നീലാകാശവും ആഴക്കടലിന്റെ നീലിമയുമെല്ലാം ആസ്വദിക്കുകയും അല്പ്പം ഭയം കലര്ന്നവ കൗതുകത്തോടെ പാടിപ്പുകഴ്ത്തുകയും ചെയ്യപ്പെടുമ്പോഴും ആരെങ്കിലും അവയുടെ നീലവര്ണനത്തിന്റെ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടാകുമോ? എന്നാല്‍ സി വി രാമന്‍ അതേക്കുറിച്ച് ചിന്തിച്ചു, പരീക്ഷണങ്ങള്‍ നടത്തി, ഉത്തരവും കണ്ടെത്തി. രാമന്‍ പ്രഭാവമെന്നാണ് ഇന്ന് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആദ്യ ഭാരതീയനായ ചന്ദ്രശേഖര വെങ്കട്ടരാമന്റെ, പ്രകാശകിരണങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ച സുപ്രധാന കണ്ടുപിടുത്തമായ രാമന്‍ പ്രഭാവം ലോകത്തിന് സമര്പ്പി്ച്ചത് 1928 ഫെബ്രുവരി 28നാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് എല്ലാ വര്ഷരവുംഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കാന്‍ ഇന്ത്യാ ഗവര്മെവന്റ് തീരുമാനിച്ചത്. 1986ല്‍ നാഷണല്‍ കൗണ്സിാല്‍ ഫോര്‍ സയന്സ്യ ആന്ഡ് ടെക്‌നോളജി കമ്യൂണിക്കേഷന്റെ നിര്ദേദശപ്രകാരമാണ് ഈ ദിവസം ദേശീയ ശാസ്ത്രദിനമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ഇന്ത്യയൊട്ടാകെയുള്ള സ്‌കൂളുകളിലുംകോളേജുകളിലും സര്വദകലാശാലകളിലും അക്കാദമിക-ശാസ്ത്രീയ-സാങ്കേതിക -വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും ഈ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചുവരുന്നു. 2013ല്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി അന്താാരാഷ്ട്ര രസതന്ത്ര ചരിത്രത്തിലെ നാഴികകല്ലായി തെരഞ്ഞെടുത്തത് രാമന്‍ പ്രഭാവത്തെയാണ്. രാമന്‍ പ്രഭാവം ഇതുവരെ പത്ത്‌ലക്ഷത്തില്‍ പരം ശാസ്ത്ര -ഗവേഷണ പ്രബന്ധങ്ങളില്‍ പരാമര്ശി ക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ ശാസ്ത്രീയ മുന്നേറ്റങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ശാസ്ത്രമേഖലകളെ ജനകീയവത്കരിക്കുകയാണ് ഈ ദിനാഘോഷംകൊണ്ട് ലക്ഷ്യമിടുന്നത്. “Scientific issues for the development of the Nation ” എന്നതാണ് ഈ വര്ഷമത്തെ ദേശീയ ശാസ്ത്രദിനത്തിന്റെ തീം.

ശാസ്ത്രദിനാഘോഷം- ലക്ഷ്യങ്ങള്‍

– ലോക സമാധാനത്തിനും സുസ്ഥിരതക്കും ശാസ്ത്രം വഹിക്കുന്ന പങ്കിനേക്കുറിച്ച് പൊതുജനങ്ങളെ ബോധവല്ക്കിരിക്കുക

– ദേശീയ -അന്തര്ദേിശീയതലങ്ങളില്‍ രൂപപെടുന്ന കൂട്ടായ്മയിലൂടെ ശാസ്ത്രീയ മുന്നേറ്റവും അതിന്റെ ഫലങ്ങളും ലോകരാഷ്ട്രങ്ങളുമായി പങ്കിടുന്നതിനുള്ള മനോഭാവം വളര്ത്തു ക.

-ശാസ്ത്രീയ മുന്നേറ്റങ്ങളുടെ ഫലമായുണ്ടാകുന്ന ഉല്പ്പ ന്നങ്ങളും സാങ്കേതികവിദ്യയും അന്തര്ദേതശീയതലത്തില്‍ പങ്കുവെക്കുന്നതിനുള്ള ഉടമ്പടികള്‍ രൂപീകരിക്കുകയും നിലവിലുള്ളവയില്‍ കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തുകയും ചെയ്യുക.

-വിദ്യാര്ഥിളകളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിമുഖ്യം വളര്ത്തു ന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക.

-ശാസ്ത്രീയ മുന്നേറ്റങ്ങള്ക്കെ തിരെയുണ്ടാകുന്ന വെല്ലുവിളികള്ക്കെ തിരെ ജനശ്രദ്ധ തിരിക്കുക.

ശാസ്ത്രദിനാഘോഷം

-സമാധാനപൂര്ണഘമായ ഒരു ലോകക്രമത്തിന് ശാസ്ത്രത്തിന്റെ പങ്ക് വിശദമാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുക.

-ശാസ്ത്ര-സാങ്കേതികവിദ്യ നിത്യജീവിതത്തില്‍ -ക്ലാസ്‌റൂം ചര്ച്ചതകള്‍

-പോസ്റ്റര്‍ നിര്മാിണവും പ്രചാരണവും

-സയന്സ്റ സെന്ററുകള്‍, ശാസ്ത്രമ്യൂസിയങ്ങള്‍, പ്ലാനറ്റേറിയങ്ങള്‍ മുതലായവ സന്ദര്ശിസക്കുകയും അവയുടെ പ്രവര്ത്തപനങ്ങള്‍ മനസിലാക്കുകയും ചെയ്യുക,

-ശാസ്ത്ര പ്രദര്ശ്നങ്ങളും വീഡിയോ പ്രദര്ശനനങ്ങളും സംഘടിപ്പിക്കുക.

-ശാസ്ത്രജ്ഞരുമായുള്ള അഭിമുഖങ്ങള്‍

–ശാസ്ത്ര വാര്ത്തുകള്‍ ശേഖരിക്കുക, പ്രദര്ശിപപ്പിക്കുക

-ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങള്‍ ശേഖരിക്കുക, വായിക്കുക

-സംശയിക്കുക, ചോദ്യം ചെയ്യുക, തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വിശ്വസിക്കുക എന്ന മനോഭാവം ഉണ്ടാക്കിയെടുക്കുക.

രാമന്‍ പ്രഭാവം

ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവര്ണക കിരണങ്ങളെ സുതാര്യമായ പദാര്ഥിങ്ങളില്‍ കൂടി കടത്തിവിട്ടാല്‍ പ്രകീര്ണാനം മൂലം ആ നിറത്തില്‍ നിന്നുംവിഭിന്നമായ നിറത്തോടുകൂടിയ രശ്മികള്‍ ഉണ്ടാകുന്നു. പ്രകീര്ണ നം മൂലമുണ്ടാകുന്ന പുതിയ പ്രകാശ രശ്മിയെ ഒരു പ്രിസത്തില്‍ കൂടി കടത്തിവിട്ടാല്‍ വര്ണുരാജിയില്‍ പുതിയ ചില രേഖകള്‍ കാണപ്പെടുന്നു. ഈ പുതിയ രേഖകളെ രാമന്‍ രേഖകള്‍ എന്നും ഈ വര്ണലരാജിയെ രാമന്‍ വര്ണഈരാജി എന്നും പറയുന്നു. ദ്രാവകങ്ങളില്‍ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ടുള്ള ഈ പ്രതിഭാസമാണ് രാമന്‍ പ്രഭാവം അഥവ രാമന്‍ വിസരണം . കൊല്ക്കളത്ത യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്ന സര്‍. സി വി രാമന്‍(1888-1970) ദ്രാവകങ്ങളില്‍ നടത്തിയ നിരവധി പരീക്ഷണങ്ങളെ തുടര്ന്നാംണ് ഈ സുപ്രധാന കണ്ടുപിടിത്തത്തില്‍ എത്തിചേര്ന്ന ത്. സി വി രാമനോടൊപ്പം പ്രൊഫ. കെ എസ് കൃഷ്ണനും ഇതേ പരീക്ഷണങ്ങള്‍ തന്നെ നടത്തിയിരുന്നു. അതേ തുടര്ന്ന് ജി.ലാന്‌്ല്സ്‌ബെര്ഗും്, എല്‍. ഐ. മാന്ഡാല്സ്റ്റ മും ക്രിസ്റ്റലുകളില്‍ നടത്തിയ പരീക്ഷണങ്ങളിലും രാമന്‍ രേഖകള്‍ കണ്ടെത്തിയിരുന്നു. 1923ല്‍ ഡോ. എ സ്‌കെംകല്‍ നടത്തിയ പ്രവചനമാണ് പിന്നീട് ഡോ. സി. വി. രാമന്‍ പരീക്ഷണങ്ങളിലൂടെ തെളിയിച്ചത്. 1930ല്‍ സി വി രാമന് ഈ കണ്ടുപിടിത്തത്തിന് നോബല്‍ പുരസ്‌കാരം ലഭിച്ചു. പ്രകാശ രശ്മികള്ക്ക്ാ ദ്രാവക തന്മാത്രകളുമായുണ്ടാകുന്ന രാമന്‍ വിസരണത്തിന്റെ ഫലമായാണ് കടലിന് നീല നിറമുണ്ടാകുന്നത്.

