Collecting knowledge For you !

നെസ്റ്റർ(Nestor ) : പുരാതന ഗ്രീസിലെ സർവാദരണീയൻ : ഇലിയഡിലെ 'ജാംബവാൻ '

By:
Posted: February 10, 2018
Category: Myths
Comments: 0
download palathully android app ! >>>> Get!

ഇതിഹാസ കാവ്യമായ രാമായണത്തിലെ ശ്രേഷ്ടനും അഭിവന്ദ്യനുമായ കഥാപാത്രമാണ് ബ്രഹ്മ പുത്രനായ ജാംബവാൻ .തന്റെ ചെറുപ്പകാലത്തെ പാലാഴി മഥനത്തിൽ പങ്കെടുത്ത കപിശ്രേഷ്ടൻ. രാമായണത്തിൽ അദ്ദേഹം ബുദ്ധിമാനും ,സ്ഥിതപ്രജ്ഞനുമായ ഒരു വയോധികനായാണ് പ്രത്യക്ഷപ്പെടുന്നത്. ആവശ്യമുള്ള സമയങ്ങളിൽ ഉപദേശങ്ങളും പ്രോത്സാഹനങ്ങളുമായി മറ്റുള്ളവരുടെ ശക്ത്തിയെയും ബുദ്ധിയെയും പ്രചോദിപ്പിച്ച് സർവാദരണീയനായി നിലനിൽക്കുകയാണ് ജാമ്പവാൻ .ജാംബവ ധർമം എന്ന എന്നൊരു ധർമം തന്നെയുണ്ട് .കൂടെനിൽക്കുന്നവരെ ഉപദേശങ്ങൾകൊണ്ടും പ്രശംസകൊണ്ടും ഊർജ്ജസ്വലരാക്കി അവരെ കർമ്മോന്മുഖരാക്കുന്ന മഹദ് ധർമത്തിനെയാണ് ജാമ്പവാധർമം എന്ന് പറയുന്നത് .യവന മഹാകാവ്യമായ ഇലിയഡിലും ഒഡീസയിലും പ്രത്യക്ഷപ്പെടുന്ന സമാനമായ ഒരു വന്ദ്യ വയോധിക മഹദ് വ്യക്തിയാണ് നെസ്‌റ്റർ. മൈസീനിയെൻ ഗ്രീസിലെ പൈലോസിലെ രാജാവായിരുന്നു ഇതിഹാസപുരുഷനായ നെസ്‌റ്റർ 
.
യവന ഇതിഹാസങ്ങൾ പ്രകാരം ഹെരാക്ളിസിനോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച നെലെസ് എന്ന യോദ്ധാവായിരുന്നു നെസ്റ്ററുടെ പിതാവ് ഗ്രീസിലെ പൈലോസ് എന്ന രാജ്യത്തിലെ രാജാവായിരുന്നു അദ്ദേഹം .പിതാവും സഹോദരന്മാരും ഹെരാക്ളിസുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോഴാണ് അവശേഷിച്ച ഏക അവകാശിയായ നെസ്റ്റർ പൈലോസിലെ രാജാവ് ആകുന്നത് .അക്കാലത്തെ ഗ്രീസിലെ മഹാനായ രാജാവായിരുന്ന ആഗമേംനോൺ ണിനു കിടനിൽക്കുന്ന രാജപദവി അലങ്കരിച്ചിരുന്ന രാജാവായിരുന്നു നെസ്റ്റർ. ട്രോജൻ യുദ്ധത്തിലേക്ക് പുറപ്പെട്ട ഗ്രീക്ക് നാവികപ്പടയിൽ അഗമെംനോണി ഇന്റെ നൂറുകപ്പലുകൾക്കു ശേഷം നെസ്റ്ററുടെ തൊണ്ണൂറു കപ്പലുകളാ യിരുന്നു രണ്ടാമത്തെ വലിയ നാവിക വ്യൂഹം . അകിലിസ് , ഓഡിസ്യെസ് തുടങ്ങിയ മഹാ യോദ്ധാക്കളുടേതിനേക്കാൾ വലിയ ഒരു നാവിക വ്യൂഹത്തെയാണ് നെസ്റ്റർ നയിച്ചിരുന്നത് . ട്രോജൻ യുദ്ധം തുടങ്ങുമ്പോൾ തന്നെ വൃദ്ധനായിരുന്ന അദ്ദേഹമായിരുന്നു ഗ്രീക്കുകാർക്കിടയിലെ യുദ്ധതന്ത്രജ്ഞൻ .തിരിച്ചടികൾ നേരിട്ടപ്പോഴെല്ലാം ഗ്രീക്കുകാരുടെ മനോവീര്യം ഉയർത്തി രാമായണത്തിലെ ജാമ്പവാനെപ്പോലെ നെസ്റ്റർ തല ഉയർത്തി നിൽക്കുന്നു .ആവശ്യം വരുമ്പോളെല്ലാം പടക്കളത്തിലിറങ്ങി യുദ്ധം ചെയ്യുന്നതിനും അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല .
.
ട്രോജൻ കുതിരയിലൂടെ ട്രോയ് നഗരത്തെ കീഴ്പ്പെടുത്തിയതിനുശേഷം ഗ്രീക്കുകാർ നടത്തിയ കൊള്ളയിലും കൊള്ളിവയ്പ്പിലും പങ്കെടുക്കാതെ മാറിനിന്നത് നെസ്റ്ററും അദ്ദേഹത്തിന്റെ സൈനികരും മാത്രമായിരുന്നു .പരാജിതരെ അടിമകളാക്കാനും അദ്ദേഹം മുതിർന്നില്ല .അദ്ദേഹത്തിന്റെ സൽപ്രവർത്തി ദേവകളുടെ പ്രശംസക്ക് പാത്രമായി . അതിനാൽ തന്നെ മറ്റു ഗ്രീക്ക് സേനാനായകരെപ്പോലെ അലഞ്ഞുതിരിയാതെ അദ്ദേഹം സ്വരാജ്യമായ പൈലോസിൽ തിച്ചെത്തുന്നു . പിന്നീട് ദീർഘകാലം പുത്രപൗത്രാന്മാരോടൊപ്പം സമൃദ്ധമായ പൈലോസിൽ ഭരണം നടത്തുന്നു . ഒഡിസിസിനെ തിരക്കി അദ്ദേഹത്തിന്റെ പുത്രനായ ടെലിമാക്കസ് നടത്തുന്ന യാത്രയിൽ ടെലിമാകസിനെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് നെസ്റ്റർ തന്നെയാണ് . ഒഡിസിസിനെ തിരക്കി പൈലോസിലെത്തുനിന്ന ടെലിമാക്‌സിനു നെസ്റ്റർ നൽകുന്ന ഊഷ്മളമായ സ്വീകരണം ഒഡിസിയിൽ വിപുലമായി വിവരിച്ചിരിക്കുന്നു . 
.
നെസ്റ്റർ ഒരിതിഹാസപുരുഷൻ മാത്രമായിരുന്നു എന്നായിരുന്നു ഒരു നൂറ്റാണ്ടുമുമ്പ് വരെ കരുതിയിരുന്നത് . കഴിഞ്ഞ നൂറ്റാണ്ടിൽ പൈലോസിൽ നടത്തിയ ഉല്ഖനനങ്ങളിൽ നെസ്റ്ററുടേത് എന്ന കരുതപ്പെടുന്ന രാജകൊട്ടാരം കണ്ടെത്തുകയുണ്ടായി . ഒഡിസിയിൽ വിവരിക്കപ്പെട്ടതിനു സമാനമായതായിരുന്നു കണ്ടെത്തപ്പെട്ട നെസ്റ്ററുടെ കൊട്ടാരം . പുറാഠന ഗ്രീക്ക്ഏ ലിപിയായ ലീനിയർ - ബി 
യിൽ എഴുതപ്പെട്ട ആയിരകണക്കിന് കളിമൺ ഫലകങ്ങളും ഇവിടെ നിന്നും ലഭിക്കുകയുണ്ടായി. ഏറ്റവും അത്ഭുതകരം അദ്ദേഹത്തിന്റെ പേര് എഴുതപ്പെട്ട ഒരു കളിമൺ ച്ഛഷകമായിരുന്നു .
.
നെസ്റ്റർ ഭാവനാപുരുഷനല്ല ,മറിച്ച് വെങ്കല യുഗത്തിൽ ഗ്രീസിൽ ജീവിച്ചിരുന്ന ഒരു രാജ പ്രമുഖൻ ആയിരുന്നു എന്ന നിഗമനത്തിനു അനേകം തെളിവുകളാണ് പൈലോസിലെ പുരാതന ശേഷിപ്പുകറും വെറും സങ്കല്പകഥകൾ അല്ല .വെങ്കലയുഗ യാഥാർഥ്യങ്ങളെ ഭാവന കൊണ്ട് പൊതിഞ്ഞ ചരിത്രാധിഷ്ഠിത മഹാകാവ്യങ്ങൾ ആകാനാണ് സാധ്യത

 

---
ചിത്രo :നെസ്റ്ററും പുത്രന്മാരും ഒരു പുരാതന യവന ചുവർചിത്രം  :ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
ref
1.https://www.greekmythology.com/M…/Mortals/Nestor/nestor.html
2.https://en.wikipedia.org/wiki/Palace_of_Nestor
--

 

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *