാരി പോർസിനെ സോവിയറ്റു യൂണിയൻ വിചാരണ ചെയ്ത് പത്തു വർഷത്തെ തടവിന് ശിക്ഷിച്ചു .രണ്ടുവർഷത്തിനുശേഷം ചാരന്മാരുടെ പരസ്പരമുള്ള ഒരു കൈമാറ്റത്തിൽ പോവെർസ് മോചിതനായി .സോവിയറ്റു മിസൈൽ സംവിധാനങ്ങളുടെ പുരോഗതി മനസ്സിലാക്കിയ യൂ എസ് പിന്നീട യൂ- 2 വിനെ സോവിയറ്റു യൂണിയന് മുകളിലൂടെ പരാതിയില്ല .ചാര ഉപഗ്രഹങ്ങൾ പിന്നീട U-2 വിന്റെ ദൗത്യങ്ങൾ ഏറ്റെടുത്തു
.
ചിത്രo : U-2 ചാരവിമാനം : ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
Ref:
1. http://www.history.com/topics/cold-war/u2-spy-incident
2. https://en.wikipedia.org/wiki/Lockheed_U-2
3. https://www.britannica.com/event/U-2-Affair
4. https://en.wikipedia.org/wiki/1960_U-2_incident