Collecting knowledge For you !

അനുബിസ് - പുരാതന ഈജിപ്ഷ്യൻ ദേവൻ

By:
Posted: February 17, 2018
Category: Ancient Gods
Comments: 0
download palathully android app ! >>>> Get!

പുരാതന ഈജിപ്ഷ്യൻ സംസ്കാരം മരണത്തിനും മരണാനന്തരജീവിതത്തിനും വലിയ പ്രാധാന്യമാണ് നൽകിയിരുന്നത് .മരണം മറ്റൊരു ജീവിതത്തിലേക്കുള്ള വാതിലാണെന്നും ശരീരം സംരക്ഷിക്കപ്പെട്ടാൽ മരണാനന്തരജീവിതം കുറ്റമറ്റതാക്കാമെന്നുമായിരുന്നു അവരുടെ വിശ്വാസം . ഈ വിശ്വാസത്തിന്റെ പിൻബലത്തിലാണ് മരണാനന്തരം ഭൗതിക ശരീരത്തെ സംരക്ഷിക്കുന്ന മമ്മിഫികേഷൻ എന്ന് ഇന്നറിയപ്പെടുന്ന പ്രക്രിയക്ക് ഈജിപ്തിൽ തുടക്കമുണ്ടായത് . ഇതിന് ഒരു വ്യവസായത്തിന്റെ സ്ഥാനം തന്നെ പുരാതന കാലത്തുണ്ടായിരുന്നു . മമ്മിഫിക്കേഷന്റെയും മരണാനന്തര വിചാരണയുടെയും പുരാതന ഈജിപ്ഷ്യൻ ദേവൻ ആയിരുന്നു അനുബിസ് .
.
ഏറ്റവും പുരാതനമായ പരാമർശമുള്ള ഈജിപ്ഷ്യൻ ദേവന്മാരിലൊരാളാണ് അനുബിസ് .സൃഗാല ശിരസ്സും മനുഷ്യന്റെ ഉടലുമായാണ് അനുബിസിനെ ഈജിപ്ഷ്യൻ ചുമർ ചിത്രങ്ങളിൽ ചിത്രീകരിച്ചിട്ടുള്ളത് . സൂര്യദേവനായ റായുടെ ( Ra) പുത്രനാണ് ഈജിപ്ഷ്യൻ പുരാണത്തിൽ അനുബിസ് .ഈജിപ്ഷ്യൻ ചരിത്രത്തിലെ അതി പുരാതന കാലഘട്ടത്തിനു ശേഷം അനുബിസിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞു . ഓസിറിസ് എന്ന ദേവ സങ്കല്പം അനുബിസിനെ കടത്തി വെട്ടാൻ തുടങ്ങി . മരണപ്പെട്ട വ്യക്തിക്ക് സ്വർഗത്തിൽ പ്രവേശിക്കാനുള്ള യോഗ്യത നിശ്ചയിക്കലാണ് അനുബിസിന്റെയും ഓസിറിസ്ന്റെയും കർത്തവ്യം . ഇരുവരും അത്യധികം ദയാലുക്കളാണെന്ന് ഈജിപ്ഷ്യൻ ലിഖിതങ്ങൾ പറയുന്നു .ശവകുടീരങ്ങളുടെയും ,പിതിർ സ്മരണകളുടെയും സംരക്ഷകനായും അനുബിസിനെ കരുതിപ്പോരുന്നു .
.
---
ചിത്രം : അനുബിസ് , ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ് 

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *