Collecting knowledge For you !

ഓപ്പറേഷന്‍ ബവാരിയ

By:
Posted: February 9, 2018
Category: Crimes/Investigations
Comments: 0
download palathully android app ! >>>> Get!

ഉത്തര്‍പ്രദേശില്‍ നൂറ്റാണ്ടുകളായി കൊള്ളയും കൊലയും ബലാത്സംഗങ്ങളും ശീലമാക്കിയ സംഘമാണ് ബവാരിയ. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ബവാരിയകള്‍. ഉത്തര്‍പ്രദേശില്‍ ഏതാണ്ട് ഇനിയുമായിട്ടില്ല13 ഓളം ആദിവാസി നാടോടി ക്രിമിനല്‍ സംഘങ്ങളുണ്ട്. നാടോടി ഗോത്രങ്ങളില്‍പെട്ട പര്‍ദ്ധി സമൂഹമാണ് പരമ്പരാഗതമായി കവര്‍ച്ച തുടര്‍ന്നുപോരുന്നത്. പര്‍ദ്ധി സമൂഹത്തില്‍ നിരവധി ഉപജാതികളുണ്ട്. കുലത്തൊഴിലായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സമൂഹങ്ങളെ ബ്രിട്ടീഷുകാര്‍ അവഗണിക്കുകയും 1871ല്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ ട്രൈബ്സ് ആക്ട് കൊണ്ടുവരുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തരം 1952 ലാണ് ഇതില്‍ മാറ്റമുണ്ടാക്കിയത്. ഇവരെ നാടോടി ഗോത്രക്കാരായി കണ്ടു. മഹാരാഷ്്ട്രയില്‍ ഇവരെ പട്ടികജാതിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ഇവര്‍ക്ക് സംവരണവുമുണ്ട്. എന്നാല്‍, ഈ സമൂഹത്തില്‍ സാരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍. സ്വാതന്ത്ര്യത്തിനു മുന്‍പേ തന്നെ ഇവര്‍ കുറ്റകൃത്യങ്ങള്‍ നടത്തി വരുന്നുണ്ട്. ഈ കൂട്ടത്തില്‍ ഏറ്റവും ക്രൂരരായവരാണ് ബവാരിയകള്‍.
വീടും നാടുമില്ലാത്തവര്‍ മഞ്ഞുകാലത്താണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ തേടി നഗരങ്ങളുടെ വിവിധ ഭാഗങ്ങളിലത്തെുക പിടകൂടാതിരിക്കാനാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ യാതൊരു മടിയും ഇവര്‍ കാണിക്കുകയുമില്ല. പകല്‍ മുഴുവന്‍ പൈജാമയും കുര്‍ത്തയുമണിഞ്ഞോ ലുങ്കിയുടുത്തോ കറങ്ങിനടക്കും. ജോലി ചോദിച്ചും ഭിക്ഷയാചിച്ചും കറങ്ങിനടന്ന് അവര്‍ ലക്ഷ്യം കണ്ടത്തെും. ലക്ഷ്യങ്ങള്‍ കണ്ടത്തെിയാല്‍ രാത്രിയില്‍ കവര്‍ച്ചയാണ്. തങ്ങളുടെ വേട്ടയ്ക്ക് ഇറങ്ങുന്നതിനു മുമ്പുള്ള ബവാരിയകളുടെ ഒരു രീതിയുണ്ട്. ദേശീയ പാതയുടെയോ റെയില്‍വേ ട്രാക്കിന്റെ സമീപത്തോ സംഘങ്ങള്‍ ഒത്തുകൂടും. തുടര്‍ന്ന് സംഘത്തിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ പൂജാചടങ്ങുകള്‍ നടത്തും. ഇതിനുശേഷം ഓരോരോ ചെറു സംഘങ്ങളായി യാത്ര ചൊല്ലി പിരിയും. ആറോ പത്തോ വരുന്ന സംഘങ്ങളായി അവര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകും. അടിവസ്ത്രങ്ങള്‍ മാത്രമിട്ട് ദേഹമാസകലം എണ്ണയോ കരിഓയിലോ തേച്ച് മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ച. പിടകൂടാതിരിക്കാനാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ യാതൊരു മടിയും ഇവര്‍ കാണിക്കുകയുമില്ല. കൈയില്‍ കത്തി, നാടന്‍ തോക്ക്, മുളകുപൊടി, ചെറു വാള്‍, ഇരുമ്പു ദണ്ഡ് തുടങ്ങിയ ആയുധങ്ങളും കയറുമുണ്ടാകും. കവര്‍ച്ച സമയത്ത് വീട്ടിലുള്ളവര്‍ ഉണര്‍ന്നാല്‍ അവരെ കെട്ടിയിട്ടാണ് കവര്‍ച്ച. ബലം പ്രയോഗിച്ചാല്‍ വധിക്കും. വീട്ടിലെ ഭക്ഷണം സംഘാംഗങ്ങള്‍ പങ്കുവെച്ച് കഴിക്കും. കവര്‍ച്ചമുതലും ഭക്ഷണവും മുഴുവനായും അവരെടുക്കില്ല. ഒരു പങ്ക് വീട്ടുകാര്‍ക്കായി നീക്കിവെക്കല്‍ ആചാരത്തിന്‍െറ ഭാഗമാണ്. ഒരു പ്രദേശത്ത് ഒന്നിലധികം കവര്‍ച്ച നടത്തിയാല്‍ പിന്നെ അവര്‍ അവിടെ നില്‍ക്കില്ല. അടുത്ത ദേശം തേടി അവര്‍ പോകും
ബവാരിയകള്‍ നടത്തുന്ന കൊലപാതകങ്ങളിലും വ്യത്യാസം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരകളുടെ തല തകര്‍ത്താണ് കൊല്ലുന്നത്. മരണം എളുപ്പത്തില്‍ ഉറപ്പിക്കാമെന്നതാണ് ഇതിനു കാരണം. കുറ്റകൃത്യം നടത്തിയശേഷം ആയുധങ്ങളും മൊബൈല്‍ ഫോണുകളും ഉപേക്ഷിക്കും. പൊലീസിന് പിന്തുടരാന്‍ കഴിയരുത് എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ആരെയെങ്കിലും പൊലീസ് പിടികൂടിയാല്‍ തന്നെ അവര്‍ ഒരിക്കലും തന്റെ സംഘാംഗങ്ങളെ ഒറ്റുകൊടുക്കാന്‍ തയ്യാറാകില്ലെന്നും പൊലീസ് പറയുന്നു. ബവാരിയാ സംഘം ഓരോയിടങ്ങളിലും ഓരോ പേരുകളിലാണ് അറിയപ്പെടുന്നത്. ഭാട്ടു, ഗുമന്തു, മേവയ്ട്ടി, സാസി, കന്‍ഗഡ എന്നിങ്ങനെ സംഘം പലപേരുകളില്‍ അറിയപ്പെടും. പൊലീസിനെ കുഴയ്ക്കുന്നതും ഇതാണ്. ബവാരിയകളും ഇപ്പോള്‍ സാങ്കേതികമായി പുരോഗമിച്ചെന്നു പൊലീസ് പറയുന്നു. വാഹനങ്ങളിലാണ് മോഷണത്തിനും മറ്റും പോകുന്നത്. ആധുനിക ആയുധങ്ങളും ഇവരുടെ പക്കലുണ്ട്. മൊബൈല്‍ ഫോണ്‍ വഴി സംഘാംഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു.