സര്‍. സി വി രാമന്‍

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ 1888 നവംബര്‍ ഏഴിന് ജനിച്ചു. അധ്യാപകനായ ചന്ദ്രശേഖര അയ്യരാണ് പിതാവ്. 1904ല്‍ തന്റെ പതിനാറാമത്തെ വയസില്‍ രാമന്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. 1907ല്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍ രാമന്റെ ആദ്യ ഗവേഷണ പ്രബന്ധം ഫിലോസഫിക്കല്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്ന്ന് വിദേശത്തുപോയി ഉപരിപഠനംനടത്തുന്നതിന് രാമന് കഴിഞ്ഞില്ല. ഫിനാന്ഷ്യില്‍ സിവില്‍ സര്വീാസ് പാസായ രാമന്‍ കൊല്ക്കഞത്തയില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി ജോലിയില്‍ പ്രവേശിച്ചു. അക്കാലത്താണ് സംഗീതജ്ഞയായ സുന്ദരാംബാളുമായുള്ള വിവാഹം നടന്നത്. രാമന്‍ തന്റെ ഭൗതികശാസ്ത്ര ഗവേഷണങ്ങള്‍ തുടര്ന്നു . ഇരുപത്തിഏഴോളം ശാസ്ത്ര പ്രബന്ധങ്ങള്‍ ഇക്കാലഘട്ടത്തില്‍ രാമന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1928ലാണ് രാമന്പ്രാഭാവം അനാവരണം ചെയ്യപ്പെടുന്നത്.
അതേവര്ഷംല തന്നെ ബ്രിട്ടീഷ് ഗവര്മെതന്റ് രാമന് സര്‍ പദവി നല്കിച ആദരിച്ചു. 1930ല്‍ നോബല്‍ സമ്മാനവും അദ്ദേഹത്തിന് ലഭിച്ചു. റോയല്‍ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സി വി രാമനായിരുന്നു. പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവത്തെപ്പറ്റിയും രാമന്‍ പഠനം നടത്തുകയുണ്ടായി. 1933ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് സയന്സിമല്‍ ഡയറക്ടറായി നിയമിതനായ സി വി രാമന്‍ 1934ല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്സ്റ സ്ഥാപിച്ചു. 1940കളില്‍ ക്രിസ്റ്റലുകളുടെ ഘടനയെ കുറിച്ചുള്ള പഠനത്തില്‍ വ്യാപൃതനായിരുന്ന സി വി രാമന്‍ 1949ല്‍ ബംഗളൂരുവിലെ സ്വന്തം ഗവേഷണ സ്ഥാപനമായ രാമന്‍ റിസര്ച്ച് ഇന്സ്റ്റി റ്റ്യൂട്ട് സ്ഥാപിച്ചു. അതേവര്ഷംത തന്നെ ദേശീയ പ്രൊഫസര്‍ പദവി നല്കിസ കേന്ദ്ര ഗവണ്മെ്ന്റ് രാമനെ ആദരിച്ചു. 1954ല്‍ രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്കിവ സി വി രാമനെ ബഹുമാനിച്ചു. 1970 നവംബര്‍ 21ന് ഹൃദയസംബന്ധമായ അസുഖത്തെ തുടര്ന്ന്ാ സി വി രാമന്‍ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *