ഒരിനം പവിഴ പാമ്പാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
വളയന്‍ പവിഴപ്പാമ്പ്/ എഴുത്താണി വളയൻ എന്നാണ് ഇവന്റെ മലയാളം പേര്. Bibron’s Coral Snake (Calliophis bibroni).
പവിഴ പാമ്പുകൾ കടലിൽ കാണുന്ന പാമ്പുകളല്ല. അവ കരയിലാണ് കാണുന്നത്. കേരളത്തിൽ കൂടുതലും പശ്ചിമഘട്ടത്തിൽ.
നാലുതരം പവിഴ പാമ്പുകളാണ് കേരളത്തിലുള്ളത്. എലാപിഡേ കുടുംബത്തിൽപ്പെട്ടതാണ്. അതായത് മൂർഖൻ ഉൾപ്പെടുന്ന കുടുംബം. നാഡിവ്യവസ്ഥയെയാണ് ഇവരുടെ വിഷം ബാധിക്കുക.
വളരെ ചെറിയ പാമ്പുകളാണ് ഇവ. പരമാവധി നീളം 80 സെന്റീമീറ്റർ. തീരെ മെലിഞ്ഞിട്ടാണ് കക്ഷി. വാ തുറന്ന് മനുഷ്യനെ കടിക്കാൻ സാധിക്കുമോ എന്ന് പോലും സംശയം തോന്നും. മനുഷ്യ മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ ഒരു കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നു. പക്ഷേ കുട്ടിക്ക് അപായം ഒന്നുമുണ്ടായില്ല.
പക്ഷേ ഇവന്റെ ആഹാരം പാമ്പുകൾ തന്നെയാണ്. വിഷമുള്ള പാമ്പുകളെ പോലും അകത്താക്കാൻ ഇവനാവും.
ചിത്രം കടപ്പാട്: Roshnath Ramesh, കേരളത്തിലെ പാമ്പുകൾ Snakes of Kerala F B group