നവംബര്‍ 18 ന് റിലീസ് ചെയ്ത കാര്‍ത്തിക്ക് നായകനായ എച്ച്. വിനോദിന്റെ സംവിധാനത്തില്‍ തീരന്‍ അധിഗാരം ഒണ്‍ട്ര് പുറത്തു വന്നത്. 2005 കാലത്ത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി ഒരു ക്രിമനല്‍ സംഘം സമ്പന്നരുടെ വീടുകള്‍ ആക്രമിച്ചും ദേശീയപാതകള്‍ കേന്ദ്രീകരിച്ചും വന്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സംഘം തന്നെ എഐഎഡിഎംകെയുടെ ഗുമ്മനംപൂണ്ടി എംഎല്‍എ ആയ സുദര്‍ശനെ കൊലപ്പെടുത്തകയും ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത കുറ്റവാളിസംഘത്തെ കണ്ടെത്താന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി.ഈ കൊലപാതകത്തിനും കവര്‍ച്ചകള്‍ക്കുമെല്ലാം പിന്നില്‍ ബവാരിയ സംഘം ആയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒപ്പറേഷന്‍ ബവാരിയയ്ക്കായി ഒരു സ്‌പെഷല്‍ ടീം നിയോഗിക്കപ്പെട്ടു. വടക്കന്‍ മേഖല ഐജി ആയിരുന്ന എസ് ആര്‍ ജന്‍ഗിദ് ആയിരുന്നു സ്‌പെഷല്‍ ടീമിന്റെ നായകന്‍. ജന്‍ഗിദിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തര്‍പ്രദേശ് പൊലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സഹായത്തോടെ ബവാരിയ വേട്ട ആരംഭിച്ചു. ഒമ ബവാരിയ, ബസുര ബവാരിയ, വിജയ് ബവാരിയ എന്നീ പ്രധാനനേതാക്കളെയായിരുന്നു ജന്‍ഗിദും സംഘവും ലക്ഷ്യമിട്ടത്.
ഏറെ സാഹസികവും തിരിച്ചടികളും നേരിട്ടതായിരുന്നു ഓപ്പറേഷന്‍ ബവാരിയ. എങ്കിലും ധീരമായി തന്നെ ജന്‍ഗിദും സംഘവും മുന്നോട്ടുപോയി. സംഘത്തെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ചും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംഘത്തിന്റെ സാന്നിധ്യം ഉണ്ടെന്നു വിവരം കിട്ടിയ കുഗ്രാമങ്ങളിലെല്ലാം തമ്പടിച്ചുമാണ് ജന്‍ഗിദും സംഘവും തങ്ങളുടെ ശത്രുക്കള്‍ക്കായി വലവിരിച്ചത്. ഒടുവില്‍ തമിഴ്‌നാട് പൊലീസിന് അഭിമാനമേകി കൊണ്ട് ബസുര ബവാരിയേയും വിജയ് ബവാരിയേയും ഏറ്റുമുട്ടലില്‍ വധിച്ചു.
ബവാരിയ സംഘത്തിന്റെ പ്രധാനിയായ ഒമ ബവാരിയ, അശോക് ബവാരിയ എന്നിവരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട്ടില്‍ എത്തിക്കാനും ജന്‍ഗിദിനും സംഘത്തിനുമായി. തമിഴ്‌നാട്ടിലെ പ്രത്യേക കോടതി പിന്നീട് ഒമ ബവരിയയ്ക്കും അശോക് ബവാരിയയ്ക്കും വധശിക്ഷ വിധിച്ചു.
ഓപ്പറേഷന്‍ ബാവരിയയ്ക്കു നേതൃത്വം നല്‍കിയ ജന്‍ഗിദിന്റെ സഹായത്തോടെയാണ് വിനോദ് ധീരന്‍ അധികാരം ഒണ്‍ട്ര് സൃഷ്ടിച്ചത്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ജന്‍ഗിദ് ഇപ്പോള്‍ ഡിജിപി റാങ്കിലാണ് സേവനം അനുഷ്ഠിക്കുന്നത്. ഓപ്പറേഷന്‍ ബാവരിയയില്‍ പങ്കെടുത്ത മറ്റ് പൊലീസ് അംഗങ്ങളുടെ അനുഭവങ്ങളും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു
Pscvinjanalokam

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *