Collecting knowledge For you !

ശുക്രസംതരണം (Transit of Venus)

By:
Posted: February 18, 2018
Category: Space
Comments: 0
download palathully android app ! >>>> Get!

സൂര്യന് മുന്നിലൂടെ ശുക്രൻ കടന്നുപോകുന്നതിന് ശുക്രസംതരണം എന്ന് പറയുന്നു. ആ സമയത്തു സൂര്യനെ നോക്കിയാൽ സൂര്യന്റെ മുന്നിലായി ഒരു കറുത്ത പൊട്ടുപോലെ ശുക്രനെ കാണാം. ഏതാണ്ട് ആറര മണിക്കൂർകൊണ്ട് ശുക്രൻ സൂര്യനെ സംതരണം ചെയ്യുവാൻ ( മുറിച്ചു കടക്കുവാൻ ) എടുക്കും.

സംതരണവും ഗ്രഹണവും
ചന്ദ്രന്‍ ഭൂമിയ്ക്കും സൂര്യനുമിടയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറയ്ക്കുകയും ചെയ്യുന്നതാണ് സൂര്യഗ്രഹണം (Solar Eclipse). സൂര്യനും ചന്ദ്രനും വലുപ്പത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ചന്ദ്രന്‍ ഭൂമിയോടടുത്തായതിനാല്‍ ഗ്രഹണം സൂര്യനെ നമ്മില്‍ നിന്നും പൂര്‍ണ്ണമായോ ഭാഗീഗമായോ മറയ്ക്കുന്നു.
വളരെ ചെറിയ ഗോളം സൂര്യനുമുന്നിലൂടെ കടന്നുപോകുന്നതാണ് സംതരണം (Transit). ഭൂമിയ്ക്കും ശുക്രനും ഏതാണ്ട് ഒരേ വലിപ്പമാണെങ്കിലും ശുക്രന്‍ ഭൂമിയില്‍ നിന്ന് വളരെ അകലെ ആയതിനാല്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ പോകുന്നതായേ നമുക്ക് തോന്നൂ.

ശുക്രസംതരണത്തിന്റെ പ്രാധാന്യം
ജ്യോതിശാസ്ത്രചരിത്രത്തില്‍ നിര്‍ണ്ണായകമായ സംഭാവന നല്‍കാന്‍ ശുക്രസംതരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഭൂമിയ്ക്കും സൂര്യനുമിടയിലുള്ള ദൂരം (സൗരദൂരം – Astronomical Unit – AU) കൃത്യമായി അളക്കാന്‍ കഴിഞ്ഞത് ശുക്രസംതരണത്തിലൂടെയായിരുന്നു. സൂര്യന്റേയും ശുക്രന്റേയും പ്രത്യേകതകളെക്കുറിച്ചുള്ള പഠനവും ഓരോ ശുക്രസംതരണത്തിലൂടെയും മികവ് കൈവരിക്കുകയാണ്.

ചരിത്രം
ടെക്കോബ്രാഹെയുടെ നിരീക്ഷണങ്ങള്‍, കെപ്ളറുടെ നിയമങ്ങള്‍, ഗലീലിയോയുടെ കണ്ടുപിടുത്തങ്ങള്‍ എന്നിവയാണ് ജ്യോതിശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലുകള്‍. 1631 ലാണ് ആദ്യ ശുക്രസംതരണം മനുഷ്യശ്രദ്ധയില്‍ വന്നത്. 1639 ല്‍ വീണ്ടും ഇതുണ്ടാകുമെന്നും എട്ടുവര്‍ഷക്കാലയളവില്‍ ഇത് ആവര്‍ത്തിക്കുമെന്നും ജെര്‍മിയോ ഹെറോക്സ് എന്ന ശാസ്ത്രഞ്ജന്‍ പ്രവചിച്ചു. ശുക്രസംതരണം വീക്ഷിക്കുന്നതിനായി കേപ്പ്റ്റന്‍ ജെയിംസ് കുക്ക് നടത്തിയ കപ്പല്‍യാത്രകളും ശ്രദ്ധേയമായിരുന്നു.

ശുക്രസംതരണം (നടന്ന)നടക്കുന്ന വര്‍ഷങ്ങള്‍
1631-1639
1761-1769
1874-1882
2004-2012
2117-2125

സൂര്യദര്‍ശിനി നിര്‍മ്മിക്കുന്ന വിധം

ഒരു പ്ലാസ്റ്റിക് ബാള്‍ (മൂന്നോ നാലോ ഇഞ്ച് വ്യാസമുള്ളത്) എടുത്ത് അതില്‍ ചെറിയ ദ്വാരമുണ്ടാക്കി മണല്‍ നിറയ്ക്കുക. ദ്വാരം അടക്കുക. ഒന്നോ രണ്ടോ ഇഞ്ച് വലിപ്പമുള്ള ഒരു കണ്ണാടി കഷണത്തില്‍ കറുത്ത പേപ്പര്‍ വെച്ച് മറച്ചശേഷം ഒരു അമ്പത് പൈസ നാണയവട്ടത്തില്‍ പേപ്പര്‍ വെട്ടിമാറ്റുക. ഈ കണ്ണാടി, ബോളില്‍ പായ്ക്കിങ് ടേപ് ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക. ഒരു പേപ്പര്‍ ഗ്ലാസിലോ, അല്ലെങ്കില്‍ വൃത്താകൃതിയുള്ള ഏതെങ്കിലും വസ്തുവിലേ ഈ ബോള്‍ വെച്ച ശേഷം സൂര്യനഭിമുഖമായി ഗ്രൗണ്ടില്‍ വെയ്ക്കുക. പ്രതിഫലിപ്പിക്കപ്പെടുന്ന സൂര്യബിംബം ഇരുട്ടുമുറിയിലെ ഭിത്തിയിലോ വെളുത്ത പ്രതലത്തിലോ ക്രമീകരിക്കുക. ബോള്‍ തിരിച്ചുകൊണ്ട് ഇതു ചെയ്യാം. ഇങ്ങനെ കണ്ണിനു കേടുപറ്റാതെ ശുക്രസംതരണം കാണാം.

ഒരു അപവര്‍ത്തന ടെലിസ്കോപ് സൂര്യനഭിമുഖമായി പിടിച്ച് ( ഒരിക്കലും അതിലൂടെ സൂര്യനെ നിരീക്ഷിക്കരുത്….!) അതില്‍ നിന്നുള്ള സൂര്യപ്രകാശത്തെ ഏതെങ്കിലും വെളുത്തപ്രതലത്തില്‍ പതിപ്പിച്ചും ശുക്രസംതരണം നിരീക്ഷിക്കാം. സൗരദൂരം നിര്‍ണ്ണയിക്കല്‍(ഗണിതം)
parallax method ഉപയോഗിച്ച് സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള അകലം, സൂര്യന്റെ വ്യാസം എന്നിവ നിര്‍ണ്ണയിക്കാം.


Source : https://mathematicsschool.wordpress.com/2012/06/04/ശുക്രസംതരണം-transit-of-venus/

http://kizhakkunokkiyandram.blogspot.com/2012/05/2012-6.html

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *